കാലില്‍ തോണ്ടി പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ചൂഷണം നേരിട്ടതിനെക്കുറിച്ച് ആദ്യമായി ആര്യ

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ആരാധകരുടെ പ്രിയങ്കരിയാകുന്നത്. ബഡായി ബംഗ്ലാവില്‍ ആര്യയും രമേശ് പിഷാരടിയും തമ്മിലുള്ള കോമ്പോ വന്‍ ഹിറ്റായി മാറിയിരുന്നു. പിന്നാലെ മലയാളത്തിലെ അറിയപ്പെടുന്ന അവതാരകയായി മാറുകയായിരുന്നു ആര്യ. വേറിട്ട ശൈലിയും എനര്‍ജിയുമാണ് ആര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലും ആര്യ എത്തി. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ടൈറ്റില്‍ വിന്നറാകാന്‍ വരെ സാധ്യതയുള്ള താരമായിരുന്നു ആര്യ. എന്നാല്‍ ഷോ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെ യൂട്യൂബ് ചാനലിലൂടേയും ആര്യ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

ആര്യ

മലയാളത്തിലെ നിരവധി ഹിറ്റ് പരിപാടികളുടെ അവതാരകയാണ് ആര്യ. അവതാരക, അഭിനേതാവ് എന്ന നിലയിലെന്നത് പോലെ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. തന്റേതായ ബുട്ടീക്കിലൂടെയാണ് സംരംഭക എന്ന നിലയില്‍ ആര്യ കയ്യൊപ്പ് ചാര്‍ത്തുന്നത്. തന്റെ നിലപാടുകൡലൂടേയും ആര്യ കയ്യടി നേടാറുണ്ട്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ആര്യ. തന്റെ ജീവിതത്തിലെ ഇതുവരെ പറയാത്ത അനുഭവങ്ങളടക്കം ഷോയില്‍ ആര്യ തുറന്ന് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യമായി മനസ് തുറക്കുന്നു

തനിക്ക് നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ച് ആദ്യമായി മനസ് തുറക്കുന്നുണ്ട് ആര്യ. സ്‌പോണ്‍സേഴ്‌സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയതെന്നാണ് താരം പറയുന്നത്. ഇയാള്‍ വന്ന് എന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് എനിക്ക് ഭയങ്കര വിഷമം തോന്നിയെന്നും താരം പറയുന്നതായി പ്രൊമോയില്‍ കാണിക്കുന്നുണ്ട്. അതേസമയം, ഇപ്പോഴാണ് ആദ്യമായി ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ആര്യ പറയുന്നത്.

ജനപ്രീയ ജോഡി

ജനപ്രീയ ജോഡിയായിരുന്നു ആര്യയും രമേശ് പിഷാരടിയും. ഇരുവരും യഥാര്‍ത്ഥ ഭാര്യയും ഭര്‍ത്താവും ആണെന്ന് വരെ കരുതിയരുണ്ടായിരുന്നു. ഈ അനുഭവങ്ങളും ആര്യ പരിപാടിയില്‍ പങ്കുവെക്കുന്നുണ്ട്. എന്താണ് ഒറ്റയ്ക്ക് വന്നത്. അത് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും രമേശേട്ടനെയാണ് ചോദിക്കുന്നതെന്ന് എന്നാണ് ആര്യ പറയുന്നത്. അതേസമയം പിഷാരടി ബുദ്ധിമാനാണെന്നും അതിനാലാണ് മലയാളം അറിയാത്തയാളെ വിവാഹം കഴിച്ചതെന്നുമാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്.

ആദ്യ വിവാഹ ബന്ധം

പിന്നാലെ തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിയുന്നതിനെക്കുറിച്ചാണ് താരം പ്രൊമോയില്‍ പറയുന്നത്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ എന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്. തന്റെ പ്രണയ നൈരാശ്യത്തെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ഞങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം ഡിപ്രഷനായിരുന്നു. പാനിക്ക് അറ്റാക്ക്. മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു.

ആദ്യത്തെ രോഗി

തന്റെ അച്ഛനെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ആശുപത്രിയിലെ അക്കൗണ്ട്‌സ് മാനേജരായിരുന്നു അച്ഛന്‍. അദ്ദേഹം ജോലി ചെയ്ത ആശുപത്രിയിലെ ആദ്യത്തെ രോഗിയാകാനുള്ള ഭാഗ്യവും ആര്യയ്ക്കാണ് ലഭിച്ചതെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് പ്രൊമോയില്‍. ഡോക്ടര്‍ വന്ന് എന്റെ പള്‍സ് നോക്കി, വയറ്റില്‍ ഞെക്കി നോക്കുന്നു. ഞാന്‍ പേടിച്ച് നിലവിളിച്ചുവെന്നാണ് ആര്യ പറയുന്നത്. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം.

മിനിസ്ക്രീനിലെന്നത് പോലെ തന്നെ സിനിമയിലും സജീവമാണ് ആര്യ. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. നിരവധി പരിപാടികളുടെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X