എന്റെ ഭാഗത്തായിരുന്നു തെറ്റ്, ഒരു വര്‍ഷം ഡിപ്രഷനിലായി; വിവാഹ മോചനത്തെക്കുറിച്ച് ആര്യ

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളികള്‍ ആര്യയെ പരിചയപ്പെടുന്നത്. രമേശ് പിഷാരടിയും ആര്യയും ഭാര്യയും ഭര്‍ത്താവുമായെത്തുന്ന പരിപാടിയില്‍ ഇരുവരും തങ്ങളുടെ ഒറിജിനല്‍ പേരില്‍ തന്നെയായിരുന്നു എത്തിയിരുന്നത്. പരിപാടി സൂപ്പര്‍ ഹിറ്റായി മാറിയതോടെ പിഷുവും ആര്യയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയായിരുന്നു. പലരും ഇവര്‍ ഒറിജിനല്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് പോലും കരുതിയിരുന്നു.

ബഡായിം ബംഗ്ലാവിന് ശേഷം നിരവധി പരിപാടികളുടെ ഭാഗമായി മാറുകയായിരുന്നു ആര്യ. അവതാരകയായും അഭിനേത്രിയായും കയ്യടി നേടാന്‍ ആര്യയ്്ക് സാധിച്ചു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ആര്യ. പരിപാടിയില്‍ വച്ച് തന്റെ ജീവിതത്തിലെ പല അനുഭവങ്ങളും ആര്യ തുറന്ന് പറയുന്നുണ്ട്.

ആദ്യ വിവാഹത്തെക്കുറിച്ച്

തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും താരം ഷോയില്‍ വച്ച് മനസ് തുറക്കുന്നതായാണ് പ്രൊമോ വീഡിയോ വ്യ്കതമാക്കുന്നത്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ എന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്. ഇതിന് ശേഷമായി പ്രൊമോയില്‍ കാണുന്നത് തന്റെ പ്രണയ നൈരാശ്യത്തെക്കുറിച്ച് ആര്യ സംസാരിക്കുന്നതാണ്. ഞങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നുവെന്നാണ് ആര്യ പറയുന്നത്. ഒരു വര്‍ഷം ഡിപ്രഷനായിരുന്നുവെന്നും പ്രണയ നൈരാശ്യത്തെക്കുറിച്ച് പറയുമ്പോള്‍ ആര്യ പറയുന്നതായി കാണിക്കുന്നുണ്ട്.

പാനിക്ക് അറ്റാക്ക്


ഇതിന് ശേഷം തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായതിനെക്കുറിച്ചും ആര്യ പറയുന്നതായാണ് പ്രൊമോ വീഡിയോ കാണിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നതായും പ്രൊമോ വീഡിയോ കാണിക്കുന്നു. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം നടക്കുക. താനിതുവരെ പറയാത്ത പല കാര്യങ്ങളും ഷോയിലൂടെ ആര്യ വെളിപ്പെടുത്തുന്നതായാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്.

മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ കുറിച്ചു ആര്യ സൂചിപ്പിച്ചിരുന്നുു. അദ്ദേഹം എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കൂടിയാണ്. എന്തൊക്കെ സംഭവിച്ചാലും അത് മാറില്ല. മോളുടെ കാര്യത്തില്‍ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വം ഉണ്ടോ, അത്രത്തോളം പുള്ളിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഉണ്ട്. അത് നിര്‍ത്താന്‍ ഞാന്‍ ആളല്ലെന്നാണ് അന്ന് ആര്യ പറഞ്ഞത്.

ബിഗ് ബോസില്‍

അത് എന്റെ കുഞ്ഞിനോട് ചെയ്യുന്ന മോശം കാര്യമായിരിക്കും. ഞാന്‍ വേറെ കല്യാണം കഴിച്ചാലും പുള്ളി വേറെ കല്യാണം കഴിച്ചാലും റോയയ്ക്ക് ഞാന്‍ അമ്മയും അദ്ദേഹം അച്ഛനുമായിരിക്കും. അത്തരത്തില്‍ തുല്യമായൊരു സ്ഥാനം കൊടുത്തിട്ടുണ്ടെന്നും അതിലൊരു മാറ്റവും ഉണ്ടാവില്ലെന്നും ആര്യ പറഞ്ഞിരുന്നു.

അവതരാകയും അഭിനേത്രിയുമായ ആര്യ പിന്നീട് ബിഗ് ബോസിലുമെത്തിയിരുന്നു. എന്നാല്‍ ഷോ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്ന കുറച്ച നാളുകള്‍ ആര്യയ്ക്ക് സംഘര്‍ഷങ്ങളുടേതായിരുന്നു. താരത്തിന്റെ കാമുകന്‍ ആര്യ തിരികെ വന്നപ്പോഴേക്കും ആര്യയുടെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ആര്യയെ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ വെച്ച് പലവട്ടം താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്നാണ് അദ്ദേഹത്തെ താന്‍ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

പ്രണയം

കാമുകനുമായി പിരിഞ്ഞതോടെ ആര്യ വിഷാദത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നു. കരഞ്ഞ് കൊണ്ട് നാളുകള്‍ അനവധി കഴിച്ചുകൂട്ടിയിരുന്നുവെന്നും ആര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.തന്റെ പ്രണയത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ആര്യ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ഒരു കോടിയിലും താരം അതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് പ്രൊമോ വീഡിയോ വ്യക്തമാക്കിയതോടെ ആരാധകര്‍ താരത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ്.

ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ ആര്യ പിന്നാലെ സിനിമകളിലും സജീവമായി മാറുകയായിരുന്നു. ഹണി ബീ 2, ഉള്‍ട്ട, ഉറിയടി, ഗാനഗന്ധര്‍വ്വന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ ആര്യയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുമ്ട്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ നിലപാടുകളിലൂടെയും ആര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. കാണാ

കണ്‍മണി, സ്ത്രീധനം, തുടങ്ങിയ സീരിയലുകളൂടേയും ഭാഗമായിരുന്ന ആര്യ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും പോലുള്ള ഷോകളുടെ അവതാരകയുമായിരുന്നു. ഓഫ് സ്‌ക്രീനില്‍ ഒരു സംരംഭകയും കൂടിയാണ് ആര്യ. തന്റെ ബൂട്ടിക്കിനെക്കുറിച്ചും താരം സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും സംസാരിക്കാറുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X