കളഞ്ഞിട്ട് പോയവരും ധാരണയോടെ പിരിഞ്ഞവരുമുണ്ട്! പ്രേതം ദേഹത്ത് കേറുന്നത് അന്ന് കണ്ടു: അശ്വതി

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി കിഷോര്‍. കോമഡി പരിപാടികളില്‍ മിന്നും പ്രകടനം കാഴ്ചവച്ചാണ് അശ്വതി കയ്യടി നേടുന്നത്. മികച്ചൊരു അഭിനേത്രിയാണെന്ന് പലവട്ടം അശ്വതി തെളിയിച്ചിട്ടുണ്ട്. സ്‌കിറ്റുകളില്‍ അശ്വതിയുടെ പ്രകടനങ്ങള്‍ പലപ്പോഴും വലിയ കയ്യടികള്‍ നേടിയവയായിരുന്നു. തന്നേക്കാള്‍ പ്രായമുള്ള വേഷങ്ങള്‍ പോലും അസാധ്യമായി അഭിനയിച്ച് ഫലിപ്പിച്ചാണ് അശ്വതി കയ്യടി നേടിയിട്ടുള്ളത്.

അതേസമയം, അശ്വതി എന്ന പേരിനേക്കാള്‍ ചന്ദ്രി എന്ന പേരിലാകും അശ്വതിയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ നടന്‍ അനീഷ് സാരഥിക്കൊപ്പമുള്ള ചന്ദ്രി സുനി കോംബോ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്രയും വലിയ ഹിറ്റാണ്. വളരെ പെട്ടെന്നാണ് ഇരുവരും ജനപ്രീതി നേടിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചുള്ള അശ്വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Aswathy Kishore

തന്റെ പ്രണയങ്ങളെക്കുറിച്ചും പ്രേതാനുഭവത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അശ്വതി. സരിത ബാലകൃഷ്ണന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലൂടെയായിരുന്നു അശ്വതി മനസ് തുറന്നത്.

ഒരുപാട് പ്രണയങ്ങളും തേപ്പുകളും സംഭവിച്ചിട്ടുണ്ടെന്നാണ് അശ്വതി പറയുന്നത്. എന്നാല്‍ അതൊന്നും പ്രണയങ്ങളായിരുന്നില്ലെന്നും ക്രഷ് മാത്രമായിരുന്നുവെന്നും അശ്വതി പറയുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയായിരുന്നു കാരണമെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം കളഞ്ഞിട്ട് പോയവരുണ്ടെന്നും പരസ്പര ധാരണയോടെ പ്രണയം അവസാനിപ്പിച്ചവരുമുണ്ടെന്നും അശ്വതി പറയുന്നു. അതേസമയം, ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ ആദ്യമേ തന്നെ പറയണമെന്നും അശ്വതി അഭിപ്രായപ്പെട്ടു.

തനിക്കുണ്ടായ പ്രേതാനുഭവങ്ങളും അഭിമുഖത്തില്‍ അശ്വതി പങ്കുവെക്കുന്നുണ്ട്. പ്രേതത്തിന്റെ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പലരും പറഞ്ഞ അനുഭവങ്ങള്‍ അറിയാം. ഒരു നെഗറ്റിവ് എനര്‍ജി എന്നത് അനുഭവിച്ചറിഞ്ഞതാണെന്നാണ് അശ്വതി പറയുന്നത്. പിന്നാലെ തനിക്കുണ്ടായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''ഒരിക്കല്‍ ഒരു ബന്ധുവിന്റെ മരണശേഷം നടന്ന പൂജ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വന്നു. ആ പൂജയുടെ ഇടക്കുവച്ച് അച്ഛന്റെ അനുജന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്നാല്‍ സംഭവം വ്യക്തമായിരുന്നില്ല. പിന്നെയാണ് മനസിലായത് ഈ മരിച്ച ആളിന്റെ ആത്മാവ് കൊച്ചച്ചന്റെ ദേഹത്ത് കയറി എന്ന്'' എന്നാണ് അശ്വതി പറയുന്നത്. തുടര്‍ന്ന് കൊച്ചച്ഛന്‍ മരിച്ചയാള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുകയും അയാളെ പോലെ സംസാരിക്കുകയും ചെയ്തുവെന്നാണ് അശ്വതി പറയുന്നത്.

Aswathy Kishore

അതേസമയം, വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും കുട്ടികളായില്ല എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും അഭിമുഖത്തില്‍ അശ്വതി നല്‍കുന്നുണ്ട്. 'എനിക്ക് കുട്ടികളില്ല. എന്റെ കുഴപ്പം കൊണ്ടാണ് എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്നാണ് അശ്വതി പറയുന്നത്. എനിക്ക് ചില ഹോര്‍മോണല്‍ പ്രശ്‌നങ്ങളുണ്ട്. തൈറോയിഡും, പിസിഒഡിയുമൊക്കെ ഉള്ളവര്‍ക്ക് കാര്യം മനസിലാകും. അത് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന ചില പ്രശ്‌നങ്ങളാണ്. ഇതും നമ്മുടെ ജീവിതത്തിലെ ഒരു ഘട്ടം ആണ്. വിവാഹം കഴിക്കുകയും കുഞ്ഞുണ്ടാകുന്നതുമൊക്കെ ജീവിതത്തിലെ ഒരു ഫേസാണ്. എന്നാല്‍ എനിക്ക് അത് ഉണ്ടായിട്ടില്ലെന്നും അശ്വതി പറയുന്നു.

അതേസമയം, ട്രീറ്റ്മെന്റുകള്‍ എടുക്കുന്നുണ്ട്, അതിന്റെ ഭാഗമായ പ്രശ്‌നങ്ങളും തനിക്കുണ്ടെന്നും അശ്വതി പറയുന്നു. അതിനാല്‍ കുറച്ചു കാലമായി ചികിത്സ എടുക്കുന്നില്ല. എനിക്ക് തവണ അബോര്‍ഷന്‍ ആയതാണ്. കുട്ടിക്ക് വളര്‍ച്ച ഇല്ലാത്തതുകൊണ്ടും, ഹാര്‍ട്ട് ബീറ്റ് വരാത്തതുകൊണ്ടുമാണ് ഈ നാല് അബോര്‍ഷന്‍സ് സംഭവിച്ചതെന്നും അശ്വതി തുറന്നു പറയുന്നു. ആ സമയത്തൊക്കെ ഡിപ്രഷനിലൂടെയാണ് കടന്നുപോയത്. അപ്പോഴൊക്കെ എന്റെ കുടുംബവും ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവുമൊക്കെയാണ് എനിക്ക് പിന്തുണ നല്‍കിയതെന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X