For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറേ കാശുണ്ടല്ലോ മോളോ നോക്കിക്കൂടെ? ഉപദേശിയ്ക്ക് കിടിലന്‍ മറുപടി നല്‍കി ആര്യ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ച ആര്യ അവതാരക എന്ന നിലയിലും കയ്യടി നേടിയ താരമാണ്. നിരവധി ഹിറ്റ് ഷോകളിലെ അവതാരകയായി എത്തി തിളങ്ങിയ താരമാണ് ആര്യ. മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകമാരില്‍ ഒരാളാണ് ആര്യ.

  Also Read: കല്യാണം കഴിച്ചത് കൊണ്ടാണ് അന്ന് മാറി നിന്നത്; എന്തൊക്കെയോ ഒഴിഞ്ഞ് പോയത് പോലെ തോന്നുന്നുവെന്ന് ധന്യ

  ടെലിവഷന്‍ ലോകത്തെ താരമായ ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലാണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. എന്നാല്‍ ഷോ കൊവിഡ് പ്രതിസന്ധി മൂലം പകുതിയ്ക്ക് വച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു.

  Arya Badai

  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെതായ യൂട്യൂബ് ചാനലും നടത്തുന്നുണ്ട് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആര്യ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ആര്യയെ അറിയുന്നവര്‍ക്കെല്ലാം ആര്യയുടെ മകളേയും അറിയാം. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ആര്യ പങ്കുവെക്കാറുണ്ട്.

  ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ആര്യ. മമ്മ ബെയര്‍ ആന്റ് ബേബി ബൂ എന്ന ക്യാപ്ഷനോടെയാണ് ആര്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ഇതിലൊരാള്‍ ചെയ്ത കമന്റും അതിന് ആര്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്യയുടെ മകളെക്കുറിച്ചായിരുന്നു ആ കമന്റ്.

  ആര്യ നിങ്ങളുടെ ക്യാപ്ഷന്‍ നന്നായിട്ടുണ്ട്. നിങ്ങള്‍ക് ഒരപാട് കാശുണ്ടല്ലോ. എന്തുകൊണ്ട് മകളുടെ പല്ലില്‍ കമ്പിയിട്ട് അത് നേരെയാക്കുന്നില്ല? അപ്പോള്‍ അവളും നിങ്ങളെ പോലെ പെര്‍ഫെക്ട് ലുക്കാകില്ലേ? എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ അയാള്‍ക്ക് മറുപടിയുമായി ആര്യ എത്തുകയായിരുന്നു.

  നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പറയാം, പല്ലില്‍ കമ്പിയിടുന്നതിന് പ്രായപരിധിയുണ്ട്. അമ്മ എന്ന നിലയില്‍ ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും ഞാന്‍ വിലമതിക്കുന്നത് എന്റെ മകള്‍ക്കാണ്. പെര്‍ഫെക്ഷനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, എന്തൊക്കെയാണെങ്കിലും എന്റെ മകള്‍ പെര്‍ഫെക്ടാണ്. ഞാനതാണ് അവളെ പഠിപ്പിക്കുന്നതും. എല്ലാ കുറവോടേയും അംഗീകരിക്കുകയാണ് വേണ്ടത്. അതിനെയാണ് പെര്‍ഫെക്ഷന്‍ എന്ന് വിളിക്കുന്നതെന്നായിരുന്നു ആര്യയുടെ മറുപടി.

  Also Read: ആൾക്ക് ഭയങ്കര നാണമാണ്, എന്റൊപ്പം ഫോട്ടോ എടുക്കാൻ പോലും മടിയാണ്; ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞത്

  പിന്നാലെ നിരവധി പേര്‍ ആര്യയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. നേരത്തെ തന്റെ ആരാധകരുമായി ഒരു ക്യു ആന്റ് എ സെഷനും നടത്തിയിരുന്നു ആര്യ. ഇതിന്റെ ഭാഗമായി ദൈവം തന്നെ വിലപിടിപ്പുള്ള സമ്മാനം എന്താണെന്ന് ചോദിച്ചപ്പോള്‍ മകള്‍ എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. സ്റ്റാര്‍ട്ട് മ്യൂസിക് വീണ്ടും തുടങ്ങുന്നതിനെ പറ്റി എന്താ അഭിപ്രായം? എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കിയിരുന്നു. വളരെ നല്ല അഭിപ്രായം പക്ഷെ അങ്ങനെ ഒരു അഭിപ്രായം ചാനലിന് ഇല്ലെന്നായിരുന്നു ആര്യ പറഞ്ഞത്.

  Arya Badai

  ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ ആര്യ പിന്നാലെ സിനിമകളിലും സജീവമായി മാറുകയായിരുന്നു. ഹണി ബീ 2, ഉള്‍ട്ട, ഉറിയടി, ഗാനഗന്ധര്‍വ്വന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഇന്‍, ടു മെന്‍, 90:00 തുടങ്ങിയ സിനിമളാണ് അണിയറയിലുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ നിലപാടുകളിലൂടെയും ആര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. കാണാ കണ്‍മണി, സ്ത്രീധനം, തുടങ്ങിയ സീരിയലുകളൂടേയും ഭാഗമായിരുന്ന ആര്യ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും പോലുള്ള ഷോകളുടെ അവതാരകയുമായിരുന്നു. ഓഫ് സ്‌ക്രീനില്‍ ഒരു സംരംഭകയും കൂടിയാണ് ആര്യ.

  Read more about: arya
  English summary
  Arya Badai Gives Reply To A Fan Who Asked Her To Make Her Daughter Perfect
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X