പ്രണയനഷ്ടം വിഷാദരോഗിയാക്കി, പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയില്‍; താങ്ങായത് മുന്‍ ഭര്‍ത്താവെന്ന് ആര്യ

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. അവതാരകയായും നടിയായുമെല്ലാം ആര്യയെ ആരാധകര്‍ക്കറിയാം. ബിഗ് ബോസ് മലയാളം സീസണ്‍ 2ലും ആര്യയുണ്ടായിരുന്നു. ഈ ഷോയ്ക്ക് ശേഷം പുറത്തെത്തിയ ആര്യയുടെ ജീവിതം തന്നെ കീഴ്മല്‍ മറിയുകയായിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയെന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് ആര്യ.

പരിപാടിയില്‍ വച്ച് തന്റെ പ്രണയനൈരാശ്യത്തെക്കുറിച്ചും തുടര്‍ന്ന് തനിക്ക് വിഷാദരോഗം വന്നതിനെക്കുറിച്ചുമൊക്കെ ആര്യ സംസാരിക്കുന്നുണ്ട്. ഈ സമയത്ത് ആദ്യ ഭര്‍ത്താവ് എങ്ങനെയാണ് കരുത്തായതെന്നും താരം പറയുന്നുണ്ട്. ആര്യയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലിവിംഗ് റിലേഷനിലായിരുന്നു

പ്രണയമുണ്ടായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. ഏറെ നാളായി അറിയുന്ന സുഹൃത്തായിരുന്നു. പിന്നെയത് പ്രണയമായി മാറുകയായിരുന്നു. ലിവിംഗ് റിലേഷനിലായിരുന്നു. രണ്ടു പേരുടേയും വീട്ടിലൊക്കെ അറിയാമായിരുന്നു. എന്റെ വീട്ടിലാണ് തിരുവനന്തപുരത്ത് വരുമ്പോള്‍ താമസിച്ചിരുന്നത്. ദുബായില്‍ അവന്റെ അപ്പാര്‍ട്ട്‌മെന്റിലും കൊച്ചിയിലുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നു താമസിച്ചിരുന്നു.

ഉപദേശിച്ചിരുന്നു

ഈ ബന്ധം ശരിയാകില്ലെന്നും ആള്‍ക്ക് ഇതൊരു ഹോബിയല്ലെന്നും പലരും തന്നെ ഉപദേശിച്ചിരുന്നുവെന്നാണ് ആര്യ പറയുന്നത്. എന്നാല്‍ ആ സമയത്ത് താന്‍ പ്രണയത്തിലും കാമുകനിലും മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നതെന്നും അതിനാല്‍ ആളുകള്‍ പറഞ്ഞതൊന്നും ഗൗനിച്ചിരുന്നില്ലെന്നും ആര്യ പറയുന്നത്. ഈ സമയത്താണ് ബിഗ് ബോസ് വരുന്നത്. ഷോയിലേക്ക് പോകാനായി ആര്യയ്ക്ക് പിന്തുണ നല്‍കിയതും യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതുമെല്ലാം കാമുകനായിരുന്നു.

ബിഗ് ബോസില്‍

ബിഗ് ബോസില്‍ വച്ച് തന്റെ പേര് വെളിപ്പെടുത്തരുതെന്നും പ്രണയമുണ്ടെന്ന് പോലും പറയരുതെന്നും കാമുകന്‍ ആര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനാല്‍ ഷോയില്‍ തന്റെ കാമുകനെ താന്‍ വിൡക്കുന്ന അധികമാര്‍ക്കും അറിയാത്ത ഇരട്ടപ്പേര് മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ആര്യ പറയുന്നു. ബിഗ് ബോസില്‍ വച്ച് ഫോണ്‍ കൈമാറുന്നതിന് തൊട്ട് മുമ്പ് പോലും താന്‍ കാമുകനെ വീഡിയോ കോള്‍ വിളിച്ചിരുന്നുവെന്നും കരഞ്ഞു കൊണ്ടായിരുന്നു ഇയാള്‍ തന്നെ എയര്‍പോര്‍ട്ടില്‍ വച്ച് യാത്രയാക്കിയതെന്നും ആര്യ ഓര്‍ക്കുന്നു.

