കൂടോത്രം ഫലിക്കും, പക്ഷെ രണ്ട് കാര്യങ്ങള്‍ കൂടെ സംഭവിക്കണം! മിണ്ടാതിരുന്നാല്‍ എനിക്ക് കിട്ടുക ലക്ഷങ്ങള്‍
അന്ധവിശ്വാസങ്ങളേയും വിശ്വാസത്തിലെ കാപട്യങ്ങളേയും എതിര്‍ക്കുന്ന ജോത്സ്യന്‍. ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തന്‍ എന്നൊക്കെ പറയുന്നത് പോലെ നടപ്പുരീതിയ്ക്ക് എതിരെ സഞ്ചരിക്കുന്നയാളാണ് ഹരി പത്തനാപൂരം. ജോതിഷത്തിന്റേയും വിശ്വാസത്തിന്റേയും മറവില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ അദ്ദേഹം തന്റെ വീഡിയോകളിലൂടേയും മറ്റും എന്നും സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ കൂടോത്രത്തെക്കുറിച്ചും അന്ധവിശ്വാസത്തെക്കുറിച്ചും ജോതിഷത്തെക്കുറിച്ചുമൊക്കെ ഹരി പത്തനാപുരം സംസാരിക്കുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരി പത്തനാപരും മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജോത്സ്യനാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അച്ഛനും അപ്പൂപ്പനും ജോത്സ്യനായിരുന്നു. പക്ഷെ എന്റെ ജീവിതശൈലി അങ്ങനെയുള്ളതായിരുന്നില്ല. മാധ്യമപ്രവര്‍ത്തകനാകാനായിരുന്നു ആഗ്രഹം. പത്തനാപുരത്തെ ലോക്കല്‍ ചാനലില്‍ വാര്‍ത്ത വായിക്കുമായിരുന്നു. പക്ഷെ എന്റെ അച്ഛനുമായി വളരെ അടുത്ത സൗഹൃദമായിരുന്നു. അച്ഛന് എന്നോട് പറഞ്ഞു, ഈ പാരമ്പര്യം നീ സംരക്ഷിക്കണം, എന്റെ ആഗ്രഹമാണെന്ന്. ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ്. അതിന് മുമ്പേ ജോതിഷം പഠിച്ചിരുന്നു.
അച്ഛന്‍ പറഞ്ഞ ശേഷം ആധികാരികമായി പഠിച്ചു. പക്ഷെ അതില്‍ ഇരിക്കാന്‍ മടിയായിരുന്നു. അന്നും ഇന്നും എന്റെ ജീവിതശൈലി ഒരു ജോത്സ്യന് ചേര്‍ന്നതല്ല. പക്ഷെ എന്ത് ചെയ്താലും അതില്‍ ഏറ്റവും മികച്ചത് ആയിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ജോതിഷത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിച്ചത്. ഇതായിരുന്നില്ലെങ്കില്‍ ഞാനൊരു മാധ്യമപ്രവര്‍ത്തകനാവുകയും മാപ്ര എന്ന പേര് കേള്‍ക്കുകയും ചെയ്‌തേനെ.
രണ്ടിലും ഞാന്‍ ഏറ്റെടുക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നതിനാല്‍ എനിക്ക് ധാരാളം ശത്രുക്കളുണ്ട്. ഇതുവരേയും അവരുടെ ട്രാപ്പില്‍ വീഴാതിരിക്കുന്നതിന്റെ കാരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമാണെന്ന് തോന്നുന്നു. അന്നത്തെ ചാനലിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ഇടയിലായിരുന്നു. അത് ജോതിഷത്തിലും എന്നെ സഹായിച്ചിട്ടുണ്ട്.
ഞാന്‍ എതിര്‍ക്കുന്നത് കുഞ്ഞു പ്രശ്‌നവുമായി ചെല്ലുന്ന ഒരാളിലേക്ക് നൂറ് വലിയ പ്രശ്‌നങ്ങള്‍ ഇടുന്നതിനെയാണ്. പൈസ കൊണ്ടു വരൂ, നിങ്ങളുടെ പ്രശ്‌നം ഞാന്‍ പരിഹരിക്കാം എന്ന് പറയുന്നതിനെയാണ്. അമ്പതിനായിരവും ഒരു ലക്ഷവും ചോദിക്കുന്നതിനെ ഞാന്‍ എതിര്‍ക്കും. തകിടും ചരടും കെട്ടുന്നതിനെ ഞാന്‍ എതിര്‍ക്കില്ല. അത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുമെങ്കില്‍ ആയിക്കോളൂ. പക്ഷെ സാധാരണക്കാരനെ പറ്റിച്ച് മണിമാളികകള്‍ കെട്ടിപ്പടുക്കുന്നതിനെ ഞാന്‍ എതിര്‍ക്കും. ഇതെന്റെ കുലത്തൊഴിലാണ്. അതിലെ ചതി ക്ഷമിക്കില്ല.
