നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ; ബോഡി ഷെയ്മിങ്ങിനെതിരെ അശ്വതി
അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്.
ഇപ്പോഴിതാ അശ്വതി പങ്കുവച്ച പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കിയാണ് അശ്വതി കൈയ്യടി നേടുന്നത്. ബോഡി ഷെയ്മിങ് നടത്തിയാള്‍ക്കാണ് അശ്വതി മറുപടി നല്‍കിയത്. പിന്നാലെ ഇയാളെ സോഷ്യല്‍ മീഡയയിലൂടെ തുറന്നു കാണിക്കുകയും ചെയ്തു അശ്വതി.

കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച ചിത്രത്തിനെതിരെയാണ് ബോഡി ഷെയ്മിങ് നടന്നത്. ശ്വാസം വലിച്ചു പിടിച്ചത് നന്നായി. അല്ലെങ്കില്‍ ഉരലാണെന്ന് ധരിച്ചേനെ എന്നായിരുന്നു താരത്തിന്റെ ചിത്രത്തിനെതിരായ ബോഡി ഷെയ്മിങ്. ഉടനെ തന്നെ അശ്വതി മറുപടിയുമായെത്തി. അത്രയും പറഞ്ഞപ്പോള്‍ ഒരു ആശ്വാസം തോന്നുന്നില്ലേ ചേട്ടന്‍ ചെല്ല് എന്നായിരുന്നു അശ്വതിയുടെ മറുപടി.
പിന്നീട് തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ കമന്റിന് പിന്തുണ നല്‍കിയവര്‍ക്കെതിരേയും അശ്വതി രംഗത്ത് എത്തുകയായിരുന്നു. 'ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്കും' എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.
'നിങ്ങള്‍ക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു' എന്നും അശ്വതി പറയുന്നു. പിന്നാലെ അശ്വതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് കമന്റുകളിലൂടെ പിന്തുണ അറിയിക്കുന്നത്. ഇത്തരക്കാരെ വച്ചു കൊണ്ടിരിക്കരുത് ഉടനെ ബ്ലോക്ക് ചെയ്യണമെന്നാണ് ചിലരുടെ ഉപദേശം.
ചൂടുപിടിപ്പിച്ച് രൂഹിക; ഗ്ലാമറസ് ചിത്രങ്ങള്‍
മോശമായ കമന്റിടുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ ആണു ശരിക്കും തെറ്റു കൊണ്ടു മൂടപ്പെട്ട തിമിരം ബാധിച്ച മാനസിക രോഗികള്‍. കമന്റിടുന്നവര്‍ക്കും ലൈക്ക് നല്‍കി പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കും ഒരു അനുഭവം സ്വന്തം കുടുംബത്തില്‍ വരുമ്പോഴെ വേദന യും, തിരിച്ചറിവും ഉണ്ടാവുകയുള്ളൂ. എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
Recommended Video
അവതാരകയായി സ്‌ക്രീനിലെത്തിയ അശ്വതി ആര്‍ജെയും എഴുത്തുകാരിയുമാണ്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ തകര്‍ത്ത് അഭിനയിക്കുകയാണ്. ആശ എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തില്‍ അശ്വതി അഭിനയിക്കുന്നത്. പരമ്പരയ്ക്കും ആശയക്കും ധാരാളം ആരാധകരുണ്ട്.


Click it and Unblock the Notifications