For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് കൈ ആണോ മടലാണോ എന്നറിയില്ല, ഒറ്റയടിക്ക് ബോധം പോയി; മമ്മൂട്ടി ഇടപെട്ട അടിയെക്കുറിച്ച് അസീസ്

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ അസീസ് മിനിസ്‌ക്രീനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ്. ആക്ഷന്‍ ഹീറോ ബിജുവിലേത് പോലെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കോമഡി സ്റ്റാര്‍സ് മുതല്‍ സ്റ്റാര്‍ മാജിക് വരെ നിരവധി ഷോകളുടേയും ഭാഗമായും അസീസ് കയ്യടി നേടിയിട്ടുണ്ട്.

  Also Read: അച്ഛനെതിരെയുള്ള വിലക്ക് എന്നെ തളർത്തി, ഉറക്കം പോലുമില്ലായിരുന്നു; വിനയന്റെ മകൻ പറയുന്നു

  ഒരിക്കല്‍ ഒരു പരിപാടിയ്ക്ക് എത്താന്‍ വൈകിയതിന് അസീസിനും ടീമിനും മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അസീസ് നെടുമങ്ങാട്. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അസീസ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  വെള്ളറടയിലെ അടിയില്‍ നടന്നത് എന്താണ്? എന്ന് എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അശീസ്. നടന്നത് അത്രയും പറയാം, ബാക്കിയൊന്നും ഓര്‍മ്മയില്ല. ദുബായില്‍ സുരാജേട്ടന്റെ പ്രോഗ്രാം കഴിഞ്ഞ് വരികയായിരുന്നു. പരിപാടി കുറച്ച് വൈകിപ്പോയി. എയര്‌പോര്‍ട്ടില്‍ നിന്നും ഇറങ്ങാന്‍ വൈകി. അവര്‍ രണ്ട് മൂന്ന് മാസം കൊണ്ട് അമ്പല പരിപാടി നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ടീമായിരുന്നുവെന്നും അസീസ് പറയുന്നു.

  Also Read: ഹൃതികിനെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കാതെ ബസിലും ഓട്ടോയിലും വിട്ട അച്ഛൻ; കാരണമിതാണ്

  ഒമ്പത് മണിയുടെ പരിപാടിയ്ക്ക എത്തുമ്പോള്‍ പതിനൊന്ന് മണിയാകാറായി. ഗ്രീന്‍ റൂമില്‍ കയറിയത് മാത്രം ഓര്‍മ്മയുണ്ട്. അത് മടലാണോ കൈ ആണോ എന്നറിയില്ല. തലയ്ക്ക് ഒരു അടി വീണു. പിന്നെ എനിക്ക് ഓര്‍മ്മയില്ല. കിളിയൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അത് തന്നെ.


  എനിക്ക് ബോധം വരുമ്പോള്‍ പരിപാടിയുടെ ഇടവേളയായിട്ടുണ്ടായിരുന്നു. എന്നെ കൊണ്ട് അവര്‍ സ്‌കിറ്റ് കളിപ്പിച്ചു. അവരുടെ നാട്ടില്‍ അല്ലേ നമ്മള്‍ നില്‍ക്കുന്നത്. എനിക്ക് മൊത്തം ഒരു മത്ത് പോലെയായിരുന്നു അടി കിട്ടിയിട്ട്. പക്ഷെ ജനം ചിരിച്ചുവെന്നാണ് പറയുന്നത്. ചെയ്ത് ചെയ്ത് ശീലമായത് കൊണ്ട് പെട്ടെന്ന് ഓര്‍മ്മ വരുമല്ലോ അത് വച്ച് കളിച്ചതാണ്. നമ്മളെ ടീം ആരും പൈസ വാങ്ങിയില്ല. പിന്നെ ഞങ്ങളുടെ ട്രൂപ്പ് കേസ് കൊടുത്തു.

  Also Read: എപ്പോള്‍ തിരിച്ചടിക്കണമെന്ന് അവള്‍ക്കറിയാം, ഞാന്‍ അവളെ വിശ്വസിക്കുന്നു; രവീന്ദറിനെ കളിയാക്കി വനിത

  അത് ഭയങ്കര പ്രശ്‌നമായി മാറി. ഒടുവില്‍ മമ്മൂക്ക വരെ ഇടപെട്ടു. ഒടുവില്‍ ഒത്തു തീര്‍പ്പാക്കി. അതിന് ശേഷവും അവിടെ പരിപാടിയ്ക്ക് പോയി. കൃത്യസമയത്ത് തന്നെ എത്തി. തല്ലിയന്‍ ബിപിന്‍ എന്നൊരു പയ്യനാണ്. അവന്‍ നാട്ടില്‍ ഇപ്പോള്‍ ഭയങ്കര ഫെയ്മസാണ്. ഞങ്ങള്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. വരും കാണും പോകുമെന്നും അസീസ് പറയുന്നു. പിന്നാലെ എംജി തനിക്ക് അറിയുന്നൊരാള്‍ക്കുണ്ടായ സമാനമായ അനുഭവവും പങ്കുവെക്കുന്നുണ്ട്.

  ഇതുപോലെ ഒരു സംഭവമുണ്ട്. 2007 ലെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഒരു പയ്യനുണ്ടായിരുന്നു. അവനെ ഞങ്ങള്‍ ലിഫ്റ്റ് ചെയ്ത് കൊണ്ടു വന്നതാണ്. ഷോയൊക്കെ കഴിഞ്ഞപ്പോള്‍ അവന് രണ്ട് മാനേജര്‍ ഒക്കെയായി. ഒരിക്കല്‍ ഒരു പരിപാടിയ്ക്ക് ക്ഷണിച്ചു. നമ്മളുടെ മേക്കപ്പ് ഡിവിഷനിലെ ഒരു കക്ഷിയാണ് വെള്ളനാടിലെ അമ്പലത്തിലേക്ക് വിളിക്കുന്നത്. വരാം എന്ന് പറഞ്ഞു.

  എട്ട് മണിയ്ക്കായിരുന്നു ഗാനമേള. ഓര്‍ഗസ്ട്രയൊക്കെ വന്നിരിക്കുകയാണ്. ഒമ്പത് മണിയായപ്പോഴേക്കും അടി പൊട്ടുന്ന മണമൊക്കെ ഓര്‍ഗസ്ട്രയ്ക്ക് കിട്ടി. അങ്ങനെ ഒരു പതിനൊന്നേ കാല്‍ ആയപ്പോള്‍ പുള്ളി വന്നു. നമസ്‌കാരം ഒക്കെ പറഞ്ഞ് സ്വീകരിച്ചു. ഒരോ ചായ കുടിച്ചിട്ടാകാം എന്ന് പറഞ്ഞ് ഊട്ടുപുരയിലേക്ക് കൊണ്ടു. പഴയ ഊട്ടു പുരയിലേക്കാണ് കൊണ്ടു പോയത്. അകത്ത് കയറിയതും ഒരൊറ്റ അടിയങ്ങ് വച്ചു കൊടുത്തു. അവിടെയങ്ങ് പൂട്ടിയിട്ടു. പിറ്റേന്ന് രാവിലെ ഏഴരയായപ്പോള്‍ വാതില്‍ തുറന്ന് വണ്ടി റെഡിയായിട്ടുണ്ട് പൊക്കോ എന്ന് പറഞ്ഞുവെന്നാണ് എംജി പറയുന്നത്.

  Read more about: mammootty
  English summary
  Azeez Nedumangad Recalls What Happened In Vellarada After His Team Were Late For A Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X