ഈ സൈക്കോ സ്വഭാവം നിര്‍ത്തൂ, എന്നെ വീഡിയോ കോള്‍ ചെയ്യരുത്; സ്ഥിരമായി ഒരാള്‍ മോശം മെസേജ് അയക്കുന്നു!

സോഷ്യല്‍ മീഡിയ താരങ്ങളും ആരാധകരും തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും താരങ്ങളുടെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കപ്പെടാനുള്ള കാരണം കൂടിയായി മാറാറുണ്ട് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍, പ്രത്യേകിച്ചും നടിമാര്‍ അനുഭവിക്കുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരം അവന്തിക മോഹന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തനിക്ക് സ്ഥിരമായി രാവിലെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ കോളുകള്‍ വരുന്നുവെന്നാണ് അവന്തിക പറയുന്നു. സ്ഥിരമായി മോശം മെസേജ് അയക്കുന്ന ഒരാളുണ്ടെന്നും അവന്തിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നുണ്ട്. തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ കോള്‍ വിളിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അവന്തിക.

Avanitka Mohan

''എല്ലാവരോടുമായി വിനീതമായി അപേക്ഷിക്കുകയാണ്. എന്നെ ഇന്‍സ്റ്റഗ്രാമില്‍ കോള്‍ ചെയ്യുകയോ വീഡിയോ കോള്‍ ചെയ്യുകയോ ചെയ്യരുത്. എല്ലാ ദിവസവും രാവിലെ ധാരാളം കോളുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഇത് വല്ലാതെ അപമാനമാണ്. ഒരു വ്യക്തിയില്‍ നിന്നും വളരെ മോശം മെസേജുകളാണ് എനിക്ക് വരുന്നത്. ഈ സൈക്കോ പെരുമാറ്റം നിര്‍ത്താന്‍ അപേക്ഷിക്കുകയാണ്. നന്ദി.'' എന്നായിരുന്നു അവന്തികയുടെ കുറിപ്പ്.

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അവന്തിക മോഹന്‍. പരമ്പരകളാണ് അവന്തികയെ താരമാക്കുന്നത്. ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അവന്തിക. ഇതിന് പുറമെ സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വളരെയധികം ചര്‍ച്ചയായി മാറാറുണ്ട്.

ഈയ്യടുത്ത് തന്നോട് മോശമായി പെരുമാറിയ ഒരാളെ അവന്തിക തുറന്ന് കാണിച്ചിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനായിരുന്നു സംഭവം എന്നതും ശ്രദ്ദേയമാണ്. സമൂഹത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു സ്വാതന്ത്ര്യ ദിനത്തില്‍ അവന്തിക പങ്കുവച്ച സ്റ്റോറി. ഇതിന് ഒരാള്‍ നല്‍കിയ മറുപടിയാണ് വെളിപ്പെടുത്തിയത്. നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും! എന്നായിരുന്നു അവന്തികയ്ക്ക് ലഭിച്ച മറുപടി. അനുരാജ് രാധാകൃഷ്ണന്‍ എന്ന യുവാവാണ് ഈ മെസേജ് അയച്ചിരിക്കുന്നത്.

ഇയാളുടെ പ്രൊഫൈല്‍ അടക്കമായിരുന്നു അവന്തികയുടെ പ്രതികരണം.''സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സംബന്ധിച്ചായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ പങ്കിട്ട സ്റ്റോറി. ഈ കമന്റ് നോക്കൂ. ഈ മനുഷ്യന്‍ അപകടകാരിയാണ്. നിങ്ങളെ പോലൊരാള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുവെന്നതു തന്നെ നാണക്കേടാണ്. നിന്നെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകണമെന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും. നീയൊരു നാണക്കേടാണ്.'' എന്നായിരുന്നു അവന്തികയുടെ പ്രതികരണം.

ഇയാളുടെ മെസേജ് നോക്കൂക. ഇയാള്‍ അപകടകാരിയാണ്. ഇയാളുടെ കമന്റ് ഭയപ്പെടുത്തുന്നതാണെന്നും അവന്തിക പറഞ്ഞിരുന്നു. ശരിക്കും എനിക്ക് ഇതിനൊന്നുമുള്ള സമയമില്ല. പക്ഷെ നീയൊരു പാഠം പഠിക്കുമെന്ന് ഞാന്‍ ഉറപ്പു വരുത്തും. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഞാന്‍ പറഞ്ഞ സ്റ്റോറിയിലാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ മെസേജ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഇതുപോലുള്ളവരെ നമുക്ക് ആവശ്യമില്ലെന്നും അവന്തിക പറഞ്ഞിരുന്നു.

Avanitka Mohan

ടെലിവിഷനിലെ മിന്നും താരമാണ് അവന്തിക മോഹന്‍. പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം തുടങ്ങിയ പരമ്പരകളിലൂടെയാണ് അവന്തിക താരമാകുന്നത്. തൂവല്‍ സ്പര്‍ശത്തിലെ അവന്തികയുടെ ശ്രേയ നന്ദിനി എന്ന പോലീസ് കഥാപാത്രം വലിയ ഹിറ്റായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചും അവന്തിക കയ്യടി നേടാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും അവന്തിക നേരിടാറുണ്ട്.

അതേസമയം, സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അവന്തിക. 2012 ല്‍ പുറത്തിറങ്ങിയ യക്ഷി ഫൈല്‍ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിലെത്തുന്നത്. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രോക്കൊഡൈല്‍ ലൗ സ്റ്റോറി തുടങ്ങിയ സിനിമകളിലും അവന്തിക അഭിനയിച്ചിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X