For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍! കുറിപ്പുമായി അശ്വതി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. റെഡിയോ ജോക്കിയായിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടാണ്. സ്ഥിരം ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു അശ്വതിയുടെ അവതരണ രീതി. ഉടനെ തന്നെ ജനപ്രീയയായി മാറിയ അശ്വതി പിന്നാലെ അഭിനേത്രിയായുമെത്തുകയായിരുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പരയായ ചക്കപ്പഴത്തിലൂടെയാണ് അശ്വതി അഭിനേത്രിയായി മാറുന്നത്.

  Also Read: ഒരു സീരിയലിന്റെ അഭിപ്രായം ആദ്യമായി പറയുകയാണ്; അളിയന്‍സ് പ്രിയപ്പെട്ട പരിപാടി ആയതിനെ കുറിച്ച് അശ്വതി

  അഭിനയത്തിലും മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവച്ചത്. ഇന്ന് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അശ്വതി. താരത്തെ പോലെ തന്നെ ആരാധകര്‍ക്ക് പരിചിതരമാണ് അശ്വതിയുടെ കുടുംബവും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അശ്വതി. താരത്തിന്റെ യൂട്യൂബ് ചാനലും കയ്യടി നേടാറുണ്ട്. പാരന്റിംഗിനെക്കുറിച്ചും മറ്റ് വിഷയങ്ങളുമൊക്കെ അശ്വതി തന്റെ വീഡിയോകളിലൂടെ സംസാരിക്കാറുണ്ട്.

  അശ്വതിയുടെ വീഡിയോകളിലൂടെ മകള്‍ പദ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിവസം അശ്വതി പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. അശ്വതിയുടെ ഓരോ വാക്കിലും ഒരമ്മയുടെ സ്‌നേഹവും കരുതലും വായിച്ചെടുക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മകളുടെ ഒമ്പതാം പിറന്നാളിന് അവളുടെ ചിത്രത്തോടൊപ്പമായിരുന്നു അശ്വതിയുടെ കുറിപ്പ്.

  Also Read: മംമ്തയുടെ വീട്ടിലേക്ക് വന്ന അപ്രതീക്ഷിത അതിഥി, ആരായിരിക്കുമെന്ന് ആരാധകർ; നാളെ പറയാമെന്ന് താരം


  ഒന്‍പത് വര്‍ഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്....വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍ ! എന്നെ ഞാനാക്കിയവള്‍. ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവന്‍ വേരുറച്ചത് ! അത് എനിക്കറിയാം...എന്നേക്കാള്‍ നന്നായി നിനക്കും. എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകള്‍ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

  താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ ലവ് ഇട്ടുകൊണ്ടിരിക്കുകയാണ്. കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പദ്മയ്ക്ക് ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ഫുട്‌ബോളുമായി നില്‍ക്കുന്ന മകളുടെ ചിത്രമാണ് പോസ്റ്റിനൊപ്പം അശ്വതി പങ്കുവച്ചിരിക്കുന്നത്.

  Also Read: ധരിച്ചതെല്ലാം യഥാർത്ഥ ആഭരണങ്ങൾ, ഐശ്വര്യ വന്നത് എന്നെ ​ഗൂ​ഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനെക്കുറിച്ച് റഹ്മാൻ

  അവതാരകയായിരുന്ന അശ്വതി ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അഭിനേത്രിയായി മാറുന്നത്. പരമ്പര ഹിറ്റാവുക മാത്രമല്ല അശ്വതിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു. അതേസമയം രണ്ടാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് താരം പരമ്പരയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

  ഇതിനിടെ ചക്കപ്പഴത്തില്‍ നിന്നും പല താരങ്ങളും പിന്മാറുകയുണ്ടായിരുന്നു. എന്നാല്‍ ഈയ്യടുത്ത് പഴയ താരങ്ങളെയെല്ലാം തിരികെ എത്തിച്ചു കൊണ്ട് ചക്കപ്പഴും വീണ്ടും ട്രാക്കിലേക്ക് കയറിയിരുന്നു. അശ്വതിയ്‌ക്കൊപ്പം ശ്രീകുമാര്‍, സെബീറ്റ, ശ്രുതി രജനീകാന്ത് തുടങ്ങിയവരെല്ലാം പരമ്പരയിലേക്ക് മടങ്ങിയെത്തിയിരുന്നു. രണ്ടാം വരവിലും ഹിറ്റായി മാറിയിരിക്കുകയാണ് ചക്കപ്പഴം.


  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയിലും നേരിട്ട് കാണുന്നവരുമൊക്കെ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ചക്കപ്പഴം സ്‌ക്രീനില്‍ വരിക എന്നാണ്. ഇനിയിപ്പോ എന്തായാലും അതുണ്ടാവില്ലെന്നും നമുക്ക് വേറെന്തെങ്കിലും ചെയ്യാം. അതിനി നടക്കുമോന്ന് അറിയില്ലെന്ന് ഞാനും പറഞ്ഞു. പലപ്പോഴും ഇതിനുള്ള മറുപടിയും ഞാന്‍ പറയാറില്ലായിരുന്നു. എന്തായാലും അത് തന്നെ സംഭവിച്ചുവെന്നാണ് തിരിച്ചുവരവിനെക്കുറിച്ച് അശ്വതി പറഞ്ഞത്.


  എല്ലാവരും നല്ല രീതിയില്‍ സംസാരിച്ച് പിരിയാത്തതില്‍ ഞങ്ങള്‍ക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അവസാനം ചാനല്‍ തന്നെ മുന്‍കൈ എടുത്ത് ആദ്യം തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന പഴയ ടീമിനെ ഒരുമിച്ച് കൊണ്ട് വന്നു. വീണ്ടും അതേ ചക്കപ്പഴത്തെ കൊണ്ട് വന്നുവെന്നും താരം തന്റെ വ്‌ളോഗില്‍ പറയുന്നുണ്ട്.

  Read more about: aswathy sreekanth
  English summary
  Aswathy Sreekanth Pens A Beautiful Note On Daughter Padma's Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X