18-ാം വയസില്‍ ഒളിച്ചോടി കല്യാണം കഴിച്ചത് മികച്ച തീരുമാനം; ഇപ്പോള്‍ ജീവിക്കുന്നത് മകള്‍ക്ക് വേണ്ടി

മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ ഒന്നാണ് ഓട്ടോഗ്രാഫ്. മലയാളികള്‍ ഒരിക്കലും മറക്കില്ല ഓട്ടോഗ്രാഫും ആ കാലത്തെ ഓര്‍മ്മകളും. യുവാക്കളെക്കൂടി സീരിയില്‍ പ്രേക്ഷകരാക്കി മാറ്റിയ പരമ്പരയാണ് ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയിലൂടെ പുതിയ താരങ്ങളേയാണ് സീരിയില്‍ ലോകത്തിന് കിട്ടിയത്. ഓട്ടോഗ്രാഫിലെ മൃദുലയായി എത്തിയ നടിയാണ് ശ്രീക്കുട്ടി.

എന്നാല്‍ പിന്നീട് വിവാഹിതയായ ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയല്‍ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശ്രീക്കുട്ടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്ന ശ്രീക്കുട്ടിയുടെ ചാനലും ആരാധകരുടെ പ്രിയപ്പെട്ടതാണ്.

Sreekutty

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ശ്രീക്കുട്ടിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. തന്റെ മകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ വീഡിയോയില്‍ ശ്രീക്കുട്ടി സംസാരിക്കുന്നുണ്ട്.

എത്ര തിരക്കുള്ള കാര്യങ്ങളുണ്ടെങ്കിലും ഞാന്‍ പ്രഥമ പരിഗണന കൊടുക്കുന്നത് അവളുടെ കാര്യങ്ങള്‍ക്കാണ്. അത് കഴിഞ്ഞിട്ടേ എനിക്ക് വേറെ എന്തുമുള്ളൂ. എന്നെ ടിവി സീരിയലുകൡലൊന്നും കാണാത്തതിന്റെ കാരണവും അതാണ്. തിരുവനന്തപുരത്തുള്ള ജോലിയെ ചെയ്യുന്നുള്ളൂ. അവളുടെ കാര്യങ്ങളൊക്കെ കൃത്യമായിരിക്കണം. എന്ത് ചെയ്താലും അതിന്റെ ഇടയിലൂടെ അവളുടെ കാര്യങ്ങള്‍ കൃത്യമായി പോകണം. എല്ലാ അമ്മമാരും അങ്ങനെയാകും. മക്കളുടെ കാര്യം കഴിഞ്ഞേ ബാക്കിയെന്തും കാണൂവെന്നാണ് ശ്രീക്കുട്ടി പറയുന്നത്.

ചില അമ്മമാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, നമ്മള്‍ മക്കള്‍ക്ക് വേണ്ടിയല്ല നമ്മള്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന്. അത് അവരുടെ തിയറിയാണ്. എന്റെ തിയറി ഇതാണ്. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്റെ മകള്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിച്ചില്ലെങ്കില്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ചില അമ്മമാര്‍ പറയുക, നമ്മള്‍ എത്ര നോക്കിയാലും നാളെ നമ്മളെ ഇട്ടിട്ടു പോകില്ലേ എന്നാണ്. അത് നാളത്തെ കാര്യമാണ്. അതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ നമുക്ക് കൊടുക്കാന്‍ പറ്റുന്നതിന്റെ ഏറ്റവും മികച്ചത് തന്നെ കൊടുക്കുക. അതുകൊണ്ട് മോളുടെ കാര്യം കഴിഞ്ഞിട്ടേ വേറെ എന്തുമുള്ളൂവെന്നും താരം വ്യക്തമാക്കുന്നു.

ഏട്ടന് മിക്കവാറും വര്‍ക്കുണ്ടാകും. പോയാല്‍ വരുക രാത്രിയാകും. അതിനാല്‍ ഏട്ടന് അവളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകില്ല. ഇവിടെ അപ്പൂപ്പനും അമ്മൂമ്മയൊന്നുമില്ല. ഞാന്‍ മാത്രമേയുള്ളൂ. എന്തുകാര്യമുണ്ടെങ്കിലും ഞാന്‍ തന്നെ വേണം. അതിനാല്‍ അവളുടെ കാര്യങ്ങളൊക്കെ നോക്കിയിട്ടേ എനിക്ക് ബാക്കിയെന്തുമുള്ളൂവെന്ന് ആവര്‍ത്തിക്കുകയാണ് ശ്രീക്കുട്ടി. താരത്തോട് സ്‌കൂള്‍ കാല ഓര്‍മ്മകളെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്.

സ്‌കൂള്‍ കാല ഓര്‍മ്മകളില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇറങ്ങിയതാണ് ഈ ഫീല്‍ഡില്‍. ഓട്ടോഗ്രാഫിലൊക്കെ 30 ദിവസവും ഷൂട്ടുണ്ടാകും. മിക്ക ദിവസവും ലൊക്കേഷനില്‍ തന്നെയാകും. വളരെ അപൂര്‍വ്വമായേ സ്‌കൂളില്‍ പോയിട്ടുള്ളൂ. ഒരു മാസം പത്ത് ദിവസമൊക്കെയാകും സ്‌കൂളില്‍ പോവുക. പക്ഷെ സ്‌കൂളിലൊക്കെ നല്ല പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. പത്താം ക്ലാസ് രണ്ടാം വര്‍ഷമാണ് എഴുതിയത്. ആദ്യത്തെ വര്‍ഷം പരീക്ഷ എഴുതിയിരുന്നില്ലെന്നാണ് താരം പറയുന്നത്.

sreekuty

ഏറ്റവും സന്തോഷം തോന്നിയത് മകള്‍ ജനിച്ചപ്പോഴാണ്. അവള്‍ കുഞ്ഞായിരുന്നപ്പോഴുള്ള സമയവും വളരെ സന്തോഷമായിരുന്നു. വിഷമമുണ്ടായ സമയം കല്യാണം കഴിഞ്ഞ് ഇവിടെ വന്ന സമയത്ത് അമ്മയും അച്ഛനുമായുള്ള കമ്യൂണിക്കേഷന്‍ ഇല്ലാതായപ്പോഴാണ്. പ്രണയ വിവാഹമായിരുന്നു. ഒളിച്ചോടി വന്നതാണ്. അഞ്ചാറ് മാസത്തേക്ക് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇനിയത് ഒരിക്കലും ഉണ്ടാകില്ലേ എന്നോര്‍ത്ത് വിഷമിച്ചിരുന്നുവെന്നും താരം പറയുന്നു.

പതിനെട്ടാം വയസിലാണ് ഒളച്ചോടി പോകുന്നത്. അത് വിജയിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാളിച്ച ആയേനെ. പക്ഷെ അത് വിജയിച്ചു. ഇപ്പോള്‍ പത്ത് വര്‍ഷമായി. നല്ല രീതിയില്‍ അടിച്ചുപൊളിയായിട്ട് പോകുന്നു. അതാണ് ഞാന്‍ എടുത്ത വലിയ തീരുമാനമെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X