'പാവം, തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി'; അശ്ലീല സന്ദേശത്തിന് അശ്വതിയുടെ മറുപടി
മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത്. അതിന് മുമ്പ് തന്നെ ആര്‍ജെ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അശ്വതി. മലയാളത്തിലെ ജനപ്രീയ അവതാരകരില്‍ ഒരാളായ അശ്വതി പിന്നീട് അഭിനേത്രിയായും കയ്യടി നേടി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തി.
ഇന്ന് മലയാളികള്‍ക്ക് അശ്വതിയെന്നാല്‍ ചക്കപ്പഴത്തിലെ ആശയാണ്. സ്വാഭാവിക അഭിനയത്തിലൂടെയാണ് അശ്വതി ആരാധകരുടെ കയ്യടി നേടുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അശ്വതി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അശ്വതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള അശ്വതിയുടെ പ്രതികരണങ്ങളും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ക്ക് അശ്വതി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ അശ്ലീല പരാമര്‍ശവുമായി എത്തുകയായിരുന്നു. താരത്തിന്റെ മാറിടത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം. ഇതിന് അശ്വതി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്. കുട്ടികള്‍ ഫോളോ ചെയ്യുന്നതിനാല്‍ ആ വാക്കുകള്‍ മറച്ചു വെക്കുന്നുവെന്നാണ് അശ്വതി നല്‍കിയ മറുപടി. തനിക്ക് മോശം സന്ദേശം അയച്ച വ്യക്തിയുടെ അക്കൗണ്ടും താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം രസകരമായ ചോദ്യങ്ങള്‍ക്കും അശ്വതി മറുപടി പറയുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ക്ക് വിപരീതമാണ് ചക്കപ്പഴത്തിലെ കഥാപാത്രം എന്ന് തോന്നിയിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതൊരു കഥാപാത്രം മാത്രമാണ്. ഞാനല്ല എന്നാണ് അശ്വതി പറഞ്ഞത്.
കമലയോട് എപ്പോഴെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ? അത്തരം സാഹചര്യം എങ്ങനെയാണ് കൈകാര്യം ചെയ്യുക? എന്നാണ് മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഹഹ ഞാനൊരു സംഭവം പറയാം. കഴിഞ്ഞ ദിവസം അവളൊരു കുസൃതി കാണിക്കുകയും മുറിയാകെ അലങ്കോലമാക്കുകയും ചെയ്തു. ഞാന്‍ വളരെ ഗൗരവ്വത്തില്‍ കമല നീ ഇത് എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അവള്‍ പെട്ടെന്ന് അമ്മ ഹാപ്പി ബര്‍ത്ത് ഡേ ടു യൂ എന്ന് പറഞ്ഞു. ഞാനും പദ്മയും പൊട്ടിച്ചിരിച്ചു പോയി. കമലയും കൂടെക്കൂടി. അതായത്, ഞാനല്ല അവളാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നതെന്നാണ് അശ്വതി നല്‍കിയ മറുപടി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതിയടക്കം പല നടിമാരും നേരിടുന്നതാണ് ഇത്തരക്കാരുടെ ശല്യം. മുമ്പും തന്നോട് അശ്ലീലം പറഞ്ഞ വ്യക്തിയ്ക്ക് അശ്വതി മറുപടി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ തന്റെ ശരീരത്തെക്കുറിച്ച് അശ്ലീല സന്ദേശം അയച്ചയാള്‍ക്ക് അശ്വതി നല്‍കിയ മറുപടി വൈറലായിട്ടുണ്ട്. അശ്വതി പങ്കുവച്ചൊരു ചിത്രത്തിന്റെ കമന്റിലൂടെയായിരുന്നു അയാള്‍ അശ്ലീലം പറഞ്ഞത്.
സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്‍കിയ മറുപടി. ഇതിന് പിന്തുണയുമായി നിരവധി പേര്‍ എത്തി. അശ്വതിയ്ക്ക് പിന്തുണയുമായി അന്ന് സിനിമാതാരങ്ങളു രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











