'കൂടെവിടെ' മാറ്റി 'ഫയലെവിടെ' ആക്കേണ്ട സമയം അതിക്രമിച്ചു; പരമ്പരയുടെ പേര് മാറ്റണമെന്ന് പ്രേക്ഷകര്‍

ജനപ്രീയ പരമ്പരയാണ് കൂടെവിടെ. തുടക്കത്തില്‍ 15 മിനുറ്റ് മാത്രമേ പരമ്പരയുടെ സംപ്രേക്ഷണം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് പരമ്പരയുടെ സമയം സാധാരണഗതിയിലേക്ക് എത്തി. മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നു. നടന്‍ കൃഷ്ണകുമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയില്‍ രംഗത്തേക്ക് തിരികെ വന്ന പരമ്പരയായിരുന്നു കൂടെവിടെ എന്നതും ശ്രദ്ധേയമാണ്.

പൂന്തോട്ടത്തിലൊരു പൂമ്പാറ്റ; കളര്‍ഫുള്‍ ചിത്രങ്ങളുമായി സോഫിയ ചൗധരി

നാല് പേരുടെ കഥയാണ് പരമ്പര പറയുന്നത്. പഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിൡള്‍ നേരിടുന്ന സൂര്യയാണ് പരമ്പരയിലെ നായിക. സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

പുതിയ പ്രൊമോ വീഡിയോ

ഇതിനിടെ ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ സൂര്യ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതാണ് പ്രൊമോയിലുള്ളത്. സഹായവാഗ്ദാനവുമായി എത്തിയ ഋഷി സൂര്യയെ സൂരജിന്റെ പേര് പറഞ്ഞ് കളിയാക്കുന്നതും കാണാം. എന്നിട്ടും സൂര്യ ഋഷിയുടെ വാഹനത്തില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നതാണ് വീഡിയോയിലുള്ളത്. റാണിയമ്മയുടെ തന്ത്രങ്ങള്‍ എങ്ങനെ സൂര്യയും ഋഷിയും മറികടക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

കൂടെവിടേക്ക് പകരം ഫയലെവിടെ

എന്നാല്‍ പരമ്പരയുടെ കഥാഗതിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആരൊക്കെ വന്നാലും പോയാലും സൂര്യയുടെ കയ്യില്‍ ഫയല്‍ അവിടെ തന്നെ ഉണ്ടാകും. കൂടെവിടേക്ക് പകരം ഫയലെവിടെ ' എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൂര്യക്ക് കുറച്ചു നല്ല ഡയലോഗ്‌സ് തന്നെ വേണം, എങ്കിലേ നീതുവിന്റെയും നീമയുടെയും മുന്നില്‍ പിടിച്ചിരിക്കാന്‍ സൂര്യയെ കൊണ്ട് പറ്റു. സൂര്യക്ക് കുറച്ചു നല്ല ഡയലോഗ്‌സ് തന്നെ വേണം. എങ്കിലേ നീതുവിന്റെയും നീമയുടെയും മുന്നില്‍ പിടിച്ചിരിക്കാന്‍ സൂര്യയെ കൊണ്ട് പറ്റു, എന്നാണ് കമന്റുകള്‍ പറയുന്നത്.

ക്ലീഷേ സീരിയല്‍ നടിമാരെ പോലെ

തുടക്കത്തില്‍ സൂര്യയ്ക്ക് നല്ല നാക്കായിരുന്നല്ലോ ഇപ്പോ അതൊക്കെ താണ് പോയോ? നായികയെ സര്‍വ്വം സഹയാക്കാതെ പ്രതികരണ ശേഷിയുള്ളവളാക്കുക. സൂര്യ ഇതെന്തോന്ന് ഒരുമാതിരി ക്ലീഷേ സീരിയല്‍ നടിമാരെ പോലെ, ആരെന്ത് പറഞ്ഞാലും കരഞ്ഞോണ്ട് നിക്കും. കുറച്ചൂടെ ബോള്‍ഡ് ആയി എല്ലാത്തിനും ഇട്ട് ഒരെണ്ണം കൊടുക്ക്. ഈ മിസ് അണ്ടര്‍സ്റ്റാന്‍ഡിംഗ് പെട്ടന്ന് ഒന്ന് അവസാനിക്കുമോ. പിന്നെ സൂര്യയുടെ ബോള്‍ഡ്‌നെസ് ഒക്കെ എവിടെ പോയി? ആ പഴയ ബോള്‍ഡ് സൂര്യ മതി. അല്ലെങ്കില്‍ ഋഷിയെ കൊണ്ട് റിഗ്രസ്സീവ് ഡയലോഗ് പറയിപ്പിക്കരുത്. അല്ലെങ്കില്‍ സൂര്യ അതിനോട് റിയാക്ട് ചെയ്യണം. എന്നെല്ലാമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X