നീയില്ലാത്ത ജീവിതം ചിന്തിക്കാനേ വയ്യെന്ന് അവന്തിക; ഇനിയും എന്നെ കരയിപ്പിക്കരുതെന്ന് ഷഫ്‌ന
മനോഹരമായൊരു കുറിപ്പുമായി നടി അവന്തിക മോഹന്‍. നടിയായ ഷഫ്‌ന നസീമുമായുളള തന്റെ സൗഹൃദത്തെക്കുറിച്ചാണ് ഷഫ്‌ന കുറിപ്പില്‍ പറയുന്നത്. തന്നേക്കുറിച്ച് തന്നേക്കാള്‍ അറിയുന്നത് ഷഫ്‌നയ്ക്കാണെന്നാണ് അവന്തിക പറയുന്നത്. ലോകത്തെല്ലാവര്‍ക്കും നിന്നെപ്പോലൊരു സുഹൃത്തിനെ ലഭിച്ചിരുന്നുവെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവന്തിക പറയുന്നു. ആ വാക്കുകളിലേക്ക്.
ഐ ലവ് യു. ഒരു പപ്പിയെ പോലെ നിന്നെ പിന്തുടരുകയാണ് ഞാന്‍. എന്റെ ഡാര്‍ലിംഗ് ഷഫ്, നമ്മളുടേത് ഒരേ നക്ഷത്രങ്ങളാണ്, പക്ഷെ നമ്മള്‍ തീര്‍ത്തും വ്യത്യസ്തരാണ്. പൊട്ടിച്ചിരികളും നല്ല ഓര്‍മ്മകളും നല്‍കി നീ എന്റെ ആത്മാവിനെ സ്പര്‍ശിക്കുകയും എന്റെ ജീവിതം സന്തോഷകരമാക്കുകയും ചെയ്തു. നീയില്ലാതൊരു ജീവിതത്തെക്കുറിച്ച് എനിക്ക് സങ്കല്‍പ്പിക്കാനാകില്ല.

''എന്റെ പ്രിയപ്പെട്ടവളേ, നിര്‍ഭാഗ്യവശാല്‍ നമ്മള്‍ സ്ഥിരമായി കാണാറില്ല. പക്ഷെ എന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഈയ്യടുത്തായി നിന്നെ വല്ലാതെ മിസ് ചെയ്യുകയും വളരെ ഇമോഷണലാവുകയും ചെയ്തു. ഉടനെ ഞാന്‍ നിനക്ക് മെസേജ് അയച്ചു, പ്ലീസ് പട്ടിക്കുട്ടി എന്റെ അടുത്തേക്ക് വാ നിന്നെ ഞാന്‍ മിസ് ചെയ്യുന്നു! ഉടനെ നിന്റെ മറുപടി വന്നു, ഞാന്‍ വരികയാണ്.'' അവന്തിക പറയുന്നു.
ഒരു കുട്ടിയെ പോലെ ഞാന്‍ സന്തോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. എനിക്ക് പൊട്ടിച്ചിരിക്കുകയോ കരയാന്‍ ഒരു തോള്‍ വേണ്ടി വരികയോ ചെയ്യുമ്പോള്‍ നിന്നിലേക്കാണ് ഞാന്‍ തിരിയുക. ദശലക്ഷം തവണ ഈ ലോകം മുഴുവന്‍ കറങ്ങി നോക്കിയാലും നിന്നെപ്പോലൊരു സുഹൃത്തിനെ എനിക്ക് ലഭിക്കില്ല. എനിക്ക് എന്നെക്കുറിച്ച് അറിയുന്നതിനേക്കാള്‍ നിനക്ക് എന്നെ അറിയാം. എല്ലാവര്‍ക്കും നിന്നെപ്പോലൊരു സുഹൃത്തുണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അവന്തിക പറയുന്നു.
അതിനര്‍ത്ഥം നിന്നെ ഞാന്‍ മറ്റാരുമായി പങ്കിടില്ലെന്നാണ്. നിനക്കറിയാം ഞാനത്ര വിശാലമനസ്‌കയല്ലെന്ന്. തുറന്ന് പറഞ്ഞാല്‍ ദിവസം മുഴുവന്‍ നിന്നെക്കുറിച്ച് സംസാരിക്കാന്‍ എനിക്കാകും. എന്നാലും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയായിട്ടുണ്ടാകും. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈമിന് നന്ദി. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പൊട്ടിച്ചിരിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുമൊക്കെ നമുക്ക് സാധിക്കട്ടെ. വീണ്ടും പറയുന്നു, ആ ഐ ലവ് യു എന്ന് പറഞ്ഞാണ് അവന്തിക കുറിപ്പ് അവസാനിപ്പിക്കുന്നത്.
പിന്നാലെ ഷഫ്‌ന മറുപടിയുമായി എത്തിയിട്ടുണ്ട്. എന്നെ വീണ്ടും കരയപ്പിക്കല്ലേ. ഞാന്‍ കരയുകയാണ്. ഐ ലവ് യു എന്നായിരുന്നു ഷഫ്‌നയുടെ മറുപടി. തന്റേയും ഷഫ്‌നയുടേയും മനോഹരമായൊരു വീഡിയോയും അവന്തിക പങ്കുവച്ചിട്ടുണ്ട്.


Click it and Unblock the Notifications