twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോണ്ടിയാല്‍ സ്‌പോട്ടില്‍ റിയാക്റ്റ് ചെയ്യും, പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി അല്ല: അശ്വതി

    |

    അവതാരകയായി എത്തി ഇപ്പോള്‍ അഭിനേത്രിയായും കൈയ്യടി നേടുന്ന താരമാണ് അശ്വതി ശ്രികാന്ത്. സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താരത്തിന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയയാള്‍ക്ക് മറുപടി നല്‍കിയും അശ്വതി കൈയ്യടി നേടിയിരുന്നു. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അശ്വതി ഇപ്പോള്‍.

    മെലിഞ്ഞ് സുന്ദരിയായി നിത്യ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ

    സോഷ്യല്‍ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകള്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ മാനസികമായി വളര്‍ന്നിട്ടുമുണ്ട്. എന്ന് വച്ചാല്‍ മുന്‍പത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകര്‍ന്നിട്ടല്ല പോസ്റ്റ് ചെയ്തതെന്ന് അശ്വതി പറയുന്നു. അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

    കമന്റ് കണ്ട് ഹൃദയം തകര്‍ന്നിട്ടല്ല

    ''ഞാന്‍ കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതല്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകള്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ മാനസികമായി വളര്‍ന്നിട്ടുമുണ്ട്. എന്ന് വച്ചാല്‍ മുന്‍പത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകര്‍ന്നിട്ടല്ല പോസ്റ്റ് ചെയ്തതെന്ന്'' അശ്വതി പറയുന്നു.

    അപകര്‍ഷത

    ''ഇത്തരം നിര്‍ദോഷമെന്ന് ഒരു വിഭാഗം കരുതുന്ന കോമഡി അപകര്‍ഷത നിറയ്ക്കുന്ന വലിയൊരു കൂട്ടം ഇരകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ആണ്. കൂട്ടുകാരെ നിറത്തിന്റ, പൊക്കത്തിന്റെ, കുടവയറിന്റെ, മുടിയില്ലായ്മയുടെ ഒക്കെ പേരില്‍ നിത്യേന കളിയാക്കുന്ന, വട്ടപ്പേരുകള്‍ വിളിക്കുന്ന നമ്മുക്ക് ഒരിക്കലും പുറമേ ചിരിക്കുന്ന അവരുടെ ഉള്ളിലെ അപകര്‍ഷത കാണാന്‍ കഴിഞ്ഞേക്കില്ല''.

     ഞാന്‍ അത് പറയില്ല

    ''ഞാന്‍ ഉള്‍പ്പെടുന്ന കോമഡി ഷോകളിലെ ഇത്തരം സ്‌ക്രിപ്റ്റുകളോട് എന്നും പ്രതികരിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്കില്‍ പോലും തുടക്കകാലത്ത് പലപ്പോഴും വോയിസ് ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. പറയാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായ നാള്‍ മുതല്‍ ഞാന്‍ അത്തരം തമാശകളില്‍ നിന്ന് മാറി നിന്നിട്ടുന്നുണ്ട്. അത് എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സിനും ഡിറക്‌റ്റേഴ്‌സിനും കൃത്യമായി അറിയാം''.

    ''അത്തരം തമാശകള്‍ അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട, പക്ഷെ ഞാന്‍ അത് പറയില്ല എന്ന് പലവട്ടം നിലപാട് എടുത്തിട്ടുമുണ്ട്. ബാക്കിയുള്ളോര്‍ക്ക് കുഴപ്പമില്ലല്ലോ, ഇവള്‍ക്ക് ഇതെന്തിന്റെ കേടണെന്ന് മുറുമുറുപ്പ് കേട്ടിട്ടുമുണ്ട്''.

    മാനസികമായി വളരുക

    എന്നെ കളിയാക്കിയാല്‍ എനിക്ക് കുഴപ്പമില്ലല്ലോ എന്ന് പറയുന്നവരും മറ്റൊരു തരത്തില്‍ ബോഡി ഷൈമിങ്ങിനെ പ്രോത്സാഹിപ്പിക്കുക തന്നെയാണ്. അവര്‍ക്ക് അത് ഉപജീവനമാണെങ്കിലും അങ്ങനെയല്ലാത്ത എത്രയോ പേര്‍ നിത്യേന ഇതേ തമാശയ്ക്ക് ഇരയാവുന്നുണ്ട്. അത് കൊണ്ട് കേള്‍ക്കുന്ന ആള്‍ ഏത് സ്പിരിറ്റില്‍ എടുക്കുന്നു എന്നല്ല നോക്കേണ്ടത്, അടുത്ത നിമിഷത്തിന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഒരാളെ വാക്ക് കൊണ്ട് സന്തോഷിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും നോവിക്കാതിരിക്കാന്‍ മാത്രം മാനസികമായി വളരുക എന്നതാണ്.

    Recommended Video

    Bigg Boss Malayalam : ഡിംബലിനെ ചതിക്കാൻ ഋതു മന്ത്ര | Filmibeat Malayalam
    പബ്ലിക് ഫിഗ

    ''പിന്നെ പബ്ലിക് പോസ്റ്റ് ഇട്ടാല്‍ പബ്ലിക്ക് പറയുന്നത് എന്തായാലും കേള്‍ക്കാന്‍ ബാദ്ധ്യത ഉണ്ടെന്ന ന്യായം. അത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്ര ചെയ്താല്‍ തോണ്ടലും പിടുത്തവും ഉണ്ടാകുമെന്ന് അറിയില്ലേ, അറിഞ്ഞോണ്ട് കയറിയിട്ട് പ്രതികരിക്കാന്‍ പോകാമോ എന്ന് ചോദിക്കും പോലെയാണ്. പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി എന്നല്ല അര്‍ത്ഥം. തോണ്ടിയാല്‍ സ്‌പോട്ടില്‍ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്, നിര്‍ഗുണ പരബ്രഹ്‌മം ആകാന്‍ ഉദ്ദേശമില്ല''. എന്നു പറഞ്ഞാണ് അ്ശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    Read more about: aswathy sreekanth serial
    English summary
    Aswathy Sreekanth Makes Her Stand On Bodyshaming Clear, Read More In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X