അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടി, ആ തെറ്റ് രണ്ടാമത്തവള്‍ വന്നപ്പോള്‍ മാറ്റി; കുറിപ്പുമായി അശ്വതി

മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടാണ്. പിന്നീട് അഭിനേത്രിയായി മാറിയപ്പോഴും അവിടേയും വിജയം കൈവരിക്കാന്‍ അശ്വതിയ്ക്ക് സാധിച്ചു. ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലെ ആശയായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അശ്വതി. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. അശ്വതിയുടെ കുറിപ്പുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അശ്വതിയുടെ യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്. പാരന്റിംഗിനെക്കുറിച്ചുള്ള അശ്വതിയുടെ വീഡിയോകള്‍ക്കും ധാരാളം പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ അശ്വതിയുടെ പുതിയൊരു കുറിപ്പും ചര്‍ച്ചയായി മാറുകയാണ്.

Aswathy Sreekanth

താന്‍ ജോലിയ്ക്ക് പോകുന്നതും ആ സമയത്ത് ഇളയ മകള്‍ കമല തടയുന്നതുമാണ് വീഡിയോയിലുള്ളത്. വാതിലിന് കുറുകെ നില്‍ക്കുന്ന കമലയോട് അമ്മ ജോലിയ്ക്ക് പോവുകയാണെന്നും പെട്ടെന്ന് തിരിച്ചു വരാമെന്നെല്ലാം അശ്വതി പറയുന്നുണ്ട്. കുറച്ച് നേരം കഴിയുമ്പോള്‍ പോയിട്ട് വാ എന്ന് മകള്‍ പറയുകയും വഴി മാറിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതേക്കുറിച്ചുള്ള അശ്വതിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

''പദ്മ കുഞ്ഞായിരിക്കുമ്പോള്‍ ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ കൂടുതല്‍ വഴക്കാളിയായി'' അശ്വതി പറയുന്നു.

''അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള്‍ കൂടുതല്‍ കൂടുതല്‍ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവള്‍ വന്നപ്പോള്‍ സ്ട്രാറ്റജി മാറ്റി. പോകുമ്പോള്‍ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോള്‍ ഞാന്‍ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവള്‍ക്ക് ഉറപ്പാണ്. ഞാന്‍ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാന്‍ അവള്‍ക്ക് വിശ്വാസക്കുറവില്ല. എന്നാല്‍ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാന്‍ പോകുമ്പോള്‍ പോലും പറയും 'അമ്മ ഞാന്‍ വന്നിട്ടേ പോകാവൊള്ളേ' ന്ന്.'' എന്നും അശ്വതി പറയുന്നുണ്ട്.

നമ്മള്‍ എങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സെക്യൂര്‍ ആണെന്ന് തോന്നിപ്പിക്കുന്നതില്‍ ട്രസ്റ്റിന് വലിയ പ്രാധാന്യമുണ്ട്. സോഷ്യല്‍ സ്‌കില്ലുകള്‍ പഠിക്കുന്നതിലും അഡാപ്റ്റബിലിറ്റിയിലും ഇമോഷണല്‍ ഡെവലപ്‌മെന്റിലും ഈ വിശ്വാസമാണ് അടിത്തറ. നിങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുക. എന്റെ ഷെഡ്യൂളിന്റെ അവസാന ദിവസമായരുന്നു. അതിനാലാണ് ഇന്ന് മാത്രം ഒന്ന് പൊയ്‌ക്കോട്ടെ എന്ന് പറഞ്ഞതെന്നും അശ്വതി പറയുന്നുണ്ട്.

Aswathy Sreekanth

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അശ്വതി ചെയ്തത് ശരിയായ രീതിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നടി ശില്‍പ ബാലയും അശ്വതിയുടെ സമീപനത്തെ അഭിന്ദിച്ച് എത്തിയിട്ടുണ്ട്. തങ്ങളുടെ അനുഭവം പങ്കുവച്ചു കൊണ്ട് വരികയാണ് പിന്നാലെ മറ്റ് പലരും.

സത്യം, ഞാന്‍ പോകുമ്പോള്‍ അവരോട് പറയും. എത്ര ദിവസം കഴിഞ്ഞാണ് വരിക എന്നവര്‍ ചോദിക്കും. അത് അവര്‍ കൗണ്ട് ചെയ്തു വക്കും. അത്രയും ദിവസം ok ആയിരിക്കും. പക്ഷെ ആ ദിവസം ആയാല്‍ അഥവാ വരാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ സമ്മതിക്കില്ല, ഒരു വയസ്സുള്ള മകളെയാക്കി ഞാന്‍ പഠിക്കാന്‍ പോകുമ്പോള്‍ എന്നും റ്റാറ്റാ പറഞ്ഞ് ഉമ്മ കൊടുത്ത് പോകും..രണ്ടാളും ഹാപ്പി.ഞാന്‍ തിരിച്ച് വരുമ്പോള്‍ സന്തോഷത്തോടെ ഓടി വരും, പത്മ യുടെ അതെ അവസ്ഥ ആണ് എന്റെ മോള്‍ക്കും, ചേച്ചിയേ അതെ പടി ഫോളോ ചെയ്യുന്ന അനിയനും,
ഞാനും പറഞ്ഞിട്ടേ പോകാറുള്ളൂ.. ഒരു ഉമ്മ കിട്ടാതെ പോകേണ്ടി വന്നാല്‍ ഞങള്‍ രണ്ടു പേര്‍ക്കും വിഷമം ആകും എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X