ഈ സമയത്ത് എനിക്കും ഉള്ളിലുള്ളയാള്‍ക്കും വലുത് മനസമാധാനം; ചെറിയ ബ്രേക്ക് എടുക്കുന്നുവെന്ന് അശ്വതി
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സംഭവമായിരുന്നു അശ്ലീല കമന്റിന് നടി അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയായിരുന്നു ചെയ്തത്. നിരവധി പേരാണ് കമന്റുകളിലൂടേയും പോസ്റ്റുകളിലൂടേയും പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
കല്ലിനും ജീവന്‍ പകരുന്ന സൗന്ദര്യം; ഡോണല്‍ ബിഷ്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട്
താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ പിന്തുണയും വന്നതോടെ കമന്റ് ചെയ്ത യുവാവ് മാപ്പ് പറയുകയും തന്റെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇ്‌പ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുള്ള അശ്വതിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. നിരവധി പേര്‍ തന്നെ പ്രതികരണം ചോദിച്ച് വിളിച്ചിരുന്നുവെന്നാണ് അശ്വതി പറയുന്നത്.

എന്നാല്‍ താന്‍ ആ വ്യക്തിയോട് പ്രതികരിച്ചിട്ടുണ്ടെന്നും ഇനി അതേക്കുറിച്ച് ചോദിച്ച് ആരും തന്നെ വിളിക്കേണ്ടതില്ലെന്നും അശ്വതി പറയുന്നു. ഈ സമയത്ത് മനസമാധാനമാണ് വലുതെന്നും അശ്വതി പറയുന്നു. അതിനാല്‍ താന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ച് സമയത്തേക്ക് വിട്ടു നില്‍ക്കുകയാണെന്നും അശ്വതി പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര്‍ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞതെന്നാണ് അശ്വതി പറയുന്നത്. നേരത്തെ അശ്വതിയുടെ പ്രതികരണത്തെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

ചിലപ്പോഴൊക്കെ നമ്മള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല.
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ. മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്. അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്‌നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്‍ക്കും നന്ദി. എന്നു പറഞ്ഞ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നു.
Recommended Video

നേരത്തെ സംഭവം ചര്‍ച്ചയായതോടെ മാപ്പ് ചോദിച്ച് കമന്റിട്ടയാള്‍ രംഗത്ത് എത്തിയിരുന്നു. ഒരു തെറ്റ് പറ്റിയെന്നും ക്ഷമിക്കണം തനിക്കുമൊരു കുടുംബം ഉണ്ടെന്നുമായിരുന്നു കമന്റിട്ട വ്യക്തിയുടെ പ്രതികരണം. അശ്വതിയുടെ മാറിടത്തെ കുറിച്ചായിരുന്നു കമന്റിലൂടെ അശ്ലീല ചൂവയോടെ സംസാരിച്ചത്. ഇതിനായിരുന്നു അശ്വതി ചുട്ടമറുപടി നല്‍കിയത്.
സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്‍കിയ മറുപടി. പിന്നാലെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. താരങ്ങളും അശ്വതിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. അവതാരകയായി എത്തിയ അശ്വതി അഭിനയത്തിലും സജീവമാണ്.


Click it and Unblock the Notifications