പ്രണയം സീരിയല്‍ ലൊക്കേഷനില്‍, വിവാഹം സ്വന്തം തീരുമാനത്തിലാണ്; ഓട്ടോഗ്രാഫ് സീരിയല്‍ താരം ശ്രീക്കുട്ടി പറയുന്നു

ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ സീരിയല്‍ ആയിരുന്നു ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറഞ്ഞത്. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. സീരിയലിലെ മൃദുല എന്ന കഥാപാത്രം അവതരിപ്പിച്ചത് നടി ശ്രീക്കുട്ടിയായിരുന്നു. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടി കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.

ഭര്‍ത്താവ് മനോജിനും മകള്‍ വേദയുടെയും കൂടെ സന്തുഷ്ട കുടുംബിനിയായി കഴിയുമ്പോഴും അഭിനയം എന്നത് മറന്നിട്ടില്ലെന്നാണ് നടി പറയുന്നത്. മകള്‍ ജനിച്ചതോടെ ശരീരഭാരം കൂടിയെങ്കിലും ഫിറ്റ്‌നെസിലേക്ക് തിരിച്ച് വരികയാണ്. നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും അഭിനയത്തിലേക്ക് തന്നെ എത്തുമെന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. ഒപ്പം വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ സംശയത്തിനും നടി മറുപടി പറഞ്ഞു.

സീരിയൽ ലൊക്കേഷനിലെ പ്രണയം

''ശ്രീക്കുട്ടി ഏറ്റവും ജനപ്രീതി നേടി എടുക്കുന്നത് ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ്. ഈ സീരിയല്‍ തന്നെ പ്രണയത്തിനും വിവാഹത്തിനുമൊക്കെയുള്ള വഴിയൊരുക്കി തന്നു എന്നാണ് നടി പറയുന്നത്. ഓട്ടോഗ്രാഫിന്റെ ലൊക്കേഷനില്‍ നിന്നാണ് വിവാഹജീവിതത്തിലേക്ക് എത്തുന്നതിന്റെ തുടക്കം. നടിയുടെ ഭര്‍ത്താവ് മനോജ് സീരിയല്‍ ക്യാമറമാന്‍ ആയിരുന്നു. അതിന് മുന്‍പും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നെങ്കിലും അന്ന് തോന്നാത്ത ഇഷ്ടവും അടുപ്പവും തോന്നിയത് ഓട്ടോഗ്രാഫിന്റെ ചിത്രീകരണത്തിലാണ്.

വിവാഹം നേരത്തെ ആയെന്ന് തോന്നുന്നില്ല

ലൊക്കേഷനില്‍ എല്ലാവരും വെറുതെ തമാശയ്ക്ക് പറഞ്ഞ്, കളിയാക്കി തുടങ്ങിയതാണ്. പിന്നീട് അത് സീരിയസ് പ്രണയം ആവുകയായിരുന്നു. അതേ സമയം പ്രണയം ആയിരുന്നോ എന്ന് ചോദിച്ചാല്‍ രണ്ട് പേരും പരസ്പരം അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ ആദ്യം സീരിയസ് ആയി ബന്ധത്തെ കുറിച്ച് ചിന്തിച്ചത് താനാണെന്നാണ് നടി പറയുന്നത്. ശ്രീക്കുട്ടിയുടെ വിവാഹം കുറച്ച് നേരത്തെ ആയി പോയില്ലേ എന്ന് ചോദിക്കുന്നവരോട് തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് മറുപടി.

വിവാഹം സ്വന്തം തീരുമാനത്തിലാണ്

വിവാഹം എന്നത് എന്റെ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ ആയി പോയോ എന്ന് തോന്നിയിട്ടില്ല. എന്നാല്‍ കുറച്ച മെച്യുരിറ്റി വന്നതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് പലപ്പോഴും എനിക്ക് തോന്നുന്നുണ്ടെന്ന് നടി വ്യക്തമാക്കുന്നു. തന്റെ കാര്യത്തില്‍ സ്വയം എടുത്ത തീരുമാനം ആയതു കൊണ്ട് അത്ര പ്രശ്‌നം ഒന്നുമില്ല. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെയാണ് താമസിക്കുന്നത്. ഞങ്ങളുടെ എല്ലാ കാര്യത്തിനും പിന്തുണയുമായി കുടുംബം കൂടെ തന്നെയുണ്ട്. ഞങ്ങള്‍ ഹാപ്പി ആയി ജീവിതം ആഘോഷിക്കുകയാണെന്നും മകള്‍ വേദ മനോജ്, മൂന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും ശ്രീക്കുട്ടി പറയുന്നു.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
വിവാഹത്തോടെയാണ് ഇടവേള എടുക്കുന്നത്

എഴുത്തും നാടകവുമൊക്കെയായി കലാകാരനായ അച്ഛന്റെ പിന്തുണയാണ് അഭിനയത്തിലേക്ക് എത്തിച്ചത്. ഇപ്പോള്‍ അഭിനയം തീര്‍ത്തും ഉപേക്ഷിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷമാണ് അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തത്. പിന്നെ മകള്‍ ജനിച്ചതോടെ അവളുടെ കാര്യങ്ങളുടെ പുറകേയായി. അവളെ നോക്കാനാണ് ഒരു ബ്രേക്ക് എടുക്കുന്നത്. അതല്ലാതെ അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും അഭിനയിക്കാന്‍ നല്ല അവസരം കിട്ടിയാല്‍ ഇനിയും ചെയ്യുമെന്നും അതിനാണ് താന്‍ കാത്തിരിക്കുന്നതെന്നും നടി സൂചിപ്പിച്ചു.

Read more about: actress serial നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X