നിങ്ങളെ മോനെ മര്യാദ പഠിപ്പിക്കണം! ആ സ്ത്രീ എന്നോട് ഒച്ചയിട്ടു; മകനുണ്ടായ ബുള്ളിയിംഗിനെപ്പറ്റി അവന്തിക

തന്റെ മകനുണ്ടായ മോശം അനുഭവം പങ്കിട്ട് നടി അവന്തിക മോഹന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ ആരാധകരെ നേടിയിട്ടുള്ള താരമാണ് അവന്തിക. സോഷ്യല്‍ മീഡിയയിലും സജീവമാണ് അവന്തിക. താരത്തിന്റെ മകന്റെ ജന്മദിനം കൂടിയാണ് ഇന്ന്. രണ്ട് ദിവസം മുമ്പ് തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടില്‍ വച്ച് മകനോട് മോശമായി പെരുമാറയതിനെക്കുറിച്ചാണ് അവന്തിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

''രണ്ട് ദിവസം മുമ്പ് എന്റെ മകന് ഹൃദയഭേദകമായൊരു അനുഭവമുണ്ടായി. പക്ഷെ ഭാഗ്യവശാല്‍ അവനത് മനസിലായില്ല. അതിനാല്‍ അവനെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയില്‍ ഒരു പത്ത് വയസുകാരിയുണ്ട്. സ്ഥിരമായി അവനോട് മോശമായി പെരുമാറുന്നത് ഞാന്‍ കാണാറുണ്ട്. പക്ഷെ ഞാന്‍ അവഗണിച്ചു. ആദ്യത്തെ സംഭവമുണ്ടാകുന്നത് അവന്‍ പ്ലേ ഗ്രൗണ്ടില്‍ കളിക്കാന്‍ പോയപ്പോഴാണ്. അവനോട് ഞാന്‍ വേറെ പ്ലേ ഏരിയയില്‍ പോകാമെന്നും മമ്മ കൂടെ വരാമെന്നും പറഞ്ഞു. അവനത് സമ്മതച്ചു.'' അവന്തിക പറയുന്നു.

Avantika Mohan

ഞാന്‍ അവിടെ പോവുകയാണെന്ന് അവര്‍ അവരോട് പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയുടെ മറുപടി നീ പോകുന്നത് നന്നായി എന്നായിരുന്നു. എന്നിട്ട് പൊട്ടിച്ചിരിച്ചു. അവന് അതെന്താണെന്ന് മനസിലായില്ല. രണ്ട് ദിവസം മുമ്പ് അവന്‍ പ്ലേ ഗ്രൗണ്ടില്‍ പോകണമെന്ന് വാശി പിടിച്ചു. ഞാന്‍ സമ്മതിച്ചു. ഈ പെണ്‍കുട്ടിയും അവിടെ ഉണ്ടായിരുന്നു. അവന്‍ അവളുടെ കൂടെ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ തൊടരുത് എന്ന് അവള്‍ വളരെ പരുഷമായി സംസാരിച്ചു എന്നാണ് അവന്തിക പറയുന്നത്.

''ഞാനത് കേട്ട് അവനെ നോക്കി. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഐ ഡോണ്ട് കെയര്‍ എന്ന് പറയാന്‍ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ എനിക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. അതിനാല്‍ ഞാന്‍ ആ പെണ്‍കുട്ടിയേയും എന്റെ മോനേയും വിളിച്ചു. അവളോട് അവനെ കുഞ്ഞനിയനായി കാണാനും അവനോട് അവളെ ചേച്ചിയായി കാണാനും പറഞ്ഞു. ഞാന്‍ കരുതിയത് ഞാന്‍ ചെയ്തത് നല്ല കാര്യമാണെന്നാണ്'' താരം പറയുന്നു.

പക്ഷെ കുറച്ച് കഴിഞ്ഞതും അവളുടെ അമ്മ ദേഷ്യത്തോടെ എന്റെയടുക്കല്‍ വന്നു. അവര്‍ എന്നോട് കയര്‍ത്തു. എന്റെ മകന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് അവനെ മര്യാദ പഠിപ്പിക്കാന്‍ പറഞ്ഞു. അവന് അഞ്ച് വയസേയുള്ളൂവെന്നും മുതിര്‍ന്നവരെ പോലെ പെരുമാറാന്‍ പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും ഞാന്‍ പറഞ്ഞു. അവനെ അവന്റെ പാട്ടിന് വിട്ടേക്കാനും അവന്‍ അവളുടെ കൂടെ കളിക്കുക മാത്രമാണ് ചെയ്തതെന്നും ഞാന്‍ പറഞ്ഞു. അതിലെന്താണ് തെറ്റ്? പക്ഷെ അവര്‍ നന്റെ മകനെ മര്യാദ പഠിപ്പിക്ക് എന്ന് എന്നോട് അലറിക്കൊണ്ടേയിരുന്നു എന്നാണ് താരം പറയുന്നത്.

Avantika Mohan

എനിക്ക് തോന്നുന്നത് അവര്‍ക്ക് അവരുടേതായി ഫ്രസ്റ്റ്രേഷനുകളുണ്ടെന്നാണ്. അത് എവിടെ കളയണമെന്ന് അറിയില്ല. ഭാഗ്യവശാല്‍ എന്റെ മകന് എന്തിനാണ് അവര്‍ ദേഷ്യപ്പെട്ടതെന്ന് മനസിലായില്ല. അവനോട് ഞാന്‍ പോകാം എന്നു പറഞ്ഞു. അമ്മ എനിക്ക് അവരുടെ കൂടെ കളിക്കണം എന്നായിരുന്നു നിഷ്‌കളങ്കമായി അവന്‍ പറഞ്ഞത്. അത് എന്നെ വിഷമിപ്പിച്ചു. സംഭവിച്ചത് എന്തെന്ന് പോലും അവന് അറിയില്ലെന്നും അവന്തിക പറയുന്നു.

ഞാന്‍ ഒരിക്കലും ആ പെണ്‍കുട്ടിയെ കുറ്റം പറയില്ല. അവള്‍ കുട്ടിയാണ്. ഞാന്‍ അവളുടെ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളയേ കുറ്റം പറയൂ. ഞാന്‍ ഒരു കുട്ടിയോടും ദേഷ്യപ്പെടുകയോ വിരല്‍ ചൂണ്ടി സംസാരിക്കുകയോ ചെയ്യില്ല. അത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. അവളുടെ അമ്മ ടീച്ചറാണെന്നാണ് ഞാന്‍ കേട്ടത്. അത്ഭുതം തോന്നി. ടീച്ചര്‍മാര്‍ ഇങ്ങനെ പെരുമാറില്ല. ഗുണ്ടയാകരുത്. എല്ലാവരോടും നന്നായി പെരുമാറുക എന്നു പറഞ്ഞാണ് അവന്തിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X