സത്യം


എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതോടെയാണ് ആര്യയെ കാത്ത് ആ വലിയ സത്യമെത്തിയത്. പുറത്ത് വന്ന താന്‍ സ്വാഭാവികമായും ആദ്യം വിളിച്ചത് കാമുകനെയായിരുന്നു. ഒരുപാട് വിളിച്ചിട്ടും കാമുകന്‍ ഫോണെടുത്തില്ല. ഇതോടെ തന്റെ സഹോദരിയെ വിൡച്ചപ്പോള്‍ ആള്‍ ഇവിടെയില്ലെന്നും ദുബായിലാണെന്നും മനസിലായെന്നും ആര്യ പറയുന്നത്. കുറേക്കഴിഞ്ഞ് ഫോണെടുത്ത കാമുകന്‍ പറഞ്ഞത് താന്‍ ഉറങ്ങുകയായിരുന്നുവെന്നാണെന്നും ആര്യ ഓര്‍ക്കുന്നു.

പതിയെയാണ് ആര്യ സത്യം മനസിലാക്കുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ടും തന്റെ കാമുകനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ് താന്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു കാമുകന്‍ പറഞ്ഞതെന്നും ഇതുവരേയും അത് സമ്മതിച്ച് തന്നിട്ടില്ലെന്നും ആര്യ പറയുന്നുണ്ട്. വിവാഹിത കൂടിയായിരുന്ന കൂട്ടുകാരി തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറയാനായിരുന്നു തന്നോട് സംസാരിച്ചിരുന്നതെന്നാണ് കാമുകന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ അതല്ല സത്യമെന്ന് താന്‍ മനസിലാക്കിയെന്നും ആര്യ പറയുന്നു.

വിഷാദരോഗം

സങ്കടം വരുമ്പോള്‍ കരയാന്‍ ഒരു തോള് വേണമെന്ന് തോന്നുന്നത് സ്വാഭിവകമാണ്. എന്നാല്‍ അത് തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കാമുകനായിരിക്കരുതെന്ന് താന്‍ കൂട്ടുകാരിയ്ക്ക് മെസേജ് അയച്ചുവെന്നും അതിന് അവര്‍ മറുപടി നല്‍കിയില്ലെന്നും ആര്യ പറയുന്നു. പിന്നീട് കൂട്ടുകാരിയുടെ ഭര്‍ത്താവ് തന്നെ എല്ലാം കണ്ടെത്തിയെന്നും അവര്‍ പിരിഞ്ഞുവെന്നും താരം പറയുന്നുണ്ട്. ഈ പ്രണയ നൈരാശ്യം തന്നെ വല്ലാതെ തളര്‍ത്തിയെന്നാണ് ആര്യ പറയുന്നത്.

ഒരു വര്‍ഷം തനിക്ക് വിഷാദരോഗമായിരുന്നുവെന്നാണ് ആര്യ പറയുന്നത്. ഇതിനിടെ ഒരിക്കല്‍ പാനിക്ക് അറ്റാക്ക് വന്ന് താന്‍ ആശുപത്രിയിലായെന്നും ആര്യ പറയുന്നുണ്ട്. ഈ സമയത്ത് തനിക്ക് താങ്ങായത് മുന്‍ ഭര്‍ത്താവാണെന്നും താരം പറയുന്നു. തന്റെ നല്ല സുഹൃത്താണ് ഇന്നും മുന്‍ ഭര്‍ത്താവായ രോഹിത്തെന്നാണ് ആര്യ പറയുന്നത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തും താനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ചെറിയ പ്രായത്തിലായിരുന്നു വിവാഹമെന്നും താരം പറയുന്നുണ്ട്.

വിവാഹ മോചനം ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. മകളുടെ ഉത്തരവാദിത്തം തങ്ങള്‍ പങ്കിടുകയാണെന്നും യാതൊരു തരത്തിലുള്ള വിലക്കുകളും ആ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. മകളുടെ കാര്യങ്ങള്‍ പറയാനായി തങ്ങള്‍ വിളിക്കാറുണ്ടെന്നും താരം പറയുന്നു. രോഹിത്ത് പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X