റേറ്റിംഗ് കൂട്ടാന്‍ താരങ്ങളെ മനപ്പൂര്‍വ്വം തമ്മിലടിപ്പിച്ചു; ആ റിയാലിറ്റി ഷോയില്‍ സംഭവിച്ചത് എന്തെന്ന് അശ്വതി

റിയാലിറ്റി ഷോയുടെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന അതിരുകടന്ന പ്രതികരണങ്ങള്‍ക്കെതിരെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സീ മലയാളം ന്യൂസിന്റെ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു താരം മനസ് തുറന്നത്. തന്റൈ അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടും ആരേയും പേരെടുത്ത് പറയാതെയുമായിരുന്നു അശ്വതിയുടെ പ്രതികരണം. ബിഗ് ബോസ് താരം റോബിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയായിരുന്നു അശ്വതിയുടെ തുറന്നു പറച്ചില്‍.

താന്‍ മുമ്പ് ചെയ്‌തൊരു ഷോയെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. ഷോ തുടങ്ങുമ്പോള്‍ തന്നെ ഫാന്‍സുമായി ഇന്ററാക്ട് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പലതരത്തിലുള്ള കമ്യൂണിക്കേഷന്‍ പോയാല്‍ പിന്നെ കൈ വിട്ട് പോകും എന്ന് പറഞ്ഞിരുന്നു. അപ്പോഴും എനിക്കറിയില്ലായിരുന്നു ഇങ്ങനൊരു സംഭവം സംഭവിക്കാന്‍ പോകുകയാണെന്ന്. പക്ഷെ ഷോ തുടങ്ങിയപ്പോള്‍ ചിലര്‍ വളരെ വൈകാരികമായി എടുക്കുകയും നിനക്കൊക്കെ എന്താണെന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. വളരെയധികം പ്രൊവോക്ക് ചെയ്യുന്ന തരത്തിലായിരുന്നു സംസാരമെന്നും അശ്വതി ഓര്‍ക്കുന്നു.

എനിക്ക് അത്ഭുതമാണ്

ഷോ കുറച്ച് മുന്നോട്ട് പോയപ്പോള്‍ അതിന് ഫാന്‍സുണ്ടായി. ആളുകള്‍ എത്ര വൈകാരികമായിട്ടാണ് എടുക്കുന്നതെന്ന് മനസിലായി. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരില്‍ അധികവും കൗമാരപ്രായക്കാരാണെന്ന് മനസിലാകും. പക്ഷെ ഇത്തരത്തിലുള്ള ഷോകള്‍ക്ക് നമ്മളുടെ വീട്ടിന്റെ അകങ്ങളില്‍ കിട്ടുന്ന റീച്ച് വളരെ കൂടുതലാണ്. റിയാലിറ്റിയുമായി വളരെ നേര്‍ത്തൊരു അതിര്‍ത്തി മാത്രമേയുള്ളൂ. അത് പലപ്പോഴും ആളുകള്‍ക്ക് മനസിലാകുന്നില്ല. അവര്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ കരയുമ്പോള്‍ കൂടെക്കരയുകയും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കൂടെ അനുഭവിക്കുകയും ചെയ്യും. ആളുകള്‍ക്ക് എങ്ങനെയാണ് മറ്റൊരാളുടെ സമ്മര്‍ദ്ദം സ്വന്തം ജീവിതത്തില്‍ കൊണ്ടുനടക്കാനാകുന്നുവെന്നും ആ വേദന അനുഭവിക്കാനും സാധിക്കുന്നുവെന്നത് എനിക്ക് അത്ഭുതമാണെന്നും അശ്വതി പറയുന്നു.

കോണ്‍ഫ്‌ളിക്റ്റുകള്‍ ഉണ്ടാകുന്നുണ്ടായിരുന്നില്ല


ഞാന്‍ പണ്ടൊരു റിയാലിറ്റി ഷോ ചെയ്തിരുന്നു. കുറച്ചൊക്കെ ആളുകളെ റിയലായി കാണിച്ചിരുന്ന ഷോയായിരുന്നു. ഷോയില്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ ഉണ്ടാകുന്നുണ്ടായിരുന്നില്ല. അതിനാല്‍ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നുണ്ടായിരുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ നല്ല സിങ്കായിരുന്നു. അവര്‍ ഗ്രൂമിംഗിന്റെ സമയത്ത് തന്നെ പരസ്പരം സംസാരിച്ച് നല്ല അടുപ്പത്തിലായി മാറിയിരുന്നുവെന്ന് മനസിലായി. നമ്മള്‍ക്കിടയില്‍ ഒരു പ്രശ്‌നമുണ്ടാകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

എങ്ങനെ തമ്മിലടിപ്പിക്കാം

ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഏത് തരത്തിലും റേറ്റിംഗ് കൂട്ടിയേ പറ്റുകയുള്ളൂ. അതിനാല്‍ അവരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്ന് റിസേര്‍ച്ച് ചെയ്യാനായി പുറത്തുനിന്നുമൊരു ടീമിനെ കൊണ്ടുവരികയായിരുന്നു. എന്നിട്ട് നിര്‍ബന്ധമായും ഒരാള്‍ മറ്റൊരാളുടെ കുറ്റം പറയണമെന്ന് നിര്‍ബന്ധിച്ചു. ഒരാള്‍ കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. തനിക്ക് മറ്റേയാളുടെ കുറ്റമൊന്നും പറയാനില്ലെന്ന് പറഞ്ഞപ്പോള്‍ കുറ്റം പറഞ്ഞാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ പറ്റുകയുള്ളൂവെന്ന് പറയുകയായിരുന്നു. ഞാനത് നേരിട്ട് കണ്ടിരുന്നുവെന്നും താരം പറയുന്നു.

ആളുകള്‍ എന്ത് കാണണം എന്ന് ചാനലുകള്‍ തീരുമാനിക്കുന്നാണ് പ്രേക്ഷകര്‍ കാണുന്നത്. അത് മനസിലാക്കാനുള്ള ബോധം പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മളിലും കാണണമെന്നും താരം അഭിപ്രായപ്പെടുന്നു. പിന്നാലെ താരത്തിന്റെ വാക്കുകളെ പിന്തുണച്ചു കൊണ്ട് പാനലിലുണ്ടായിരുന്ന അവതാരകയായ ദീപ രാഹുല്‍ ഈശ്വറും രംഗത്തെത്തുകയായിരുന്നു.

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
കുറ്റമുണ്ടെങ്കില്‍ പറയണം

ഞാന്‍ റിയാലിറ്റി ഷോ ചെയ്തിരുന്ന സമയത്ത് എലിമിനേഷന്‍റേയും മറ്റും സമയത്ത് ഷോയുടെ നിര്‍മ്മാതാക്കള്‍ വന്ന് ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യണമെന്ന് പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഫാമിലിയുമായി ഒരു ഷോയില്‍ പങ്കെടുത്തു. ഞാനും ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും. എനിക്കും അമ്മയ്ക്കും പരസ്പരം നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. പിന്നീട് ബ്രേക്കിന്റെ സമയത്ത് ഞങ്ങളോട് വന്ന് എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞിരുന്നുവെന്നും ദീപ പറയുന്നു.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X