'ഗർഭിണിയായിരുന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ടത് ഇതായിരുന്നു, ഇപ്പോഴും കോതിയൊക്കെ ഉണ്ട്'; ശ്രീക്കുട്ടിയുടെ വീഡിയോ!

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഔട്ടോഗ്രാഫ്. സ്‌കൂള്‍ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ പരമ്പരയിലൂടെ ഒരുകൂട്ടം പുതിയ താരങ്ങളെയാണ് സീരിയൽ ലോകത്തിന് ലഭിച്ചത്. അവരെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഒരാളാണ് നടി ശ്രീക്കുട്ടി. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ മൃദുലയെ ആണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്.

ഇടക്കാലത്ത് സീരിയലിൽ നിന്നെല്ലാം നീണ്ടൊരു ഇടവേളയെടുത്ത താരം അടുത്തിടെ തിരിച്ചുവരവ് നടത്തിയിരുന്നു. വിവാഹിതയായതോടെയാണ് താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. തിരിച്ചുവരവിൽ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മറ്റു താരങ്ങളെ പോലെ സ്വന്തമായൊരു യൂട്യൂബ് ചാനലും ശ്രീക്കുട്ടിക്ക് ഉണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ ശ്രീക്കുട്ടി പങ്കുവയ്ക്കാറുണ്ട്.

Sreekutty

ഓട്ടോഗ്രാഫിലെ ക്യാമറാമാനായ മനോജിനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദേഷ്യക്കാരനായ മനോജിന് ഒരു പണി എന്ന തരത്തില്‍ പ്രണയം അഭിനയിച്ച് തുടങ്ങിയതാണ് ശ്രീക്കുട്ടി. എന്നാൽ കുറേക്കഴിഞ്ഞപ്പോള്‍ അത് സീരിയസാവുകയായിരുന്നു. തുടർന്ന് ഈ ബന്ധം വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കരുതിയ ശ്രീക്കുട്ടി 18ാം വയസില്‍ ഒളിച്ചോടി വിവാഹം കഴിച്ചു.

തുടക്കത്തില്‍ വിഷമിച്ചെങ്കിലും പിന്നീട് വീട്ടുകാര്‍ ഇവരെ അംഗീകരിച്ചു. നല്ലൊരു പങ്കാളിയെയാണ് മകള്‍ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞതോടെ അവരുടെ വിഷമം മാറി. യൂട്യൂബ് ചാനൽ ആരംഭിച്ച സമയത്താണ് ശ്രീക്കുട്ടി തന്റെ ജീവിതകഥ പങ്കുവെച്ചത്. ഇപ്പോൾ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരുകയാണ് താരം. ഇപ്പോഴിതാ, ശ്രീക്കുട്ടി പങ്കുവെച്ച പുതിയൊരു വീഡിയോയും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. മകൾക്കൊപ്പമാണ് ശ്രീക്കുട്ടിയുടെ വീഡിയോ.

പ്രഗ്നന്‍സി ടൈമില്‍ കൂടുതല്‍ കഴിച്ച ഭക്ഷണത്തെക്കുറിച്ചാണ് ശ്രീക്കുട്ടിയുടെ പുതിയ വീഡിയോ. അടുത്തുള്ള ഒരു തട്ടുകടയുടെ വിശേഷങ്ങൾക്ക് ഒപ്പമാണ് ഗർഭിണി ആയിരുന്ന സമയത്ത് കഴിച്ച ഭക്ഷണത്തെ കുറിച്ചും ശ്രീക്കുട്ടി സംസാരിച്ചത്. 11 വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി കോയിന്‍ പൊറോട്ട കഴിക്കുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ഏട്ടന്‍ വാങ്ങിത്തന്നതാണ്. ഈ കുഞ്ഞ് തട്ടുകടയില്‍ നിന്നായിരുന്നു കഴിച്ചത്. ഇതിലും ചെറുതായിരുന്നു. രണ്ട് രൂപ എന്തോ ആയിരുന്നു അന്നത്തെ വില. ഇന്നത് ഏഴ് രൂപയായി.

ഭയങ്കര ടേസ്റ്റാണ് ഇവിടത്തെ പൊറോട്ടോയും ചിക്കന്‍ കറിയും. വൈകുന്നേരങ്ങളിലാണ് ഇവര്‍ തുടങ്ങുന്നത്. നല്ല തിരക്കുമാണ്. അത്യാവശ്യം എല്ലാവര്‍ക്കും അറിയാവുന്ന കടയാണ്. ഗര്‍ഭിണിയായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ഫുഡ് കഴിച്ചത് ഇവിടെ നിന്നാണ്. വേറെ എവിടെ നിന്ന് കഴിച്ചാലും എനിക്ക് ഛര്‍ദ്ദി വരുമായിരുന്നു. ഇത്തവണ എനിക്ക് കൊതിയൊക്കെ വരുന്നുണ്ട്. പക്ഷേ, ഡയറ്റ് ചെയ്യുന്നതിനാല്‍ എനിക്ക് കഴിക്കാനാവില്ല, ചെറിയ വിഷമത്തോടെ ശ്രീക്കുട്ടി പറഞ്ഞു.

Sreekutty

ഡയറ്റിനെക്കുറിച്ച് കൂടുതലായി വിശദീകരിക്കാമോയെന്നായിരുന്നു കമന്റുകള്‍. അധികം വൈകാതെ അതേക്കുറിച്ചുള്ള വീഡിയോയുമായി ശ്രീക്കുട്ടി എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഓരോ ദിവസവും തന്റെ പുത്തൻ വിശേഷങ്ങളുമായി ശ്രീക്കുട്ടി എത്താറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോ വൈറലായി മാറിയിരുന്നു.

അതേസമയം, ഇടവേളയ്ക്ക് ശേഷം സസ്നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി തിരിച്ചെത്തിയത്. കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധായായി എത്തിയപ്പോൾ മുതലാണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പിന്നീട് വില്ലത്തിയായും നായിക വേഷത്തിലുമെല്ലാം ശ്രീക്കുട്ടി തിളങ്ങി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ശ്രീക്കുട്ടിക്ക് ലഭിച്ചു. മികച്ച വേഷങ്ങളിൽ ഇനിയും താരത്തെ മിനിസ്‌ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X