For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിര്‍ത്തിയെന്നോ നിര്‍ത്തിയിട്ടില്ലെന്നോ ഉറപ്പിക്കാന്‍ പറ്റാത്ത സാഹചര്യം; ചക്കപ്പഴം തിരിച്ചുവരവിനെ പറ്റി അശ്വതി

  |

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തി ഇപ്പോള്‍ നടിയായും മാറിയിരിക്കുകയാണ് അശ്വതി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു അശ്വതി അഭിനയത്തിലും കയ്യടി നേടുന്നത്. പരമ്പരയിലെ പ്രകടനത്തിന് അശ്വതിയെ തേടി കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്്കാരവും എത്തിയിരുന്നു. ഒരു കൂട്ട്ുകുടുംബത്തിലെ രസകരമായ നിമിഷങ്ങളാണ് ചക്കപ്പഴം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മിക്ക താരങ്ങളും പുതുമുഖങ്ങളാണ്.

  അന്നത്തെ അഭിമുഖത്തില്‍ സംഭവിച്ചത് ഇതാണ്; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ, വിഷമമില്ലെന്ന് നടന്‍

  എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അശ്വതി ശ്രീകാന്ത്. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെയായിരുന്നു താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. എപ്പോഴാണ് അശ്വതി തിരികെ വരുന്നതെന്ന ആരാധകരുടെ നിരന്തരമുള്ള ചോദ്യത്തിന് ഇപ്പോള്‍ താരം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ജിഞ്ചര്‍ മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''അഭിനയം എന്നത് പണ്ടെന്നോ ഒക്കെ ആഗ്രഹിച്ചിരുന്നതായിരുന്നുവെങ്കിലും ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നറിയാത്തത് കൊണ്ട് അത് വേണ്ടെന്ന് കരുതി പലപ്പോഴും ഒഴിവാക്കി നില്‍ക്കുകയായിരുന്നു. ചക്കപ്പഴത്തിലേക്ക് വന്നപ്പോള്‍ ആദ്യത്തെ ഒന്ന് രണ്ട് ദിവസം മാത്രമേ അഭിനയിക്കുകയാണെന്ന തോന്നലുണ്ടായിരുന്നുളളൂ. പിന്നെ അതൊരു രണ്ടാം വീടായി മാറുകയായിരുന്നു. അവിടുത്തെ ഓരോരുത്തരും നമ്മളെ കംഫര്‍ട്ട് സോണില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവരായിരുന്നു. ആ സന്തോഷമാണ് അതിന്റെ ഔട്ട്പുട്ടായി വരുന്നതിലും കാണുന്നത്. എല്ലാവരും കൂടുമ്പോഴുള്ള ഇമ്പമാണ് കുടുംബം എന്ന് പറയുന്നത് പോലെ'' എന്നാണ് അശ്വതി പറയുന്നത്.

  ഡെലിവറി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പെട്ടെന്നു തന്നെ തിരിച്ച് വരണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ആ സമയത്ത് കൊവിഡ് കേസുകളൊക്കെ പിന്നേയും കൂടുകയായിരുന്നു. നമ്മുടെ സെറ്റിലാണെങ്കില്‍ ഇടയ്ക്ക് ഇടയ്ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമാണ്. ആര്‍ക്കെങ്കിലും എപ്പോഴും കാണും. കുഞ്ഞിനെ മുലയൂട്ടുന്നൊരു സമയമാണ്. ഇവളേയും കൊണ്ട് പോവുക എന്നത് റിസ്‌കാണ്. അതുകൊണ്ട് കുറച്ചു കൂടി കഴിയട്ടെ കഴിയട്ടെ എന്ന് കരുതി മാറി നില്‍ക്കുകയായിരുന്നു. അവള്‍ക്കിപ്പോള്‍ ആറ് മാസമായെന്നും അശ്വതി പറയുന്നു.

  പിന്നെ നമ്മുടെ ടീമിലൊക്കെ കുറേ മാറ്റം വന്നു. അതോടെ വീണ്ടും ചെന്നൊന്ന് റീസ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടില്‍ നില്‍ക്കുകയാണ്. ഇനി ഞാന്‍ ചെല്ലുകയാണെങ്കില്‍ അതൊരു റീസ്റ്റാര്‍ട്ട് പോലെയായിരിക്കും. ശ്രീകുമാര്‍ ചെയ്തിരുന്ന കഥാപാത്രമൊക്കെ പുതിയ ആളായിരിക്കും ഇനി. തിരിച്ചു വരുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. നിര്‍ത്തിയെന്നോ നിര്‍ത്തിയിട്ടില്ലെന്നോ ഉറപ്പു പറയാന്‍ പറ്റാത്തൊരു സാഹചര്യത്തിലാണ്. ചര്‍ച്ചകള്‍ നടക്കുകയാണ്. കുഞ്ഞ് ഇപ്പോള്‍ ആറ് മാസം പ്രായമായി. ഇനി കുറച്ചൊക്കെ വിട്ടു നില്‍ക്കാം. കമന്റുകളില്‍ ഇതേക്കുറിച്ച് ചോദിക്കുന്ന് ഓരോരുത്തര്‍ക്കും വിശദീകരിച്ച് മറുപടി നല്‍കാന്‍ പറ്റില്ലല്ലോ എന്നും അശ്വതി പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന കമന്റുകളെക്കുറിച്ചും അശ്വതി മനസ് തുറക്കുന്നുണ്ട്.

  Recommended Video

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  ചിലതൊക്കെ നിരുപദ്രവങ്ങളായിരിക്കും. അവരുടെയൊരു ബോധക്കേട് കൊണ്ട് പറയുന്നതായിരിക്കും. നമ്മളൊരു ഫോട്ടോ ഇട്ടാല്‍ ഓ ഭയങ്കര പുട്ടിയാണല്ലോ എന്നൊക്കെ വന്ന് കമന്റ് ചെയ്യുന്നവരുണ്ട്. അത് അവരുടെ സന്തോഷം എന്ന് കരുതി ഞാനിപ്പോള്‍ അതൊന്നും ഗൗനിക്കാറില്ല. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ഇറിട്ടേഷന്‍ തോന്നുമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ സഹന ശേഷി കൂടിയിട്ടുണ്ട്്. ഇതിങ്ങനെയാണ് എന്ന് കരുതി അവഗണിക്കാറുണ്ട്. ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യും. എന്റെ കൂടെയുള്ളവരെക്കുറിച്ച് എന്തെങ്കിലും കമന്റ് ചെയ്താല്‍ ഞാന്‍ ഉടനെ തന്നെ ഡിലീറ്റ് ചെയ്യും. പിന്നെ ചില കമന്റുകള്‍ മനപ്പൂര്‍വ്വം ഉളളതാണ്. റിപ്ലൈ കിട്ടാനായി ചൊറിയുന്നവരുമുണ്ട് എന്നാണ് അശ്വതി പറയുന്നത്.

  Read more about: aswathy sreekanth
  English summary
  Aswathy Sreekanth Talks About Her Comeback To Chakkapazham And Social Media Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X