For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എതവളാണ് നിങ്ങള്‍ക്ക് മനസമാധാനം തരുന്നത്? വെറുതെ തുടങ്ങി അവിഹിതത്തിലെത്തി അശ്വതി

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി. നായികയായും വില്ലത്തിയായുമെല്ലാം മലയാളം സീരിയല്‍ രംഗത്ത് സാന്നിധ്യം അറിയിച്ച താരമാണ് അശ്വതി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. താരത്തിന്റെ പോസ്റ്റുകളും കുറിപ്പുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് മലയാളം എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്കും ധാരാളം ആരാധകരുണ്ട്.

  Also Read: 'എന്റെ ഓരോ ഹൃദയമിടിപ്പിലും ഞാൻ നിന്നെ പ്രണയിക്കുന്നു'; പിറന്നാൾ ദിനത്തിൽ സുഹാനയോട് ബഷീർ

  ഇപ്പോഴിതാ അശ്വതി പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷം വിദേശത്തേക്ക് താമസം മാറുകയായിരുന്നു അശ്വതി. താരത്തിന്റെ വിവാഹ ജീവിതം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി അശ്വതി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  രസകരമായൊരു വീഡിയോയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. അങ്ങനെ ഒരുപാട് സ്‌നേഹവും, ഇത്തിരി പിണക്കവും, അടിയുമായി ഞങ്ങള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് എന്ന് പറഞ്ഞാണ് അശ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കണ്ടന്റ് വേറെ ആരുടെയോ ആണെന്നും തങ്ങള്‍ ഓണ്‍ വോയ്‌സ് ചെയ്യുന്നത് മാത്രമാണെന്ന മുന്‍കൂര്‍ ജാമ്യവും അശ്വതി എടുക്കുന്നുണ്ട്. അശ്വതിയും ഭര്‍ത്താവും തമ്മിലുള്ള രസകരമായ സംഭാഷണാണ് വീഡിയോയിലുള്ളത്.

  Also Read: അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി കാര്യാക്കണ്ട! തീരുമാനിച്ചുറപ്പിച്ച് അഭയ, വര്‍ക്കൗട്ട് വൈറല്‍!

  വീഡിയോയുടെ തുടക്കത്തില്‍ അശ്വതി ഫോണില്‍ കളിച്ചിരിക്കുകയാണ്. ഈ സമയത്ത് ഭര്‍ത്താവ് തന്റെ ഷൂസ് ധരിക്കുകയാണ്. എങ്ങോട്ടാണ് പോകുന്നതെന്ന് അശ്വതി ഭര്‍ത്താവിനോട് ചോദിക്കുന്നു. താന്‍ നടക്കാന്‍ പോവുകയാണെന്നും നീ കൂടെ വരുന്നോ എന്ന് ചോദിക്കുന്നതിനിടെ ഭര്‍ത്താവ് അശ്വതി ഫോണില്‍ കളിച്ച് വെറുതെയിരിക്കുകയാണെന്ന് പറയുന്നത്. പറഞ്ഞ് പറഞ്ഞ് അത് വഴക്കിലേക്ക് മാറുകയാണ്.

  മൊബൈലില്‍ നോക്കി നില്‍ക്കുന്നത് വെറുതെയല്ലെന്നും കാര്യമുള്ളത് കൊണ്ടാണെന്നും അശ്വതി പറയുന്നു. രാവിലെ എഴുന്നേറ്റ് നടന്നാല്‍ ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ എന്റെ ശരീരം ഒന്നിനും കൊള്ളില്ല എന്നാണോ പറയുന്നതെന്നായി അശ്വതി. വഴക്കിനിടെ എനിക്കല്‍പ്പം മനസമാധാനം തരുമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ മനസമാധാനം തരാത്തവളായെന്നും അപ്പോള്‍ വേറെ എവിടെ നിന്നോ മനസമാധാനം കിട്ടുന്നുണ്ടല്ലേ എന്നുമായി അശ്വതി. എതവളാണ് മനസമാധാനം തരുന്നതെന്ന് അശ്വതി പറഞ്ഞതോടെ ഭര്‍ത്താവ് സോറി പറഞ്ഞ് ഇറങ്ങിപ്പോവുകയാണ്.


  രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് കുങ്കുമപ്പൂവിലെ വില്ലത്തിവേഷത്തിലൂടേയും കയ്യടി നേടി. ഇപ്പോള്‍ താരം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം ഡെസേര്‍ട്ട് സഫാരിയെക്കുറിച്ചും തനൂറ ഡാന്‍സിനെക്കുറിച്ചുമുള്ള അശ്വതിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. തനൂറ ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോയായിരുന്നു അശ്വതി പങ്കുവച്ചത്.
  പന്ത്രണ്ട് വര്‍ഷം ആയി യു എ ഇ എന്ന രാജ്യത്തു എത്തിയിട്ട്.. ഇപ്പോഴാണ് ഡെസെര്‍ട്ട് സഫാരി എന്താണെന്നു അറിയാന്‍ പറ്റിയത്. അങ്ങനെ അത് അറിയുകയും ചെയ്തു. തനൂറ ഡാന്‍സ്,തനൂറ എന്നാല്‍ പാവാട എന്നാണ് അര്‍ത്ഥമാക്കുന്നത്, തനൂറ നൃത്തം ഇസ്ലാമിക രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഈജിപ്തിലും തുര്‍ക്കിയിലും വളരെ സാധാരണമായ ഒരു തരം നാടോടി നൃത്തമാണെന്നാണ് അശ്വതി പറഞ്ഞത്.

  തനൂറാ പെര്‍ഫോര്‍മറുടെ പ്രകടനത്തിന് ശേഷം ഓടിയന്‍സില്‍ നിന്ന് ഓരോരുത്തരെ വിളിച്ചപ്പോള്‍ കുഞ്ഞുനാള്‍ മുതല്‍ സ്റ്റേജ് കണ്ടാല്‍ കണ്ണില്‍ ഒരുകോടി നക്ഷത്രം മിന്നുന്ന എനിക്ക് ഒന്ന് പരീക്ഷിച്ചാല്‍ കൊള്ളാമെന്നു തോന്നി. .അപ്പൊ തന്നെ നമ്മടെ ആളോട് സമ്മതം ചോദിച്ചു, കിട്ടി.. അങ്ങനെ ചാടി കയറി അങ്ങോട്ട് കറങ്ങിയെന്നും താരം പറയുന്നു. ഡാന്‍സ് കളിച്ച് കറങ്ങിയതോടെ തല കറങ്ങി നടന്നു പോകുന്ന തന്റെ വീഡിയോയാണ് അശ്വതി പങ്കുവച്ചത്.

  Read more about: aswathy അശ്വതി
  English summary
  Aswathy Presila Shares A Funny Video On Her 12th Wedding Anniversary Social Media Loves It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X