തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. നിരവധി പരമ്പരകളിലും സിനിമകളിലുമെല്ലാം ആര്യ അഭിനയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയിലും ഏറെ പ്രശസ്തയാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലും ആര്യയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ആര്യ സംരംഭക എന്ന നിലയിലും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ആദ്യത്തെ വിദേശ യാത്രയ്ക്കിടെയുണ്ടായ അനുഭവം തുറന്ന് പറയുകയാണ് ആര്യ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആര്യ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ വിദേശ ട്രിപ്പ്

എന്റെ ആദ്യത്തെ വിദേശ ട്രിപ്പ് ദോഹയിലേക്കായിരുന്നു. ഞാനന്ന് പ്ലസ് വണ്ണിലോ പ്ലസ് ടുവിലോ പഠിക്കുകയാണ്. ഞാന്‍ ആദ്യമായി വിമാനത്തില്‍ കയറുന്നതും അന്നാണ്. എനിക്കറിയാവുന്ന ഒരു ഡാന്‍സറുടെ കൂടെയാണ് ഞാന്‍ പോകുന്നത്. അന്ന് ഞാന്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റല്ല. ഡാന്‍സര്‍ ആയിട്ടാണ് ഞാന്‍ പോകുന്നത്. ചേച്ചിയുള്ള ഉറപ്പിലാണ് എന്നെ വീട്ടില്‍ നിന്നും വിടുന്നത്.

ഷോയ്ക്ക് സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു. മുഴുവന്‍ പുരുഷന്മാരായിരുന്നു. മലയാളികള്‍ തന്നെയാണ്. സാധാരണ ഷോയ്ക്ക് പോകുമ്പോള്‍ ഹോട്ടലിലായിരിക്കും താമസസൗകര്യം. ഇത് പക്ഷെ ഒരു വില്ലയായിരുന്നു. പരിപാടിയ്ക്ക് വന്നവരെല്ലാം അവിടെയായിരുന്നു. ഞങ്ങളുടെ കൂടെ അറിയപ്പെടുന്ന പാട്ടുകാരും ആര്‍ട്ടിസ്റ്റുകളുമുണ്ട്. പോയി ചെന്നിറങ്ങി അടുത്ത ദിവസം ഷോയാണ്. ആദ്യത്തെ ദിവസം നല്ല ജോളിയായിരുന്നു.

പതുക്കെ കൈ ബാക്കിലേക്ക് ഇറക്കി


ഷോയുടെ അന്ന് ഗ്രീം റൂമില്‍ ഡാന്‍സിന് റെഡിയായി നില്‍ക്കുകയാണ്. ഫോട്ടോയെടുപ്പ് പരിപാടിയുണ്ട്. സ്‌പോണ്‍സേഴ്‌സിന്റെ ഇടയിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കണം എന്ന് പറഞ്ഞു വന്നു. ശരിയെന്ന് പറഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇയാള്‍ വന്ന് എന്റെ തോളില്‍ കൈ ഇട്ടു. അപ്പോള്‍ തന്നെ എനിക്കത് അണ്‍കംഫര്‍ട്ടബിള്‍ ആയി. പതിനേഴ്-പതിനെട്ട് വയസാണ്. എങ്ങനെ പ്രതികരിക്കണമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

അയാള്‍ പതുക്കെ കൈ ബാക്കിലേക്ക് ഇറക്കി. ഞാന്‍ തട്ടിമാറ്റി ഗ്രീന്‍ റൂമിലേക്ക് ഓടി. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. അന്നെനിക്ക് ഭയങ്കരമായിട്ട് വിഷമം വന്നു. ഭയങ്കര ട്രോമയായി. പക്ഷെ അതേക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞില്ല. ഷോ കഴിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ ആണുങ്ങള്‍ക്കെല്ലാം നാട്ടിലേക്ക് ടിക്കറ്റ് നല്‍കി. സ്ത്രീകള്‍ക്ക് രണ്ട് ദിവസം കഴിഞ്ഞായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. അതൊരു ചേച്ചി ചോദ്യം ചെയ്തു. അവര്‍ എന്തൊക്കയോ ന്യായീകരണം നല്‍കി.

