For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാശിന്റെ അഹങ്കാരം! എന്നെ നാറ്റിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് അഷികയുടെ മറുപടി

  |

  സോഷ്യല്‍ മീഡിയയിലൂടേയും ഷോര്‍ട്ട് ഫിലിമുകളിലൂടേയും താരമായ നടിയാണ് അഷിക അശോകന്‍. ഈയ്യടുത്ത് ഒരു കോളാബ് വീഡിയോയുമായി ബന്ധപ്പെട്ടൊരു വിവാദത്തില്‍ അഷികയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. അന്ന് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കുകയാണ് അഷിക ഇപ്പോള്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഷിക മനസ് തുറന്നത്.

  Also Read: 'മിമിക്രിയിൽ നിന്നും സിനിമയിലേക്ക് അവസരം നൽകി; പ്രശസ്തനായപ്പോൾ ആ നടൻ ചെയ്തത് ഇന്നും മറന്നിട്ടില്ല'

  ഒരു മാസം മുമ്പ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ഒരു വീഡിയോ ഇട്ടിരുന്നു. മെഹന്ദി ഇടുന്നതുമായി ബന്ധപ്പെട്ടൊരു വീഡിയോയായിരുന്നു അത്. സത്യത്തില്‍ എന്താണ് സംഭവിച്ചത്? എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് അഷിക നല്‍കിയ മറുപടി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ കുറച്ച് പേരോട് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ധന്യയോട് നേരിട്ടും പറഞ്ഞിരുന്നു. എന്റെ എന്‍ഗേജുമെന്റിന്റെ സമയത്താണ് എനിക്ക് വന്ന അവരുടെ മെസേജ് ഞാന്‍ കാണുന്നത്. ഞാന്‍ ഒന്ന് വന്നോട്ടെ, മെഹന്ദി ഇട്ട് തന്നോട്ടെ എന്നായിരുന്നു. ഓ വന്നോളൂവെന്ന് ഞാന്‍ പറഞ്ഞു. ഓട്ടോയ്ക്കാണ് വന്നത്. മലപ്പുറം കാരാണ്. വളരെ ബുദ്ധിമുട്ടിയാണ് വന്നത്. അവരുടെ വീട്ടിലെ കാര്യങ്ങളും പ്രശ്‌നങ്ങളുമൊക്കെ സംസാരിച്ചു. എനിക്ക് ഇഷ്ടം തോന്നി. ഞാന്‍ പ്രതിഫലമായി മൂവായിരം രൂപ നല്‍കി.

  Also Read: ഭാര്യ പോയതോടെ തുടങ്ങിയ തകർച്ച! മുന്‍പത്തെ തെറ്റ് കണ്ടിട്ടും മനസിലായില്ലേന്ന് നാഗ ചൈതന്യയോട് ആരാധകർ

  വേണ്ട നമ്മള്‍ കൊളാബ് ചെയ്യുന്നതല്ലേയെന്നൊക്കെ പറഞ്ഞുവെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാന്‍ കാശ് നല്‍കി. അങ്ങനെ അവര്‍ പോയി. പിന്നീട് എന്റെ എന്‍ഗേജുമെന്റ് ബ്രേക്കായിരിക്കുന്ന സമയത്ത്, ഞാന്‍ ഇമോഷണലി തകര്‍ന്നിരിക്കുകയായിരുന്നു, വീണ്ടും മെസേജ് അയച്ചു. വീണ്ടും ചെയ്തു തരട്ടെ എന്ന് ചോദിച്ചു. എനിക്ക് ആ സമയത്ത് വര്‍ക്കൊന്നുമില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ കൈ നല്‍കി. അവര്‍ വന്നു, എനിക്കപ്പോള്‍ സുഖമുണ്ടായിരുന്നില്ല. അവര്‍ പോയപ്പോള്‍ തന്നെ ഞാനത് കഴുകി കളയുകയും ചെയ്തു. ഫോട്ടോസും വീഡിയോസുമൊക്കെ എടുത്തു വച്ചിരുന്നു.

  ഇതിനിടെ ഞാന്‍ സിനിമയുടെ ചിത്രീകരണത്തിനായി പോയി. സിനിമയുടെ ഷെഡ്യൂള്‍ വളരെ ടൈറ്റാണ്. രാവിലെ മുതല്‍ രാത്രി വരെ കാണും ചിലപ്പോള്‍. മാനസികവും ശാരീരകവുമായി തളരുന്ന ജോലിയാണ്. ഈ സമയത്ത് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ എടുത്തില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നില്ലെന്നും നിങ്ങളുടെ പണം തിരികെ തരാമെന്നും അവരോട് പറഞ്ഞു. അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത് അയ്യായിരം രൂപയായിരുന്നു. ഞാന്‍ പതിനയ്യായിരമോ പതിനായിരമോ ആയിരുന്നു വാങ്ങിയിരുന്നത്. അവര്‍ അയ്യായിരം പറഞ്ഞപ്പോള്‍ ഞാന്‍ ഒക്കെ പറയുകയായിരുന്നു.

