മലയാളത്തിലെ പ്രമുഖ സീരിയല്‍ കൂടി അവസാനിക്കുന്നു; സീതാകല്യാണം ക്ലൈമാക്‌സിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍

ഏഷ്യാനെറ്റിലെ സീരിയലുകള്‍ എല്ലാം തന്നെ ജനപ്രീതി നേടിയവയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചിലത് അവസാനിച്ച് പുതിയ സീരിയലുകള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെ മറ്റൊരു സീരിയലിന് കൂടി അവസാനം ആവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ടിട്ടുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

സീറോ സൈസിലൊരു മാറ്റവുമില്ല, ബോളിവുഡ് സുന്ദരി കത്രീന കൈഫിൻ്റെ സിംപിൾ സ്റ്റൈലിള്ളു ചിത്രങ്ങൾ കാണാം

ധന്യ മേരി വര്‍ഗീസ്, അനൂപ് കൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സീരിയലാണ് സീതാകല്യാണം. അനൂപ് ബിഗ് ബോസിലേക്ക് പോയതോടെ മറ്റൊരു നായകന്‍ എത്തുകയും ചെയ്തു. ഇവരെ കൂടാതെ ജിത്തു, റെനീഷ, രൂപ തുടങ്ങി വമ്പന്‍താരനിര സീരിയലിലുണ്ട്. ഇടക്കാലത്ത് ലോക്ഡൗണ്‍ ലംഘിച്ച് ചിത്രീകരണം നടത്തി എന്ന പേരിലും സീരിയലിനെതിരെ ആക്ഷേപം ഉയര്‍ന്ന് വന്നിരുന്നു.

ഇപ്പോഴിതാ സീതാകല്യാണം അവസാനിക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നല്‍കിയിരിക്കുന്നത്. 5 എപ്പിസോഡുകള്‍ കൂടിയേ ഇനി സംപ്രേഷണം ചെയ്യാനുള്ളൂ എന്നാണ് അറിയുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സീതാകല്യാണത്തിന് ക്ലൈമാക്‌സ് രംഗങ്ങളായിരിക്കും പ്രേക്ഷകര്‍ കാണുക എന്ന സൂചന കൂടി ലഭിച്ചു.

seettha

നേരത്തെ വലിയ വിജയമായിരുന്ന സീതാകല്യാണം പിന്നീട് റേറ്റിങ്ങില്‍ പിന്നോട്ട് പോവുകയായിരുന്നു. നായകനായ കല്യാണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അനൂപ് കൃഷ്ണന്‍ ബിഗ് ബോസിലേക്ക് പോയതോടെ സീരിയലിനെതിരെ ട്രോളുകളും ഉയര്‍ന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അനൂപ് സീരിയലില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ അലീഫ് എന്നൊരു താരം ആ കഥാപാത്രമായി മാറി.

കുടുംബവിളക്കില്‍ നിന്നും ഒഴിവാക്കിയതല്ല; വ്യക്തിപരമായ കാര്യങ്ങളാണ്, ഇനി സീരിയലിലേക്ക് ഇല്ലെന്ന് അമൃത നായര്‍- വായിക്കാം

പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന് വിവാഹിതരായ സീതയുടെയും കല്യാണിന്റെയും ജീവിതത്തില്‍ പിന്നീടുണ്ടാവുന്ന സംഭവബഹുലമായ നിമിഷങ്ങളായിരുന്നു സീരിയലിന്റെ ഇതിവൃത്തം. കല്യാണിന്റെ സഹോദരന്‍ സീതയുടെ സഹോദരിയെ വിവാഹം കഴിച്ചതോടെ വീണ്ടും കഥയില്‍ ട്വിസ്റ്റ് നടന്നു. ഇവര്‍ക്കിടയില്‍ കല്യാണിന്റെ വളര്‍ത്തമ്മയായ രാജേശ്വരി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതൊക്കെയാണ് പരമ്പരയില്‍ കാണിച്ചിരുന്നത്. സീരിയലിന് വലിയ ജനപ്രീതി ലഭിച്ചിരുന്നെങ്കിലും അവസാനിപ്പിക്കാന്‍ പോവുകയാണെന്നുള്ള വിവരമാണ്. വരും ദിവസങ്ങളില്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വിശദീകരണവുമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്.

Recommended Video

സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

26-ാമത്തെ വയസിലാണ് സിന്ധു കൂടെ വന്നത്; രണ്ടര വര്‍ഷം വീതമുള്ള ഇടവേളയില്‍ 3 മക്കള്‍; കൃഷ്ണകുമാര്‍ പറയുന്നു

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X