കതകില്‍ തട്ടി

അന്ന് രാത്രി ഡിന്നറൊക്കെ കഴിഞ്ഞ് കിടക്കാന്‍ പോയപ്പോള്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ വന്നു. ലാപ് ടോപ്പിന് ചാര്‍ജില്ല, നിങ്ങളുടെ റൂമിലൊന്ന് ചാര്‍ജ് ചെയ്‌തോട്ടെയെന്ന് ചോദിച്ചു. ഓക്കെ പറഞ്ഞു. അയാളത് അവിടെ കൊണ്ടു വച്ചിട്ട് പോയി. ഞാനും ചേച്ചിയുമാണ് ഒരു റൂമില്‍. അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അപാകത തോന്നി. ചേച്ചി ആ ലാപ് ടോപ്പ് എടുത്ത് ലിവിംഗ് റൂമില്‍ കൊണ്ടു വച്ചു.

വെളുപ്പിനെ മൂന്ന് മൂന്നര ആയപ്പോള്‍ ആരോ വന്ന് ഞങ്ങളുടെ കതകില്‍ തട്ടി. പതുക്കെ തുറക്ക് തുറക്ക് എന്ന് വിളിക്കുന്നു. ഒന്നും മിണ്ടണ്ട എന്ന് ചേച്ചി പറഞ്ഞു. ഏതാണ്ട് 15-20 മിനുറ്റ് അയാള്‍ കതകില്‍ തട്ടി വിളിച്ചു കൊണ്ടിരുന്നു. അതും ഞങ്ങളുടെ ഒരു സ്‌പോണ്‍സറായിരുന്നു. ഇതൊക്കെ നാട്ടില്‍ കുടുംബവും കുട്ടികളുമുള്ള ആളാണ്. പിറ്റേ ദിവസം രാവിലെ ഇത് വലിയ വിഷയമായി. ഞങ്ങളുടെ എതിര്‍വശത്തായി അത്യാവശ്യം ഫെയ്മസായൊരു കോമഡി ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. അവരുടെ വാതിലിലും പോയി തട്ടി. പുള്ളിക്കാരത്തി രാവിലെ അത് വിഷയമാക്കി.

കാലില്‍ തോണ്ടി

ഞങ്ങളുടെ റൂമില്‍ മാത്രമല്ല, എല്ലാ സ്ത്രീകളുടേയും മുറികളില്‍ ചെന്ന് മുട്ടിയിട്ടുണ്ടെന്ന് മനസിലായി. അതിന് ശേഷം ഷോപ്പിംഗിന് കൊണ്ടു പോകാം എന്ന് പറഞ്ഞ് അവര്‍ വന്നു. എന്റെ കൂടെ വന്ന ചേച്ചി വേറൊരു കാറിലായിപ്പോയി. എന്റെ കൂടെ വേറെ രണ്ട് ആര്‍ട്ടിസ്റ്റുകളായിരുന്നു. മുന്‍ സീറ്റിലായി രണ്ട് സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു. അയാള്‍ പിന്നീലൂടെ കൈ ഇട്ട് എന്റെ കാലില്‍ തോണ്ടി, പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി. ഞാന്‍ അയാളുടെ കൈയ്യില്‍ പിച്ചി. അയാള്‍ തിരിഞ്ഞ് നോക്കിയിട്ട് മിണ്ടാതിരുന്നു.

ഇതിനെ നീ പൊക്ക് അതിനെ ഞാന്‍ പൊക്കാം

അവരുടെ ഉദ്ദേശം എനിക്ക് മനസിലായി. പക്ഷെ ഇവര്‍ക്ക് ഇതെങ്ങനെ തോന്നുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്. നമ്മളുടെ നാട്ടുകാരാണ് എന്ന് വിശ്വസിച്ച് ചെല്ലുന്നതാണ്. അപ്പോള്‍ ഇങ്ങനെയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും ചെറിയ പ്രായത്തില്‍, അത് വലിയൊരു ട്രോമയായി മാറും. എന്റെ ആദ്യത്തെ വിദേശയാത്രയാണ്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഇതാണ്. അതേക്കുറിച്ച് നല്ലൊരു ഓര്‍മ്മ മനസിലേക്ക് വരുന്നില്ല.

അവര്‍ക്ക് കളിയും ചിരിയും തമാശയാണ്. അവര്‍ പരസ്പരം സംസാരിക്കുന്നത് നമ്മള്‍ക്ക് കേള്‍ക്കാം. വണ്ടിയിലിരുന്ന് ഇതിനെ നീ പൊക്ക് അതിനെ ഞാന്‍ പൊക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ക്ക് കേള്‍ക്കാം. അതിന് വേണ്ടി നടത്തിയ ഷോ ആയിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X