തല്ലിന് ശേഷം ആദ്യമായി കണ്ടപ്പോള്‍ സിജോ റോക്കിയോട് പറഞ്ഞത്; അനുവുമായുള്ള ബന്ധം എന്ത്?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നാണ് അസി റോക്കി. ഷോയില്‍ അധികനാള്‍ തുടരാന്‍ സാധിച്ചിരുന്നില്ല അസി റോക്കിയ്ക്ക്. സഹമത്സരാര്‍ത്ഥിയായ സിജോയെ ഇടിച്ചതിനെ തുടര്‍ന്ന് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പുറത്ത് വച്ച് നല്‍കിയ അഭിമുഖങ്ങിളിലും സോഷ്യല്‍ മീഡിയയിലും റോക്കി നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായി മാറിയിരുന്നു.

സിജോയെ ഇടിച്ച സംഭവത്തെ ന്യായീകരിച്ചുവെന്ന വിമര്‍ശനവും റോക്കി നേരിട്ടിരുന്നു. ബിഗ് ബോസിന്റെ ഫിനാലെയില്‍ റോക്കിയെ ക്ഷണിക്കുകയും ചെയ്തിരുന്നില്ല. തന്റെ വിവാഹം വൈകാന്‍ പോലും കാരണമായി മാറിയ റോക്കിയ്ക്ക് താന്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്നായിരുന്നു സിജോ പറഞ്ഞത്. തന്റെ തെറ്റുകള്‍ അംഗീകരിക്കാന്‍ റോക്കി തയ്യാറായില്ലെന്നായിരുന്നു സിജോ പറഞ്ഞത്.

Asi Rocky

ഇപ്പോഴിതാ അസി റോക്കിയുടെ പുതിയ വീഡിയോ വൈറലായി മാറുകയാണ്. നടി അനു ജോസഫ് പങ്കുവച്ച പുതിയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. റോക്കിയും അനുവും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഇരുവര്‍ക്കുമിടയിലെ ബന്ധം എന്താണെന്ന് കുറേനാളുകളായി സോഷ്യല്‍ മീഡിയ ചോദിക്കുന്നതാണ്. ഇതിനുള്ള ഉത്തരമാണ് വീഡിയോയില്‍ റോക്കി നല്‍കുന്നത്.

ആറ് വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. അതിനൊപ്പം ബിസിനസ് പാര്‍ട്ണേഴ്സുമാണെന്നാണ് റോക്കി പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ വച്ച് റോക്കി തന്റെ വീടെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ വീടും ചര്‍ച്ചയായിരുന്നു. ഇതേ വീട് അനുവും തന്റെ വീടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നു. ഇതാണ് ഇരുവര്‍ക്കുമിടയിലെ ബന്ധം ചോദ്യം ചെയ്യാന്‍ കാരണമായി മാറിയത്.

ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നിര്‍മിച്ച വീടാണ് എന്നാണ് റോക്കി പറയുന്നത്. പക്ഷെ താമസത്തിന് വേണ്ടിയല്ല. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് റോക്കിയും അനുവും പറയുന്നത്. ബിഗ് ബോസ് താരം റിഷിയുടെ കല്യാണത്തിന് പോകുന്നതിനിടെയാണ് റോക്കിയും അനുവും വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റിഷി തനിക്ക് സഹോദരനെ പോലെയാണ്. അതിനാലാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് കല്യാണത്തിന് പോകുന്നതെന്നാണ് രോക്കി പറയുന്നത്.

Asi Rocky

റിഷിയുടെ വിവാഹ സത്കാരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ആഢംബര വാച്ചാണ് റിഷിയ്ക്കും വധുവിനും സമ്മാനമായി റോക്കി നല്‍കിയത്. സിജോയെ കണ്ടതും റോക്കി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. റോക്കി സിജോയോട് മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അന്നത്തെ തല്ലു കാരണം തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സിജോ സംസാരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോക്കി. പക്ഷെ അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ റോക്കി ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. വാക്ക് തര്‍ക്കത്തിനിടെ സിജോയെ റോക്കി ഇടിച്ചതോടെയാണ് പുറത്തേക്കുള്ള വഴി തുറന്നത്. തുടര്‍ന്ന് സിജോയ്ക്ക് ഒന്നിലധികം സര്‍ജറികള്‍ക്ക് വിധേയനാകേണ്ടിയും വന്നു. ഷോയില്‍ നിന്നും ആഴ്ചകളോളം വിട്ടു നില്‍ക്കേണ്ടിയും വന്നിരുന്നു സിജോയ്ക്ക്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X