ബിഗ് ബോസിലൂടെ എന്റെ ആരാധകരൊക്കെ ഹേറ്റേഴ്‌സായി മാറി; ഞാന്‍ പൊട്ടി ആയിരിക്കുമെന്ന് അവര്‍ കരുതി!

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ താരമായി മാറിയ ആര്യ അവതാരകയായും അഭിനേത്രിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എന്നാല്‍ ബിഗ് ബോസിലൂടെ ആരാധകരെയെല്ലാം ഹേറ്റേഴ്‌സ് ആക്കി മാറ്റിയ ആളാണ് താനെന്നാണ് ആര്യ പറയുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് ആര്യ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് സംസാരിച്ചത്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നുവെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നുമാണ് ആര്യ പറയുന്നത്. ആ വാക്കുകളിലേക്ക്.

Arya

ഞാന്‍ പൊതുവെ ജോവിയല്‍ ആയൊരു ആളാണെന്നാണ് എന്റെ വിശ്വാസം. എന്റെ കൂടെ ഇരുന്നാല്‍ ആര്‍ക്കും ബോറടിക്കുകയൊന്നുമില്ല. പക്ഷെ ബഡായി ബംഗ്ലാവില്‍ കാണുന്ന ആര്യയല്ല. 100 ശതമാനവും അങ്ങനെയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ തീര്‍ത്തും വ്യത്യസ്തയാണ്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയ ആളുകള്‍ക്കൊപ്പം ഞാന്‍ ഭയങ്കര ഫ്രീയാണ്. പക്ഷെ എല്ലാവരോടും അങ്ങനെയല്ല. അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ടായിട്ടുണ്ടെന്നും ആര്യ പറയുന്നു.

ബിഗ് ബോസിലേക്ക് ഇത്രയും ആരാധകരുമായി പോയിട്ട് അവരെയെല്ലാം ഒറ്റയടിക്ക് ഹേറ്റേഴ്‌സ് ആക്കി മാറ്റിയ വേറെ ഒരാളുണ്ടാകില്ല. ആ ക്രെഡിറ്റ് എനിക്കാണ്. ഒരുപാട് ഹേറ്റേഴ്‌സുണ്ടായിട്ടുണ്ട്. അതിന്റെ കാരണം ഇതാണ്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ബഡായി ബംഗ്ലാവിലുണ്ടായിരുന്ന ആര്യയെ ആയിരുന്നു, ആ പൊട്ടി, മണ്ടത്തരമൊക്കെ വിളിച്ച് പറയുന്ന, രമേശ് പിഷാരടിയുടെ പൊട്ടിയായ ഭാര്യ. അതായിരുന്നു ഒറിജിനലുമെന്നാണ് പലരും കരുതിയത്. ഞാന്‍ രമേശേട്ടന്റെ ഭാര്യയാണെന്നാണ് പലരും കരുതിയതെന്നും ആര്യ പറയുന്നു.

അതൊക്കെ മാറുന്നത് ഞാന്‍ ബിഗ് ബോസില്‍ പോയതിന് ശേഷമാണ്. അതോടെയാണ് ഞാന്‍ രമേശേട്ടന്റെ ശരിക്കും ഭാര്യയല്ലെന്ന് പലരും അറിയുന്നത്. എല്ലാവരുടേയും പ്രതീക്ഷ അതായിരുന്നു. പക്ഷെ അങ്ങനെയല്ല. ഞാന്‍ അതില്‍ റിയല്‍ ആയിട്ടാണ് നിന്നത്. അത് പലര്‍ക്കും അംഗീകരിക്കാനായില്ല. പക്ഷെ ഇത്രയും തീവ്രമായ ഹേറ്റ് നേരിടേണ്ടി വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആര്യ പറയുന്നു.

Arya

ഈ ഷോ എന്താണെന്ന് നമുക്ക് അറിയാമല്ലോ. അതിനാല്‍ എല്ലാം പോസിറ്റീവ് ആയിരിക്കില്ലെന്ന് അറിയാമായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ നേരിട്ട വെറുപ്പും സൈബര്‍ അറ്റാക്കും വിഷാദത്തിലേക്ക് എത്തിക്കുന്നതായിരുന്നു. അതുവര എല്ലാവരുടേയും സ്‌നേഹം അനുഭവിച്ചിട്ടുള്ള ആളായിരുന്നുവെന്നും താരം പറയുന്നു.

ആ ഷോ അങ്ങനെയാണ്. ഒന്നും പ്രവചിക്കാനാകില്ല. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. പക്ഷെ നന്നായി എഡിറ്റ് ചെയ്യപ്പെട്ടുന്ന ഷോ ആണ്. ഒരു വീട്ടില്‍ നടക്കുന്ന 24 മണിക്കൂറിലേയും കാര്യങ്ങള്‍ അതുപോലെ കാണിക്കാന്‍ സാധിക്കില്ല. ലൈവ് സ്ട്രീം പോലും എഡിറ്റ് ചെയ്താണ് വരുന്നത്. ഇത്രയും ക്യാമറകളുണ്ട്. എല്ലാം ക്യാപ്ചര്‍ ചെയ്യുന്നതും കാണിക്കാനാകില്ല. പിന്നെ ഞങ്ങളുടെ സീസണില്‍ 24 മണിക്കൂര്‍ ലൈവും ഉണ്ടായിരുന്നില്ല. അപ്പോള്‍ വളരെ ചെറിയ ശതമാനം മാത്രമേ പ്രേക്ഷകരും കണ്ടിട്ടുള്ളു. അതിനാല്‍ പ്രേക്ഷകരേയും കുറ്റം പറയാനാകില്ല. അവര്‍ എന്താണോ കണ്ടത് അതുവച്ചാകും അവര്‍ ജഡ്ജ് ചെയ്തിട്ടുണ്ടാവുകയെന്നും ആര്യ പറയുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X