കുടുംബം വലുതായി! വീട്ടിൽ പുതിയൊരു അംഗം കൂടിയെത്തി; സന്തോഷം പങ്കുവച്ച് ശ്രീക്കുട്ടിയുടെ വീഡിയോ
മലയാളം ടെലിവിഷനിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് ഓട്ടോഗ്രാഫ്. സ്‌കൂള്‍ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. യുവാക്കളെക്കൂടി സീരിയില്‍ പ്രേക്ഷകരാക്കി മാറ്റിയ പരമ്പരയാണ് ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലൂടെ പുതിയ താരങ്ങളേയാണ് സീരിയില്‍ ലോകത്തിന് കിട്ടിയത്. അവരിൽ പലരും ഇപ്പോള്‍ ബിഗ്സ്‌ക്രീനിലേയും മിനിസ്‌ക്രീനിലേയും അറിയപ്പെടുന്ന താരങ്ങളാണ്.
ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീക്കുട്ടി. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ മൃദുല ആയിട്ടാണ് ശ്രീക്കുട്ടി എത്തിയത്. ഇടക്കാലത്ത് സീരിയലിൽ നിന്നും നീണ്ടൊരു ഇടവേളയെടുത്ത താരം അടുത്തിടെ തിരികെ എത്തിയിരുന്നു. വിവാഹിതയായതോടെയാണ് താരം അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. തിരിച്ചുവരവിൽ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മറ്റു താരങ്ങളെ പോലെ ശ്രീക്കുട്ടിക്കും സ്വന്തമായൊരു യൂട്യൂബ് ചാനലുണ്ട്.

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ശ്രീക്കുട്ടി ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. താൻ ഒരു അപ്പച്ചി ആയെന്ന സന്തോഷം അറിയിക്കുകയാണ് ശ്രീക്കുട്ടി പുത്തൻ വീഡിയോയിൽ. തന്റെ കസിൻ ബ്രദറിന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നുവെന്ന് ശ്രീക്കുട്ടി പറഞ്ഞു. വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങളും താരം പങ്കുവച്ചു. പുണ്യ പാർവണ എന്നാണ് കുഞ്ഞിനായി വീട്ടുകാർ കരുതിയിരിക്കുന്ന പേരെന്നും ശ്രീക്കുട്ടി പറഞ്ഞു.
ശ്രീക്കുട്ടിക്ക് ഒരു അനിയത്തിയാണ് ഉള്ളത്. അടുത്തിടെ ആയിരുന്നു അനിയത്തിയുടെ വിവാഹം. സഹോദരിയുടെ വിവാഹ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് ശ്രീക്കുട്ടി ആരാധകരെ അറിയിച്ചിരുന്നു. ഒളിച്ചോടിയുള്ള പ്രണയവിവാഹമായിരുന്നു ശ്രീക്കുട്ടിയുടേത്. സീരിയലിൽ ക്യാമറാമാനായ മനോജ് കുമാറിനെയാണ് നടി വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ഇവർക്ക് ഒരു മകളാണ് ഉള്ളത്, വേദ എന്നാണ് പേര്.
അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമെന്ന് ശ്രീക്കുട്ടി പറഞ്ഞിരുന്നു. പതിനെട്ട് വയസാകാൻ കാത്തുനിന്ന് ഒളിച്ചോടിയതാണ്. ഭർത്താവുമായി 12 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. വീട്ടുകാർ സമ്മതിക്കില്ലെന്ന് കരുതിയാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് പോയത്. അത് വിജയിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാളിച്ച ആയേനെ. പക്ഷെ അത് വിജയിച്ചു. ഇപ്പോള്‍ പത്ത് വര്‍ഷമായി. നല്ല രീതിയില്‍ അടിച്ചുപൊളിയായിട്ട് പോകുന്നു എന്നാണ് താരം പറഞ്ഞത്.

അതേസമയം ,കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധായായി എത്തിയപ്പോൾ മുതൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ശ്രീക്കുട്ടി. തുടർന്ന് വില്ലത്തി ആയും നായിക ആയും ശ്രീക്കുട്ടി തന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് മുൻപിൽ പ്രകടിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഗുരുവായൂരപ്പ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെയാണ് ശ്രീക്കുട്ടി എന്ന നടിയുടെ കരിയറിൽ തന്നെ ബ്രേക്ക് സംഭവിച്ചത്. ഇടവേളയ്ക്ക് ശേഷം സസ്നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി തിരിച്ചെത്തിയത്.


Click it and Unblock the Notifications