ആര്യയും വീണയും ഉടക്കി പിരിഞ്ഞെന്ന് വാര്‍ത്ത; ശ്ശെടാ എന്നിട്ട് ഞാനിതുവരെ അറിഞ്ഞില്ലല്ലോയെന്ന് ആര്യ
താര ജീവിതത്തില്‍ സ്വകാര്യത എന്നൊന്നില്ല. തങ്ങളുടെ പ്രിയ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്കും എപ്പോഴും താല്‍പര്യം കാണും. അതുകൊണ്ട് തന്നെ താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണുണ്ടാവുക. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പോയി നോക്കിയാല്‍ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ആയിരിക്കും എന്നതാണ് വിഷമിപ്പിക്കുന്ന വസ്തുത.
പേജ് വ്യൂസ് കിട്ടാനും കാഴ്ചക്കാരെ കിട്ടാനുമൊക്കെ താരങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പ്രണയം, വിവാഹം മുതല്‍ മരണം വരെ വ്യാജമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ മൂലം പണി കിട്ടിയിട്ടുള്ള താരങ്ങളും ഒരുപാട്. പക്ഷെ സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് വ്യാജ വാര്‍ത്തകള്‍ക്ക് ആയുസ് വളരെ കുറവാണ്.

തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പൊളിച്ചു കൊണ്ട് ഒരുപാട് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഇന്ന് അവതാരകയായും നടിയായും സംരംഭകയായുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന താരമാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. വിന്നറാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന താരമായിരുന്നു ആര്യ. എന്നാല്‍ ഷോ പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു വീണ നായര്‍. ഇപ്പോഴിതാ തന്നേയും വീണയേയും കുറിച്ചുള്ളൊരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആര്യ രംഗത്തെത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ആര്യയും വീണയും ഉടക്കി പിരിഞ്ഞു എന്നാണ് വാര്‍ത്ത. അനിയത്തിയുടെ കല്യാണത്തിന് പോലും ആര്യ ക്ഷണിച്ചില്ല എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ''ശ്ശെടാ എന്നിട്ട് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാരുന്നല്ലോ. ഹോ ഈ ഓണ്‍ ന്യൂസുകാര്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ എന്ത് ചെയ്‌തേനെ, അല്ലേ? നീ ഇതു വല്ലതും അറിഞ്ഞാര്‍ന്നോ വീണ'' എന്നായിരുന്നു ആര്യയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞത്. ആര്യയായിരുന്നു മുന്നില്‍ നിന്ന് വിവാഹം നടത്തിയത്. വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നായിരുന്നു സഹോദരിയുടെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞത്.

ജൂണ്‍ 14 ന് ആയിരുന്നു നടിയും ആങ്കറുമായ ആര്യയുടെ സഹോദരിയുടെ വിവാഹം .തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് ആര്യ ആയിരുന്നു അനിയത്തി അഞ്ജനയെ വരന്റെ കൈ പിടിച്ച് നല്‍കിയത്. അനിയത്തിയുടെ വിവാഹ ഒരുക്കങ്ങളും ഹല്‍ദി ചടങ്ങും വിവാഹവും ഒക്കെ വളരെ മനോഹരമായിട്ടാണ് ആര്യ നത്തിയത്.
ഇതിനിടെ ആര്യ തന്റെ യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ്. ബഡായി ടോക്കീസ് എന്നാണ് ചാനലിന്റെ പേര്.
Recommended Video

അതേസമയം ഒരിടവേളയ്ക്ക് ശേഷം ആര്യ ഓണ്‍ സ്‌ക്രീനില്‍ അവതാരകയായി മടങ്ങിയെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലേക്ക് ആര്യ മടങ്ങിയെത്തിയത്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ബിഗ് ബോസ് താരങ്ങളായിരുന്നു. മികച്ച പ്രതികരണങ്ങളുമായി പരിപാടി മുന്നോട്ട് പോവുകയാണ്.


Click it and Unblock the Notifications