  ആദ്യം അവര്‍ പറഞ്ഞത് അയ്യായിരം ഇല്ല മൂവായിരം തരാം എന്ന് പറഞ്ഞു. അതില്‍ ആയിരം ഇപ്പോള്‍ തരാം ആയിരം പിന്നെ തരാം എന്നായിരുന്നു. ഞാന്‍ ഓക്കെ പറയുകയും ചെയ്തു. അത് കഴിഞ്ഞ് അപ്‌ഡേഷനില്‍ ഞാന്‍ ഡിലെ ചെയ്തു. അതിന് ഇവര്‍ എന്റെ അമ്മയ്ക്ക് മെസേജ് അയച്ചു. നിങ്ങളുടെ മോള് ബാക്കിയുള്ളവരെ പറ്റിച്ച് ജീവിക്കുകയാണെന്നൊക്കെ പറഞ്ഞു. ഒട്ടും സംസ്‌കാരമില്ലാത്ത സംസാരമായിരുന്നു. എന്റെ അമ്മയ്ക്ക് അത് അംഗീകരിക്കാനാകില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

  ഞാന്‍ ഓട്ടത്തിലായതിനാല്‍ എല്ലാ മെസേജിനും റിപ്ലൈ ചെയ്യാന്‍ സമയം കിട്ടിയില്ല. ഇപ്പോള്‍ തന്നെ കാശ് തിരിച്ചു കൊടുക്കാന്‍ അമ്മ പറഞ്ഞു. ഞാന്‍ കാശ് ഇട്ടു കൊടുത്തു. അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു ചെയ്തത്. അവളെ ഞാന്‍ നാറ്റിക്കും എന്നാണ് പറഞ്ഞത്. എന്നെ ഡീപ്രൊമോട്ട് ചെയ്യുമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ നിങ്ങളെ ഡീപ്രൊമോട്ട് ചെയ്യാന്‍ എനിക്കും ഒരു സെക്കന്റ് മതിയെന്ന് ഞാന്‍ പറഞ്ഞു. ഇത് പറഞ്ഞതിനാണ് ഞാന്‍ അവരെ ഡീപ്രൊമോട്ട് ചെയ്യുമെന്ന് പറഞ്ഞു, എനിക്ക് കാശും ഫോളോവേഴ്‌സമുള്ളതിന്റെ അഹങ്കാരമാണ് എന്നൊക്കെയായി.

  ധന്യ വീഡിയോ ചെയ്യുന്നതില്‍ എനിക്കൊരു വിരോധവുമില്ല. അവളരൊരു വ്‌ളോഗറാണ്. അവള്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അവള്‍ എന്റെ സുഹൃത്താണ്. എന്നോട് സംസാരിക്കാനുള്ള ഇടമുണ്ട്. മുമ്പൊരു പ്രശ്‌നമുണ്ടായപ്പോള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ അവള്‍ സംസാരിച്ചില്ല. ഒരു വീഡിയോ ഒരുക്കുമ്പോള്‍ ഒരു വാക്ക് പോലും പാളിപോകുമോ എന്തായിരിക്കും അതിന്റെ ഇംപാക്ട് എന്തായിരിക്കുമെന്ന് ചിന്തിക്കില്ലേ? നമ്മളൊരു വീഡിയോ ചെയ്യുമ്പോള്‍ അത് ഓതന്റിക് ആയിരിക്കണ്ടേ? സമൂഹത്തിന് മുന്നിലേക്ക് കൊണ്ടു വരുമ്പോള്‍ രണ്ട് ഭാഗവും വരണ്ടേ?

  ധന്യ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ വീഡിയോ ചെയ്യുമ്പോള്‍ എല്ലാ കാര്യവും അന്വേഷിച്ചിട്ടേ ചെയ്യൂവെന്ന്. പക്ഷെ എന്തുകൊണ്ട് ഈ കാര്യത്തില്‍ ചെയ്തില്ല? എന്നോട് ചോദിച്ചിരുന്നുവെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയുമായിരുന്നു. ഞാനും ഒരുപാട് കഷ്ടപ്പെട്ട് വന്നയാളാണ്. ഒരു ദിവസം കൊണ്ടൊന്നുമല്ല. വെറുതെ ഒരു രൂപ പോലുമുണ്ടാക്കുന്നില്ല. ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ അതിന് വ്യക്തിഹത്യയിലേക്കൊക്കെ പോയാല്‍ ഞാന്‍ പ്രതികരിക്കും. ഒരാളെ ജഡ്ജ് ചെയ്യാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല.

  എന്റെ അതേ പ്രായമാണ് ആ പെണ്‍കുട്ടിയ്ക്കും. ഭര്‍ത്താവുണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തോന്നിയ ഇഷ്ടത്തിന്റെ പുറത്ത് സഹായിക്കാന്‍ തീരുമാനിച്ചതായിരുന്നുവെന്നും അഷിക പറയുന്നുണ്ട്.

  Read more about: serial
  English summary
  Ashika Ashokan Opens Up About Mehandi Issue And Replies To Helan Of Sparta In New Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X