For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടത്തീ അവള്‍ തന്നെയാണ് എന്റെ പെണ്ണ് എന്ന് നീ പറഞ്ഞ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു: അശ്വതി

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടംബത്തിലെ തമാശകള്‍ അവതരിപ്പിച്ച് കയ്യടി നേടിയ പരമ്പര ഒരുപാട് പുതിയ താരങ്ങളേയും സമ്മാനിച്ചു. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് റാഫി. ചക്കപ്പഴത്തിലെ കുത്തിത്തിരിപ്പില്‍ എക്‌സ്‌പേര്‍്ട്ട് ആയ സുമേഷ് ആയാണ് റാഫി എത്തുന്നത്. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ റാഫി ഇന്ന് താരമാണ്. റാഫിയെ തേടിയ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വരെ എത്തി.

  അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്ക

  ഇന്നലെയായിരുന്നു റാഫിയുടെ വിവാഹം. തങ്ങളുടെ പ്രിയപ്പെട്ട സുമേഷിന്റെ വിവാഹം അടിച്ചു പൊളിച്ചിരിക്കുകയാണ് ചക്കപ്പഴം താരങ്ങള്‍. വിവാഹത്തിന് പരമ്പരയിലെ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. എല്ലാവരും ഡാന്‍സും പാട്ടുമൊക്കെയായി കല്യാണം കളര്‍ഫുള്‍ ആക്കുകയും ചെയ്തു. ഇപ്പോഴിതാ റാഫിയ്ക്കും മഹീനയ്ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് നടിയും അ്‌വതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Aswathy Sreekanth

  ഷാഫിയുടെ കല്യാണത്തിന് ചക്കപ്പഴം ടീമിനൊപ്പം എടുത്ത ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു അശ്വതിയുടെ ആശംസ. ചേട്ടത്തീ അവള്‍ തന്നെയാണ് എന്ന് ഷാഫി പറഞ്ഞ ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ത്തുന്നു. പിന്നീട് ആ പ്രണയ യാത്രയ്ക്ക് സാക്ഷിയാവുക എന്നത് മനോഹരമായിരുന്നു. അര്‍ഹമായ എല്ലാ സന്തോഷങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശംസിയ്ക്കുന്നു എന്നായിരുന്നു അശ്വതി കുറിച്ചത്. പരമ്പരയില്‍ സുമേഷിന്റെ ചേട്ടന്റെ ഭാര്യയായ ആശയയൊണ് അശ്വതി അഭിനയിക്കുന്നത്. ചേട്ടത്തിയും അനിയനും തമ്മിലുള്ള കെമിസ്ട്രി ചക്കപ്പഴത്തിലെ ഹൈലൈറ്റുകളിലൊന്നാണ്. അശ്വതിയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ്പുരസ്‌കാരം ലഭിച്ചിരുന്നു. അതേസമയം, രണ്ടാമത്തെ പ്രസവത്തിന് ശേഷം ചക്കപ്പഴത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് അശ്വതി. രണ്ട് മക്കളെയും കൂട്ടിയാണ് അനിയന്റെ കല്യാണത്തിനായി എത്തിയത്. പരമ്പരയിലേക്കുള്ള അശ്വതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

  ഒന്നര വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു റാഫിയും മഹീനയും വിവാഹം കഴിച്ചത്. വിവാഹ ചടങ്ങുകളുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മഹീന തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റാഫി തുറന്ന് പറഞ്ഞിരുന്നു. ചക്കപ്പഴം സീരിയല്‍ കണ്ട് പ്രണയം തോന്നിയിട്ട് മഹീനയാണ് തന്നോട് വന്ന് പ്രണയം പറഞ്ഞതെന്നാണ് റാഫി പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  മഹീനയും ടിക്ക് ടോക്കുകള്‍ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ അരമണിക്കൂര്‍ വ്യത്യാസമേയുള്ളൂ. അവളെ ഞാന്‍ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവള്‍ എനിക്ക് എന്റെ കുഞ്ഞിനെപ്പോലെയാണ് എന്നാണ് തന്റെ ജീവിത പങ്കാളിയെക്കുറിച്ച് റാഫി പറയുന്നത്. ചക്കപ്പഴം സീരിയല്‍ കണ്ട് ഇഷ്ടം തോന്നിയ കാര്യം മഹീന പറഞ്ഞു. ഞങ്ങളുടെ പ്രണയത്തില്‍ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ് എന്നും റാഫി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്ന കാര്യത്തിനാണെന്നും മറ്റുള്ള കാര്യങ്ങളിലൊന്നും നിര്‍ബന്ധമുള്ളയാളല്ല മഹീനയെന്നും റാഫി പറയുന്നു. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാ?ഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

  Recommended Video

  എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

  അതേസമയം ചക്കപ്പഴം പരമ്പരയും ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പരമ്പരയില്‍ ഈയ്യടുത്തായിരുന്നു റാഫി അവതരിപ്പിക്കുന്ന സുമേഷ് വിവാഹിതനായത്. ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു സുമേഷിന്റെ കാമുകിയായ സുപ്രിയയെ കാണാനായി. ഹരിതയാണ് സുപ്രിയ ആയി എത്തുന്നത്. പരമ്പരയിലെ താരങ്ങളെല്ലാവരും ചേര്‍ന്ന് റാഫിയുടെ വിവാഹത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും ആശംസകളുമായി എത്തുകയാണ്.

  Read more about: aswathy sreekanth
  English summary
  Aswathy Sreekanth Pens A Beautiful Note Wish Her On Screen Brother In Law Rafi A Happy Married Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X