വഞ്ചിക്കുന്നെങ്കില്‍ മിഷേലിനെ അല്ലല്ലോ, പൊളിച്ചടുക്കിയിട്ട് എന്തുകിട്ടി? തുറന്നടിച്ച് അശ്വതി

സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 കടന്നു പോകുന്നത്. ആദ്യ എലിമിനേഷനിലേക്ക് അടുക്കുമ്പോള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ പൊട്ടിത്തെറികളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം ഉയര്‍ന്നു കഴിഞ്ഞു. വരാനിരിക്കുന്ന നാളുകളില്‍ പല പോരുകളും ഗ്രൂപ്പിസവുമൊക്കെ കാണാമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.

ഗ്ലാമറസായി തെന്നിന്ത്യന്‍ സുന്ദരി പുനം ബജ്‌വ

ബിഗോ ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു നടി അശ്വതിയുടെ കുറിപ്പുകള്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള അശ്വതിയുടെ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടുള്ള അശ്വതിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.

ഒരു മെത്ത കൊട്

''ബിബ്ബോസേ.. ബിബ്ബോസേ ഒരു മെത്ത കൊട് ബിബ്ബോസെ. നല്ല ആശയ സംഘട്ടനങ്ങള്‍ ആണ് ആവശ്യം ഇത് ചുമ്മാ അനാവശ്യമായ കാര്യങ്ങളില്‍ തര്‍ക്കിച്ചു ദിവസങ്ങള്‍ തീര്‍ക്കുന്നു. എന്നാല്‍ എല്ലാവരും തമ്മില്‍ തമ്മില്‍ എവിടെയോ ഒരു ബോണ്ടിങ്ങും ഉണ്ട്'' എന്നാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഒതുങ്ങിപ്പോയ മട്ടിലാണ്

ആപ്പിള്‍ പിടിച്ചതോടുകൂടി ഒരാള്‍ ഒതുങ്ങിപ്പോയ മട്ടിലാണ്. തിരിച്ചു വരൂ കിടിലന്‍ എന്നാലല്ലേ എനിക്കെന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് കിടിലം ഫിറോസിനെ കുറിച്ച് അശ്വതി പറയുന്നത്. മിഷേലിന്റെ ചീട്ടു എന്താകുമെന്ന് ഈ ആഴ്ച അറിയാമെന്നും അശ്വതി പറയുന്നു. ബിഗ് ബോസിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു മിഷേലും ഡിംപലും തമ്മിലുണ്ടായത്.

എന്ത് പ്രയോജനം കിട്ടി?

ഡിംപല്‍ വിഷയം സ്ട്രാറ്റര്‍ജി ആണെങ്കിലും അല്ലെങ്കിലും ഇതൊരു ഗെയിമാണ്. പിടിച്ചുനില്‍ക്കാന്‍ പല തന്ത്രങ്ങള്‍ പയറ്റി എന്നിരിക്കും. തിരിച്ചു ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഡിംപലിനൊള്ളത് പ്രേക്ഷകര്‍ പ്രതികരിക്കുമല്ലോ. കാരണം അവര്‍ പ്രേക്ഷകരെ അല്ലെ വഞ്ചിക്കുന്നുള്ളു, മിഷേലിനെ അല്ലല്ലോ. അത് പൊളിച്ചടുക്കി എന്ത് പ്രയോജനം കിട്ടി? എന്നും അശ്വതി ചോദിക്കുന്നു. എനിക്ക് മനസിലാകുന്നില്ലെന്നും ഇനി ആ യൂണിഫോമിനായി കാത്തിരിക്കാമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ലാലേട്ടന്‍ കിടുക്കി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് അശ്വതിയുടേത്. അല്‍ഫോണ്‍സാമ്മയായി എത്തിയ അശ്വതി വില്ലത്തിയായും കൈയ്യടി നേടിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് അശ്വതി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളത്തെ കുറിച്ചുള്ള അശ്വതിയുടെ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'അപ്പൊ ഈ ആഴ്ച തൊട്ടു മേളം കൊഴുക്കാന്‍ പോകുന്നു അല്ലെ? ഇതാണ് കാത്തിരുന്നത്. അപ്പോളല്ലേ അതിന്റെ ഒരു ബൂട്ടി. ഇന്നത്തെ എപ്പിസോഡ് ലാലേട്ടന്‍ കിടുക്കി' എന്നാണ് അശ്വതി പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. അശ്വതി പറഞ്ഞത് പോലെ തന്നെ പുതിയ എപ്പിസോഡ് കിടുക്കിയെന്നാണ് അവര്‍ പറയുന്നത്. പിന്നാലെ തന്റെ കുറിപ്പിനെ വിമര്‍ശിച്ചവര്‍ക്കും അശ്വതി മറുപടി നല്‍കുന്നുണ്ട്.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam
ഇതെന്തൊരു ദുരന്ത കോമരമാണ്

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള തന്റെ അഭിപ്രായവും അശ്വതി തുറന്നു പറഞ്ഞിരുന്നു. ''ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോള്‍, ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ? കഴിഞ്ഞ കണ്ടെസ്റ്റന്റ്‌സിനെ കണ്ടുപഠിക്കടേയ്. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു'' എന്നായിരുന്നു അശ്വതി ഒരു പോസ്റ്റില്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X