For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് മരണ വെപ്രാളത്തില്‍, ഫോട്ടോയെടുത്ത് സോണിയ; ഹണിമൂണിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് സോണിയ

  |

  മലയാളികള്‍ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ നെഞ്ചേറ്റിയ താരമാണ് സോണിയ ശ്രീജിത്ത്. വിവാഹത്തോടെ സോണിയ അഭിനയത്തോട് വിട പറയുകയായിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സോണിയ. രസകരമായ ഒരുപാട് അനുഭവങ്ങള്‍ സോണിയ പരിപാടിയില്‍ തുറന്ന് പറയുന്നുണ്ട്.

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  ജോര്‍ജിയയിലെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് അവതാരകനായ എംജി ശ്രീകുമാര്‍ താരത്തോട് ചോദിക്കുന്നുണ്ട്. രസകരമായ ആ കഥ പറയുകയാണ് സോണിയ പിന്നാലെ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

  ഏട്ടന്‍ ഇത്തിഹാദ് എയര്‍വേസിലാണ്. അതിനാല്‍ കുറച്ച് രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. ജോര്‍ജിയയില്‍ പോയത് ഏട്ടന് ലീവ് കിട്ടയപ്പോഴാണ്. ബര്‍ത്ത് ഡേ ആയത് കൊണ്ടല്ല. എനിക്ക് പാരാ ഗ്ലൈഡിംഗ് ഒക്കെ ഇഷ്ടമാണ്. പിറന്നാള്‍ സമ്മാനമായി എനിക്ക് പാരാ ഗ്ലൈഡിംഗ് ചെയ്യാനുള്ള അവസരമാണ് നല്‍കിയത്. മകന് അന്ന് ഒരു വയസോ ഒന്നര വയസോ ആണ്. ഞാന്‍ മോനെ നോക്കിക്കോളാം നീ പോയി ചെയ്യൂവെന്ന് പറഞ്ഞു.

  Also Read: ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  ഞാന്‍ ഭയങ്കര എക്‌സൈറ്റഡാണ്. എനിക്ക് പേടിയൊന്നുമില്ല. ഭയങ്കര ഹാപ്പിയാണ്. അവര്‍ സെല്‍ഫി സ്റ്റിക്കും ക്യാമറയുമൊക്കെ തന്നു. ഞാന്‍ വീഡിയോയെടുത്തു. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊക്കെ മെസേജ് അയക്കുന്നു. ഹായ് ഹലോ എന്നൊക്കെ പറയുന്നു. പിന്നീട് വീഡിയോ കാണുമ്പോള്‍ അത് നല്ല രസകരമായിരിക്കുമല്ലോ. അതൊക്കെ കഴിഞ്ഞ് താഴെ എത്തി. അവര്‍ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. ഇംഗ്ലീഷല്ലാത്തതിനാല്‍ എനിക്ക് മനസിലായില്ല. വീഡിയോ എപ്പോള്‍ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യും ഇന്നോ നാളെയോ കിട്ടുമെന്ന് പറഞ്ഞു.

  ഞാന്‍ ഇന്ന് നോക്കുന്നു, നാളെ നോക്കുന്നു, മറ്റന്നാള്‍ നോക്കുന്നു. പക്ഷെ വരുന്നില്ല. അപ്പോള്‍ ചോദിച്ചപ്പോഴാണ് പറയുന്നത് ക്യാമറ ഓണാക്കായിരുന്നില്ല എന്ന്. ഏട്ടനെടുത്ത വീഡിയോയൊക്കെ ഇടുമ്പോള്‍ എന്നോട് എല്ലാവരും ചോദിക്കുമായിരുന്നു. ഇപ്പോ ശരിയാക്കി തരാം എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ക്യാമറ ഓണാക്കാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഇപ്പോഴാണ് അത് വെളിപ്പെടുത്തുന്നത്. നാണംകെട്ടുപോയി. ഞാന്‍ ഭയങ്കര പ്രതീക്ഷയോടെ ചെയ്തതായിരുന്നുവെന്നാണ് സോണി പറയുന്നത്.

  ഭര്‍ത്താവ് മരണ വെപ്രാളത്തില്‍ വിളിച്ചപ്പോള്‍ ഫോട്ടോയെടുത്തൊരു കഥയുണ്ടല്ലോ എന്ന് എംജി ചോദിച്ചപ്പോള്‍ ആ കഥയും സോണിയ പങ്കുവെക്കുന്നുണ്ട്.

  ഞങ്ങളുടെ ഹണിമൂണ്‍ മാലിദ്വീപിലായിരുന്നു. രാവിലെ ആറരയൊക്കെയാകുമ്പോള്‍ ഞങ്ങള്‍ കയാക്കിംഗിന് പോകുമായിരുന്നു. ലൈഫ് ഗാര്‍ഡ്‌സൊന്നുമുണ്ടാകില്ല ആ സമയത്തില്‍. ആവേശത്തില്‍ പോകുന്നതാണ്. ഓണ്‍ റിസ്‌കില്‍ പോകണമെന്നാണ് അവര്‍ പറഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും ഞാന്‍ തലയും കുത്തി വീണതിനാല്‍ മാറി നിന്നു. ഏട്ടന്‍ പോയി വരാമെന്ന് പറഞ്ഞു പോയി. ക്യാമറ വെള്ളത്തിലാകണ്ട എന്ന് കരുതി ലോക്കറില്‍ വച്ചിരിക്കുകയായിരുന്നു.

  ഏട്ടന്‍ കുറച്ചപ്പോഴേക്കും പോയപ്പോള്‍ കൈയ്യൊക്കെ കാണിക്കുന്നുണ്ട്. ഞാന്‍ കരുതി ക്യാമറയെടുക്കാനായിരിക്കുമെന്ന്. ഇപ്പോള്‍ വരാമെന്ന് ഞാന്‍ പറഞ്ഞു. ഏട്ടന്‍ വീണ്ടും കൈകാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ ലോക്കറില്‍ പോയി ക്യാമറയുമായി വന്നു. സത്യത്തില്‍ തിരയങ്ങോട്ടേക്കായത് കാരണം ഏട്ടന് തിരിച്ചു വരാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ അവരെ വിളിക്കുവെന്ന് പറഞ്ഞതായിരുന്നു. ഭാഗ്യത്തിന് അവിടെയൊരു കയറില്‍ പിടുത്തം കിട്ടി, തിരിഞ്ഞു. ഞാന്‍ അപ്പോഴും ഫോട്ടോയെടുക്കുകയായിരുന്നു. വന്നതും നീയെന്ത് പണിയാണ് കാണിച്ചത്, ഞാന്‍ രക്ഷിക്കൂ രക്ഷിക്കൂവെന്നാണ് പറഞ്ഞതെന്ന് പറഞ്ഞു. ആ കയര്‍ കിട്ടിയത് കാരണം രക്ഷപ്പെട്ടുവെന്നാണ് സോണിയ പറയുന്നത്.

  Read more about: serial
  English summary
  Autograph Fane Soniya Sirijith Recalls A Funny Incident From Her Honeymoon In Maldives
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X