For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണത്തിന് വേണ്ടി കിഡ്‌നി വില്‍ക്കാനും തയ്യാറായിരുന്നു, കണ്ണേട്ടനോട് ഒന്നും പറഞ്ഞില്ല; പൊട്ടിക്കരഞ്ഞ വീണ

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. ടെലിവിഷന്‍ പരമ്പരകളും പരിപാടികളുമാണ് വീണയെ മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നത്. പിന്നീട് സിനിമയിലും സജീവമായി മാറുകയായിരുന്നു വീണ. തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ ശദ്ധ നേടി. ഇപ്പോഴിതാ വീണയും ഭര്‍ത്താവ് ആര്‍ജെ അമനും പിരിഞ്ഞുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

  Also Read: രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  നേരത്തെ ബിഗ് ബോസില്‍ വന്നപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് ജനങ്ങള്‍ അറിയാത്ത പല കാര്യങ്ങളും ഷോയില്‍ വീണ വെളിപ്പെടുത്തുകയുണ്ടായി.താരം അന്നു പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. വീണയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ബിഗ്ഗ് ബോസില്‍ സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നല്‍കിയ ടാസ്‌കില്‍ ആണ് വീണ തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്. കരഞ്ഞു കൊണ്ടായിരുന്നു വീണ സംസാരിച്ചത്. കോട്ടയത്ത് ജനിച്ച വീണ പ്ലസ്ടുവിന് പഠിയ്ക്കുമ്പോള്‍ അഭിനയ രംഗത്ത് എത്തിയത് മുതലുള്ള കഥകള്‍ അന്ന് ബിഗ് ബോസില്‍ വച്ച് പങ്കുവച്ചു. ചെറുപ്പം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ചും വീണ സംസാരിക്കുന്നുണ്ട്.

  ബിസിനസ്സ് പൊട്ടിയപ്പോള്‍ കുടുംബത്തിന്റെ അവസ്ഥ മോശമായി. 2005 ല്‍ ആണ് സീരിയലുകള്‍ ചെയ്തു തുടങ്ങിയത്. അന്ന് മുതല്‍ വീണയും കുടുംബം നോക്കി തുടങ്ങി. ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴും വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് വീണ തന്നെയായിരുന്നു. സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ചേട്ടന്റെ കല്യാണം വരെ നടത്തിയതെന്നും വീണ ഷോയില്‍ പറഞ്ഞിരുന്നു.


  അച്ഛനും അമ്മയ്ക്കും അസുഖം വന്നതോടെ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കേണ്ടി വരികയായിരുന്നു വീണയ്ക്ക്. അമ്മയ്ക്ക് അസുഖം അധികമായി ആശുപത്രിയില്‍ ആയി. കിഡ്നി കൊടുത്തും അമ്മയെ ചികിത്സിക്കണം, പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു അന്ന് താനെന്നും വീണ പറയുന്നത്. എന്നാല്‍ അന്ന് ആ അവസ്ഥയില്‍ തനിക്ക് സഹായമായത് കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണെന്നും വീണ ഓര്‍ക്കുന്നുണ്ട്. പതിനഞ്ച് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് അമ്മ മരിച്ചതെന്നും വീണ പറഞ്ഞിരുന്നു.

  വീണയുടെ ജീവിതത്തില്‍ വീണ്ടും മറ്റൊരു ദുരന്തം കൂടെ എത്തി. അമ്മ മരിച്ച് ആറ് മാസം പൂര്‍ത്തിയാവുമ്പോഴേക്കും അച്ഛനും മരിച്ചു. അന്നും പൈസയ്ക്ക് വേണ്ടി വീണ ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡെഡ് ബോഡി വിട്ടുകിട്ടാനുള്ള, ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി പലരോടും ഇരന്നുവെന്നും പലര്‍ക്ക് മുന്നിലും കൈ നീട്ടിയെന്നും വീണ പറയുന്നുണ്ട്. അച്ഛന്‍ മരിക്കുമ്പോള്‍ തന്റെ വിവാഹത്തിന് 43 ദിവസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നതെന്നും വീണ പറയുന്നുണ്ട്. അച്ഛന്റെ മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന ചേട്ടന്‍ മടങ്ങി പോയതോടെ, അച്ഛനും അമ്മയും ചേട്ടനും ഒന്നും ഇല്ലാതെയാണ് തന്റെ കല്യാണം നടന്നതെന്നും വീണ അന്ന് പറഞ്ഞിരുന്നു.

  കുടുംബം നോക്കാനുള്ള തിരക്കിനിടയില്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കാന്‍ കഴിയാതെ പോയെന്ന സങ്കടവും വീണ അന്ന് പങ്കുവച്ചിരുന്നു. അതേസമയം, കഷ്ടപ്പാടുകള്‍ അറിഞ്ഞാല്‍ തന്നെ ഇട്ടിട്ട് പോകും എന്ന് കരുതി ആ സമയത്ത് കണ്ണേട്ടനോട് ഒന്നും പറയാന്‍ പറ്റിയില്ലെന്നും വീണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മയോട് എല്ലാ കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. കണ്ണേട്ടനോട് ഒന്നും പറയാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് എന്നും, അതില്‍ മാപ്പ് ചോദിക്കുന്നു എന്നും വീണ പറഞ്ഞിരുന്നു.

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  വീണയും താനും പിരിഞ്ഞ വിവരം അമന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
  അതെ, ഞങ്ങള്‍ പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങള്‍ അത് ചെയ്യുന്നില്ല. ഒരു അച്ഛന്‍ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാവും. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞുവെന്നാണ് അമന്‍ പറയുന്നത്.

  ഈ അവസ്ഥകളിലൂടെ കടന്നു പോവുക എന്നത് എളുപ്പമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതിനാല്‍ എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നാണ് അമന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

  Read more about: veena nair
  English summary
  As The News Of Veena Nair And RJ Aman's Seperation Comes Out Her Old Words Rises Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X