ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്, അശ്വതിയെ കെട്ടിക്കോളാം; ശല്യമായ ആരാധകനെക്കുറിച്ച് അശ്വതി

തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ച് അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. റെഡിയോ ജോക്കിയായിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടാണ്. ഇ്‌പ്പോഴിതാ ചക്കപ്പഴം പരമ്പരയിലൂടെ അഭിനയത്തിലും കയ്യടി നേടുകയാണ് അശ്വതി. ഓഫ് സ്‌ക്രീനിലും അശ്വതി ആരാധകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അശ്വതി.

സോഷ്യല്‍ മീഡിയയിലെ പ്രശ്‌നക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കി കൈയടി നേടിയിട്ടുണ്ട് അശ്വതി. തന്റെ നിലപാടുകൡലൂടേയും അശ്വതി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ റേഡിയോ ജോക്കിയായിരുന്ന കാലത്ത് തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ച് അശ്വതി മനസ് തുറക്കുകയാണ്. ഫ്‌ളവഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു അശ്വതി. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Aswathy Sreekanth

റേഡിയോയില്‍ ജോലി ചെയ്യുന്ന സമയത്താണ്. നിരന്തരം ഒരു കോള്‍ വരുമായിരുന്നു. ബള്‍ബ് തെളിയുക മാത്രമേയുള്ളൂ, നമ്പര്‍ കാണാന്‍ പറ്റില്ല. കോള്‍ എടുക്കുമ്പോഴേക്കും ഈ പുള്ളി ആയിരിക്കും. അന്ന് എന്റെ ഓണ്‍ എയര്‍ പേര് ആഷ് എന്നായിരുന്നു. ആ പേരിലായിരുന്നു കൊച്ചിയില്‍ ജോലി ചെയ്തിരുന്നു. ഫോണ്‍ എടുത്തപാടെ പുള്ളി പറയുക, എനിക്ക് ആഷിനെ കല്യാണം കഴിക്കണം എന്നാണ്. ഇതാരാണ് എന്താണെന്നൊന്നും അറിയില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ്, എനിക്ക് കല്യാണം കഴിക്കണം എന്ന് മാത്രമേ പറയൂ.

നിങ്ങള്‍ ആരാണ് നിങ്ങളുടെ പേര് എന്താണെന്നൊക്കെ ചോദിച്ചു. പേര് പറഞ്ഞിരുന്നു. മറന്നു പോയി. ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. എനിക്ക് കോളുകള്‍ എടുക്കാന്‍ പറ്റാതായി. എന്റെ ഷോ തുടങ്ങുമ്പോള്‍ വിളിക്കാന്‍ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോള്‍ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്.

കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെ. ഓണ്‍ എയറില്‍ മെസേജ് അയക്കാന്‍ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ച്. അതില്‍ നിന്നും അയാളുടെ നമ്പര്‍ കിട്ടി. എന്റെ സുഹൃത്തുക്കള്‍, മാത്തുക്കുട്ടിയുള്‍പ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാല്‍ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവന്‍ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ വിളിച്ചിട്ടില്ലെന്നും അശ്വതി പറയുന്നു.

പിന്നാലെ ഇന്‍ഫോ പാര്‍ക്കിലെ ഒരാള്‍ പിന്നാലെ നടന്ന കഥയും താരം പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന് ഞാനാണ് ആളെന്ന് മനസിലായിട്ടുണ്ടാകുമോ എന്നറിയില്ല. ചിലപ്പോള്‍ ശബ്ദം കേട്ട് മനസിലായിട്ടുണ്ടാകണം. പുള്ളി നിരന്തരം ഷോയിലേക്ക് വിളിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുമായിരുന്നു. ഞാന്‍ ലവ് ഓണ്‍ എയര്‍ എന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന പരിപാടിയായിരുന്നു അന്ന് ചെയ്തിരുന്നത്.

Aswathy Sreekanth

ഇയാള്‍ വിളിച്ചിട്ട് പറയുക, ഷോ കഴിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പുറത്ത് കാത്തു നില്‍ക്കാം എന്നൊക്കെയാണ്. എനിക്ക് പേടിയായി. അപരിചിതനായ ഒരാളാണ്. ഓണ്‍ എയറിലേക്ക് മെസേജ് അയക്കും ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ വന്ന് സംസാരിക്കാം, എനിക്കൊന്ന് കണ്ടാല്‍ മതി, ഞാന്‍ ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരാം എന്നൊക്കെ. ഷോ കഴിഞ്ഞ് ഇറങ്ങാന്‍ നേരം ആകുമ്പോഴേക്കും മെസേജ് വരും ഞാന്‍ താഴെ വന്ന് നില്‍ക്കാമെന്ന്. ഞാന്‍ ഡ്രൈവറോട് എന്നെ അകത്തു നിന്നും പിക്ക് ചെയ്താല്‍ മതിയെന്ന് പറഞ്ഞിരുന്നു.

കുറച്ച് നാള്‍ കഴിഞ്ഞ് പുള്ളി വിളിച്ചിട്ട് വളരെ സീരിയസായി തന്നെ സംസാരിച്ചു. കണ്ടിട്ടില്ലെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നൊക്കെ. ഞാന്‍ എന്‍ഗേജ്ഡ് ആണെന്ന് പറഞ്ഞു. എന്നാല്‍ ആ പുള്ളിയുടെ നമ്പര്‍ താ എന്നായി. വിശ്വാസം വരുന്നില്ല. ഒരുപാട് സംസാരിച്ചാണ് ഒരുവിധത്തില്‍ അവസാനിപ്പിച്ചതെന്നും അശ്വതി പറയുന്നു.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X