ഒരിക്കലും ഗുണപ്പെടാത്ത മുറിവ്, ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു; വികാരഭരിതയായി ആര്യ
പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. ജനപ്രീയ പരിപാടിയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിര അവതാരകയായി മാറി ആര്യ. അധികം വൈകാതെ തന്നെ ആര്യ സിനിമയിലുമെത്തി. ഇതിനിടെ ബോഗ് ബോസിലും ആര്യ സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.
അഭിനയത്രി എന്നതിലും അവതാരക എന്നതിലുമൊക്കെ ഉപരിയായി സംരംഭകയുമാണ് ആര്യ. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ്. ആര്യയുടെ കാഴ്ചപ്പാടുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് ആര്യ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അച്ഛന്റെ ഓര്‍മ്മ ദിവസം ആര്യ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഞ്ച് വര്‍ഷങ്ങള്‍. ഇപ്പോഴും ഇന്നലെയെന്നത് പോലെ തോന്നുന്നു. ഒരിക്കലും ഗുണപ്പെടാത്തൊരു മുറിവ്. അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല. ഡാഡ, മറുവശത്ത് വച്ച് നിങ്ങളെ കാണുവോളം കാത്തിരിക്കാന്‍ വയ്യ എന്നാണ് ആര്യ പറയുന്നത്. കഴിഞ്ഞ ദിവസം ആര്യ സൗദിയില്‍ ഒരു പരിപാടിയ്ക്കായി എത്തിയിരുന്നു. ഈ സമയത്തും ആര്യ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.
ഞാന്‍ ചെറുതായിരുന്നപ്പോള്‍, കുട്ടിക്കാലത്തൊന്നും അച്ഛനൊപ്പം സമയം ചെലവിടാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം അടുത്തുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഒരു പ്രവാസിയായിരുന്നു. വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഞാന്‍ മൂന്നിലോ നാലിലോ എത്തിയപ്പോഴാണ് അച്ഛന്‍ നാട്ടിലേക്ക് വരുന്നത്. സൗദിലായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്നതെന്നാണ് ആര്യ പറഞ്ഞത്. വീഡിയോയിലൂടെയായിരുന്നു ആര്യ സംസാരിച്ചത്.
ഞാന്‍ ചെറുതിലെ കാണുന്ന അച്ഛന്റെ ഫോട്ടോകളിലെല്ലാം സൗദിയാണ്. ഇവിടുത്തെ സുഹൃത്തുക്കളും ഡോര്‍മിറ്ററിയുമൊക്കെയാണ്. ചെറുതായിരിക്കുമ്പോഴുള്ള അച്ഛനുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന ഓര്‍മ്മ എനിക്ക് അതാണെന്നും ആര്യ പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ സൗദിയിലാണ്. സൗദിയില്‍ ഒരു ഷോ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ കൂടുതലൊന്നും ആലോചിക്കാതെ കമ്മിറ്റ് ചെയ്യുകയായിരുന്നു എന്നാണ് ആര്യ വീഡിയോയില്‍ പറഞ്ഞത്.

കുഞ്ഞിലെ ഒരുപാട് കേട്ട പേരാണ് സൗദി എന്നത്. അച്ഛന്‍ എവിടെയാ എന്ന് എല്ലാവരും ചോദിക്കുമ്പോള്‍ ്അച്ഛന്‍ സൗദിയിലാണ് എന്ന് ഞാന്‍ പറയുമായിരുന്നു. അച്ഛന് ഈ സ്ഥലം സെക്കന്റ് ഹോമായിരുന്നുവെന്നും ആര്യ ഓര്‍ക്കുന്നുണ്ട്. പക്ഷെ ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അച്ഛന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളായിരുന്നുവെന്നും ആര്യ വീഡിയോയില്‍ പറയുന്നു. ഇന്ന് അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ എത്തി എന്നതില്‍ ഒരുപാട് സന്തോഷിച്ചേനെ എന്നും ആര്യ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ആര്യ തന്റെ ബുട്ടീക്കിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആര്യ പങ്കുവച്ച കുറിപ്പും വൈറലായി മാറിയിരുന്നു. ജീവിതത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് ആര്യയ്ക്ക്. എന്നാല്‍ അവയെ എല്ലാം തന്റെ പോരാട്ട വീര്യം കൊണ്ട് മറി കടക്കുകയാണ് ആര്യ. താരത്തിന്റെ ഈ തിരിച്ചുവരവില്‍ ആശംസകളുമായി നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ആര്യ.


Click it and Unblock the Notifications