ബ്ലൗസ് തിരിച്ചാണ് ഇടേണ്ടത്! ഓണമോ ബി ഗ്രേഡ് സിനിമയോ? കമന്റുകള്‍ക്ക് ആര്യയുടെ മറുപടി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. കുടുംബ പ്രേക്ഷരുടെ പ്രിയങ്കരി. ബഡായ് ബംഗ്ലാവിലൂടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ഇതിലൂടെ ആര്യ വലിയ താരമായി മാറി. പിന്നാലെ മലയാളത്തിലെ മുന്‍നിര അവതാരകയായി മാറിയ ആര്യ അധികം വൈകാതെ സിനിമയിലുമെത്തി. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലേയും ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.

അഭിനയത്തിലും അവതരണത്തിലുമെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമാണ് ആര്യ. ആര്യയുടെ പോസ്റ്റുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ആര്യയുടെ ഡാന്‍സിനും ഫോട്ടോഷൂട്ടിനുമൊക്കെ ഒരുപാട് ആരാധകരുണ്ട്. പറയാനുള്ളത് ധീരമായി മറയില്ലാതെ പറയുന്ന ആര്യ സോഷ്യല്‍ മീഡിയയിലെ താരമാണ്.

Arya Badai

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ നിരന്തരം സൈബര്‍ ആക്രമങ്ങളും സദാചാര ആക്രമങ്ങളുമെല്ലാം ആര്യ നേരിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് ലഭിച്ച ചില കമന്റുകള്‍ക്ക് ആര്യ നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച പോസറ്റിനായിരുന്നു ചിലരുടെ മോശം കമന്റുകള്‍ ലഭിച്ചത്. ഓണാശംസ നേര്‍ന്നു കൊണ്ടുള്ള ആര്യയുടെ ചിത്രങ്ങള്‍ക്കെതിരെയായിരുന്നു സദാചാര വാദികള്‍ രംഗത്തെത്തിയിത്. ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സ് ആണെന്നായിരുന്നു ആര്യയുടെ കമന്റ്.

എന്റെ പൊന്നു സേച്ചി ഈ നെഗറ്റീവ് പറയുന്നവരെ നമ്മള്‍ ഒരിക്കലും തളര്‍ത്തരുത്. അവര്‍ നമ്മടെ പോസിറ്റീവ് കണ്ടേ മരിക്കാവൂവെന്ന് പറഞ്ഞ് മറ്റൊരാളുമെത്തി. പിന്നല്ല. അതാണ് ഞാനും ചെയ്തുള്ളൂ ബ്രോ എന്ന് ഇയാള്‍ക്ക് ആര്യ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്.

ഇന്നത്തെ കാലത്ത് മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റാല്‍ ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്. ആശംസകളല്ല, വൃത്തികേട് എന്നായിരുന്നു കമന്റ്. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി. എല്ലാം ഇങ്ങനെ തന്നെ കാണിക്കണം, അപ്പോള്‍ കാണാന്‍ ആളുണ്ടാകും എന്നൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Arya Badai

അതേസമയം ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളെ ആര്യ നേരിടുന്നത്. നേരത്തെ ആര്യ പങ്കുവച്ച റീലിനെതിരെ ഒരാള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. വാട്ട് ജുംക്ക എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്നതായിരുന്നു ആര്യയുടെ റീല്‍. നാണമില്ലേ ബ്രാ ഇട്ടോണ്ട് ഡാന്‍സ് കളിക്കാന്‍ എന്നായിരുന്നു അയാളുടെ കമന്റ്. എന്നാല്‍ അയാളെ വെറുതെ വിടാന്‍ ആര്യ ഒരുക്കമായിരുന്നില്ല. അപ്പോ ഇടണ്ടായിരുന്നോ എന്നായിരുന്നു ആര്യയുടെ മറുപടി. ആര്യ നല്‍കിയ കുറിക്കുകൊള്ളുന്ന മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്തു.

മറ്റൊരിക്കല്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ആര്യ തുറന്ന് കാണിച്ചിരുന്നു. ഇയാളുടെ പേര് ചിത്രവും അടക്കം ആര്യ പങ്കുവച്ചിരുന്നു. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് പറഞ്ഞത്. ''ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്‌നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല'' എന്നായിരുന്നു ആര്യയുടെ മറുപടി.

More from Filmibeat

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X