ആ ഫോട്ടോയില്‍ ഞങ്ങള്‍ രണ്ടാളുണ്ട്, 8 മാസം ഗര്‍ഭിണിയായിരുന്നു അന്ന്; വൈറലായി ആര്യയുടെ വീഡിയോ

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് സിനിമകളിലൂടേയും മറ്റും ആര്യ താരമായി മാറുകയായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരില്‍ ഒരാളാണ് ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ.

ഇപ്പോഴിതാ സ്വന്തമായി യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ആര്യ ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് ചാനലിന്റെ പേരില്‍. സഹോദരിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങളൊക്കെ ചാനലില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.

വാട്സ് ഇന്‍ മൈ ബാഗ്

വാട്സ് ഇന്‍ മൈ ബാഗ് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. സുഹൃത്തായ വിന്ദുജ വിക്രമനൊപ്പമായാണ് ആര്യ ബാഗിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്. വിന്ദുജയുടെ ബാഗ് ആര്യയായിരുന്നു പരിശോധിച്ചത്. ബാഗിനുള്ളിലെ രസകരമായ ഉള്ളടക്കങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

വിന്ദുജയുടേയും തന്റേയും ക്യാരക്ടറിലൊക്കെ ഞങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എന്നെ നന്നായി മനസിലാക്കിയ ആളാണ് വിന്ദുജ എന്നാണ് കൂട്ടുകാരിയെക്കുറിച്ച് ആര്യ പറയുന്നത്. എന്റെ അടുത്ത സുഹൃത്തും ഫ്ളാറ്റ്മേറ്റും ബിസിനസ് പാര്‍ട്നറുമൊക്കെയാണെന്നും ഷൂട്ട് സമയത്തൊക്കെ ഞാന്‍ ബാഗ് ഇങ്ങോട്ടാണ് ഏല്‍പ്പിക്കാറുണ്ടെന്നും ആര്യ പറയുന്നു. അതുകൊണ്ട് എന്റെ ബാഗിലെ സാധനങ്ങളെക്കുറിച്ച് അവള്‍ക്ക് അറിയാമായിരിക്കുമെന്നായിരുന്നു ആര്യ പറഞ്ഞത്. അതേസമയം, ലിപസ്റ്റിക്കും സാനിറ്റൈസറുമൊക്കെയായിരുന്നു വിന്ദുജയുടെ ബാഗിലുള്ളത്.

എല്ലാത്തിനുമൊരു കണക്ക് നല്ലതാ


പിന്നാലെ ആര്യയുടെ ബാഗ് പരിശോധിക്കുകയായിരുന്നു. പൊതുവെ കുഞ്ഞ് നോട്ട് ബു്ക്കോ ഡയറിയോ ഒന്നും കൊണ്ടുനടക്കുന്നയാളല്ല ഞാന്‍. അഞ്ജുവിന്റെ കല്യാണത്തിനാണ് എനിക്കത് വേണ്ടി വന്നത്. എനിക്ക് വരുന്ന പൈസയോ പോവുന്ന പൈസയോ ഒന്നും ഞാനെഴുതി വെക്കാറില്ലെന്നും എന്നാല്‍ അങ്ങനെയൊരു ശീലം വേണമെന്നാണ് ആര്യ പറയുന്നത്. എല്ലാത്തിനുമൊരു കണക്ക് നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഉപയോഗിക്കാറില്ലെങ്കിലും ബാഗിലൊരു സണ്‍ഗ്ലാസ് കാണും. പേഴ്സണല്‍ ഫോണും കമ്പനിയുടേതടക്കം രണ്ട് ഫോണുണ്ടാവും ബാഗിലെന്നും താരം പറയുന്നു.

പെര്‍ഫ്യൂമും

ബാഗില്‍ പെര്‍ഫ്യൂമും വെക്കാറുണ്ട് താരം. തനിക്ക് പെര്‍ഫ്യൂമിനോടും ചെരിപ്പുകളോടും പ്രത്യേകമായൊരു ക്രേസുണ്ട്. തനിക്കെപ്പോഴും ഗിഫ്റ്റായി കിട്ടുന്നതും പെര്‍ഫ്യൂമാണ്. എന്റെ ഈ ക്രേസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും ആര്യ പറയുന്നു. അതേസമയം താന്‍ പൊതുവെ ഒരു പെര്‍ഫ്യൂമേ വെക്കാറുള്ളൂവെന്നും ആര്യ പറയുന്നു. എന്നാല്‍ അഞ്ജുവിന്റെ കല്യാണത്തിന്് രണ്ടെണ്ണം എടുത്ത് വച്ചിരുന്നുവെന്നും ആര്യ പറയുന്നു. ഇതിന് പുറമെ ഹാന്‍ഡ് ക്രീം, ലിപസ്റ്റിക്ക് തുടങ്ങിയ സാധനങ്ങളും ബാഗിലുണ്ടാകും.

Recommended Video

Preetha @ Arya Sister Marriage | ആര്യയുടെ അനിയത്തിയുടെ കല്യാണത്തിൽ തിളങ്ങിയത് പ്രീത | *Celebrity
അച്ഛന്റെ ഫോട്ടോ

അതേസമയം അച്ഛന്റെ ഫോട്ടോ, വരുണിന്റെയും രശ്മിയും ഫോട്ടോ, ഖുഷിയുടെ ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ഇവയും ആര്യയുടെ ബാഗിലുണ്ട്.ആധാറിലെ ഫോട്ടോയില്‍ ഒരാളെയേ കാണുന്നുള്ളൂവെങ്കിലും ഞങ്ങള്‍ രണ്ടുപേരായിരുന്നു അന്ന്. ആ സമയത്ത് ഞാന്‍ 8 മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് ആര്യ പറയുന്നത്. എത്ര ബാഗ് മാറ്റിയാലും മറക്കാതെ കൊണ്ടുനടക്കുന്നതാണ് അച്ഛന്റെയും അമ്മയുടേയും പഴയ ഫോട്ടോ എന്നാണ് താരം പറയുന്നത്. അത് എനിക്കൊരു ശക്തിയാണെന്നും ആര്യ പറയുന്നു.

ഇതെനിക്കേറെ സ്പെഷലാണ്. അത് ഞാനൊരിക്കലും കളയില്ലെന്നാണ് ചിത്രത്തെക്കുറിച്ച് ആര്യ പറയുന്നത്. അത്യാവശ്യമുള്ളത് മാത്രമല്ല നൊസ്റ്റാള്‍ജിക്കായിട്ടുള്ളതും ഇമോഷണലായും ചില സാധനങ്ങള്‍ കൊണ്ടുനടക്കാറുണ്ട് താനെന്നും ആര്യ പറയുന്നു. നിലവില്‍ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകയായി കയ്യടി നേടുകയാണ് ആര്യ. ടു മെന്‍ എന്ന സിനിമയിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ഇന്നലെ സിനിമ തീയേറ്ററിലേക്ക് എത്തിയിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X