കൂടോത്രം ഫലിക്കും. പക്ഷെ അതിന് രണ്ട് കാര്യങ്ങള്‍ കൂടെ നടക്കണം. ആര്‍ക്കാണോ കൂടോത്രം ചെയ്യുന്നവര്‍ അതില്‍ വിശ്വസിക്കുന്നവരായിരിക്കണം, അല്ലെങ്കില്‍ അവര്‍ കൂടോത്രം ചെയ്‌തെന്ന് അറിയണം. പിന്നെ എന്ത് സംഭവിച്ചാലും അത് കൂടോത്രം കാരണമാണെന്ന് കരുതും. വിശ്വസിക്കുന്ന ഒരാളെങ്കില്‍ അതോടെ തകരും. അല്ലാതെ, കൂടോത്രം ചെയ്ത് ഒരാളെ നശിപ്പിക്കാന്‍ പറ്റുമെങ്കില്‍ പാക്കിസ്ഥാനെ തകര്‍ക്കാന്‍ കൂടോത്രം പോരെ?
കൂടോത്രത്തിലൂടെ ആരെയെങ്കിലും നശിപ്പിക്കാന്‍ പറ്റുമെങ്കില്‍ ആദ്യം തകരേണ്ടത് ഞാനാണ്. കാരണം ഞാന്‍ എന്നും ദുര്‍മന്ത്രവാദികള്‍ക്കെതിരെ പറയുന്നതാണ്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷമായി ചെയ്യുന്നു. എന്നെ നശിപ്പിച്ചൂടെ അവര്‍ക്ക്? എനിക്കെതിരെ കൂടോത്രം ചെയ്തുവെന്ന് വിശ്വസിച്ചാല്‍ പിന്നെ സംഭവിക്കുന്നതെല്ലാം അതിന്റെ തലയില്‍ കൊണ്ടിടും. വിശ്വാസമില്ലാത്തവരെ അത് ബാധിക്കില്ല.

ഒരാളെ കബളിപ്പക്കുന്നതല്ല ജോതിഷം. ആളുകളെ കബളിപ്പിക്കാന്‍ ജോതിഷത്തെ ഉപയോഗിക്കുന്നതിനെ ഞാന്‍ എതിര്‍ക്കും. നിങ്ങളെനിക്ക് പൈസ തരൂ ഞാന്‍ പരിഹരിക്കാം എന്ന് പറയുമ്പോള്‍ അതിന് നിങ്ങളാരാണെന്നാണ് വിശ്വാസി ചിന്തിക്കണം. കാലാനുസ്രുതമായ മാറ്റം മറ്റെല്ലായിടത്തും പോലെ ജോതിഷത്തിലും വരണം. അടിസ്ഥാന നിയമങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ.
എനിക്ക് പ്രവചിക്കാന്‍ അറിയില്ല. പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രളയമുണ്ടാകുമെന്ന് ഞാനടക്കം ആരും പ്രവചിച്ചില്ല. പക്ഷെ ഞാനന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. കൊവിഡും പ്രവചിക്കാനായില്ല. പക്ഷെ അന്നും സഹായിക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ നിന്നു. ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയപ്പോഴും ഞാന്‍ പ്രവചിക്കാനല്ല തിരഞ്ഞിറങ്ങുകയാണ് ചെയ്തത്.
സാമ്പത്തിക നേട്ടമുണ്ടാക്കണമെങ്കില്‍ എനിക്ക് മിണ്ടാതിരുന്നാല്‍ മതി. ലക്ഷങ്ങള്‍ ദിവസവും ഉണ്ടാക്കുന്ന ജോത്സ്യന്മാരുണ്ട് ഇവിടെ. നിശ്ബദ്‌നാകാത്തതു കൊണ്ടാണ് എനിക്ക് സാമ്പത്തിക െൈക്രസുണ്ടാകുന്നത്. മിണ്ടാതിരിക്കാന്‍ ആളുകള്‍ തന്നെ എനിക്ക് പണം തരും.


Click it and Unblock the Notifications











