ആര്യയുടെ കാല് നക്കണമെന്ന് യുവാവ്! ഫോട്ടോയടക്കം പുറത്ത് വിട്ട് ആര്യയുടെ മാസ് മറുപടി

രസകരമായ കുറേ ചോദ്യങ്ങള്‍ക്ക് ആര്യ മറുപടി നല്‍കുന്നുണ്ട്. അതേസമയം ഒരാള്‍ ആര്യയോട് അശ്ലീല ചോദ്യവുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കും ആര്യ ചുട്ട മറുപടി നല്‍കിയിട്ടുണ്ട്.

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. ഇന്നും ആര്യയുടെ പേരിനൊപ്പം ബഡായി ഉണ്ട്. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യ നിരവധി പരിപാടികളില്‍ അവതാരകയായും കയ്യടി നേടി. മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകരില്‍ ഒരാളാണ് ആര്യ.

ഇതിനിടെയാണ് ആര്യ ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ഷോ പാതി വഴിയ്ക്ക് നിര്‍ത്തിവെക്കേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ഫൈനല്‍ വരെ എത്താന്‍ സാധിക്കുന്ന താരമായിരുന്നു ആര്യ. ഓണ്‍ സ്‌ക്രീനില്‍ എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും താരമാണ് ആര്യ.

Arya

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആര്യയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്. അഭിനയത്തിനും അവതരണത്തിനുമൊക്കെ പുറമെ സംരംഭക എന്ന നിലയിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ആര്യ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ.

രസകരമായ കുറേ ചോദ്യങ്ങള്‍ക്ക് ആര്യ മറുപടി നല്‍കുന്നുണ്ട്. അതേസമയം ഒരാള്‍ ആര്യയോട് അശ്ലീല ചോദ്യവുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കും ആര്യ ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസ് 5 ലെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ളൊരു ടിപ്പ് എന്താണെന്ന് ചോദിച്ചപ്പോള്‍ അവനവന്‍ കുരുക്കുന്ന കുരുക്കുകളഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ എന്ന പാട്ടാണ് ആര്യ മറുപടിയ്ക്ക് പകരം നല്‍കിയിരിക്കുന്നത്. തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും മകളും അവളുടെ അച്ഛനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുമായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിനും ആര്യ മറുപടി നല്‍കുന്നുണ്ട്.

എന്റെ പ്രെഗ്നന്‍സി ഒരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. പക്ഷെ ഞാന്‍ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ജീവിച്ചു. മകളെ വയറ്റില്‍ ചുമക്കുന്നതിനോളം സന്തോഷം നല്‍കാന്‍ മറ്റൊന്നിനും സാധിക്കില്ലെന്നാണ് ആര്യ പറയുന്നത്. അതേസമയം ഖുഷിയും അവളുടെ അച്ഛനും തമ്മില്‍ സ്‌നേഹത്തിലാണെന്നും അവര്‍ക്കിടയിലെ ബന്ധം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും ആര്യ പറയുന്നു.

പിന്നാലെയായിരുന്നു തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ആര്യ തുറന്ന് കാണിച്ചത്. ഇയാളുടെ പേര് ചിത്രവും അടക്കം ആര്യ പങ്കുവച്ചിട്ടുണ്ട്. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് ക്യു ആന്റ് എയിലൂടെ താരത്തിനോട് പറഞ്ഞത്. ഇയാള്‍ക്കുള്ള മറുപടിയും ആര്യ പങ്കുവച്ചിട്ടുണ്ട്.

Arya

''ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്‌നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല'' എന്നായിരുന്നു ആര്യയുടെ മറുപടി.

അതേമസയം ആര്യയോടായി ഒരാള്‍ ബഡായി ബംഗ്ലാവ് വീണ്ടും ആരംഭിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. താനും അത് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ആര്യ നല്‍കിയ മറുപടി. ബഡായി ബംഗ്ലാവിനും ഇന്നും ആരാധകരുണ്ട്. ഷോയിലെ ആര്യയുടേയും രമേശ് പിഷാരടിയുടേയും കോമ്പിനേഷന്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

അതേസമയം അവതാരകയായി കയ്യടി നേടിയതിന് പിന്നാലെ അഭിനേത്രിയായും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 90 മിനുറ്റ്‌സ് ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തായി ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും ആര്യ അതിഥിയായി എത്തിയിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള ആര്യയുടെ വാക്കുകളും ചർച്ചയായിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X