അഭിനയം സീരിയസായി! പതിനെട്ടാം വയസ്സിൽ ഒളിച്ചോട്ടവും വിവാഹവും; 11-ാം വിവാഹവാർഷികം ആഘോഷമാക്കി ശ്രീക്കുട്ടി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഓട്ടോഗ്രാഫ്. സ്‌കൂള്‍ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ പരമ്പരയിലൂടെ ഒരുകൂട്ടം പുതിയ താരങ്ങളെയാണ് സീരിയൽ ലോകത്തിന് ലഭിച്ചത്. അവരെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. അക്കൂട്ടത്തിൽ ഒരാളാണ് നടി ശ്രീക്കുട്ടി. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായ മൃദുല എന്ന കഥാപാത്രത്തെയാണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്.

ശ്രീക്കുട്ടിയുടെ കരിയറിലെയും ഒപ്പം തന്നെ ജീവിതത്തിലെയും ഏറെ പ്രധാനപ്പെട്ട പരമ്പരയായി മാറുകയായിരുന്നു ഓട്ടോഗ്രാഫ്. ഈ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് ശ്രീക്കുട്ടി ഭർത്താവ് മനോജുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. പരമ്പരയുടെ ക്യാമറാമാനായിരുന്നു മനോജ്, ഷൂട്ടിനിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഒളിച്ചോടിപ്പോയി രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.

Sreekutty

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി അടുത്തിടെയാണ് വീണ്ടും സീരിയലുകളിൽ സജീവമായത്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് നടി. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് ശ്രീക്കുട്ടി എത്താറുണ്ട്. ഇപ്പോഴിതാ വിവാഹജീവിതം 11ാം വര്‍ഷത്തിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. മകൾക്കും ഭർത്താവിനും ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പതിനൊന്നാം വിവാഹവാർഷികമാണെന്ന് ശ്രീക്കുട്ടി ആരാധകരെ അറിയിച്ചത്.

മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍ എന്ന ക്യാപ്ഷനോടെയാണ് ശ്രീക്കുട്ടി മനോജിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. 11ാം വിവാഹവാര്‍ഷികമാണെന്നും നടി കുറിച്ചു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചെത്തുന്നത്. അതേസമയം അടുത്തിടെ ശ്രീക്കുട്ടിയും മനോജും പിരിഞ്ഞോ എന്ന സംശയവുമായി ആരാധകർ എത്തിയിരുന്നു. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ കാണാതിരുന്നതിനെ തുടർന്നായിരുന്നു ഇത്.

പിന്നാലെ വിശദീകരണവുമായി ശ്രീക്കുട്ടി തന്നെ രംഗത്തെത്തി. ഭർത്താവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി സംശയങ്ങൾക്ക് മറുപടി നൽകിയത്. അദ്ദേഹം സീരിയലുകളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതുകൊണ്ടാണ് വീഡിയോകളില്‍ കാണാതിരുന്നതും ശ്രീക്കുട്ടി പറഞ്ഞു. ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണെന്നും നടി വ്യക്തമാക്കി. മുൻപ് തന്റെ ഒളിച്ചോട്ട വിവാഹത്തെകുറിച്ചൊക്കെ ശ്രീക്കുട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു.

'എനിക്കിപ്പോള്‍ 28 വയസ്സ് ആയി. 1994 ജൂണ്‍ 7 നാണ് ഞാന്‍ ജനിച്ചത്. ഭര്‍ത്താവുമായി എനിക്ക് 12 വയസ് വ്യത്യാസം ഉണ്ട്. ഇതും എല്ലാവരും അറിയാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു. എന്റെ പതിനെട്ട് വയസ്സിലായിരുന്നു വിവാഹം. പതിനെട്ട് വയസ്സാവാന്‍ കാത്തിരിക്കുകയായിരുന്നു. അതിന് ശേഷം അങ്ങ് ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല,'

Sreekutty

'പൊതുവെ വളരെ സീരിയസായി നടക്കുന്ന ആളായിരുന്നു ഏട്ടന്‍. എല്ലാവരോടും എന്തോ ദേഷ്യമുള്ളത് പോലെയാണ് പെരുമാറ്റം. അതൊന്ന് മാറ്റിയെടുക്കാനായി പ്രണയം അഭിനയിച്ച് തുടങ്ങിയതാണ്. തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നെ അസ്ഥിക്ക് പിടിക്കുകയായിരുന്നു,' എന്നാണ് ശ്രീക്കുട്ടി പറഞ്ഞത്.

എനിക്കൊരു സഹോദരിയാണുള്ളത്. അവളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ ഞാന്‍ വിവാഹിതയായത് വീട്ടുകാരെ സങ്കടപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഞങ്ങളെ അംഗീകരിച്ചില്ലെങ്കിലും മകളുടെ വരവോടെ അതെല്ലാം മാറി. ഏറ്റവും മികച്ച ഒരാള്‍ തന്നെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റേത് ശരിയായ തീരുമാനമായിരുന്നെന്നും അവർക്ക് മനസ്സിലായെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.

അതേ സമയം, ഇടവേളയ്ക്ക് ശേഷം സസ്നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി തിരിച്ചെത്തിയത്. കൃഷ്ണകൃപാസാഗരത്തിൽ കണ്ണന്റെ രാധായായി എത്തിയപ്പോൾ മുതലാണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പിന്നീട് വില്ലത്തിയായും നായിക വേഷത്തിലുമെല്ലാം ശ്രീക്കുട്ടി തിളങ്ങി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ശ്രീക്കുട്ടിക്ക് ലഭിച്ചു. വീണ്ടും ശ്രീക്കുട്ടി മിനിസ്‌ക്രീനിൽ സജീവമാകണമെന്നാണ് ആരാധകരുടെ ആഗ്രഹം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X