Don't Miss!
- Sports
IND vs NZ: ഉമ്രാന്റെ 'തീയുണ്ട',ബ്രേസ്വെല്ലിന്റെ കുറ്റി തെറിച്ചു-ബെയ്ല്‍സ് പറന്ന ദൂരം ഞെട്ടിക്കും
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Automobiles
കാശില്ലാത്തതോ അതോ 'പിശുക്കോ'? സെലിബ്രിറ്റികള്‍ യൂസ്ഡ് കാര്‍ വാങ്ങാനുള്ള യഥാര്‍ത്ഥ കാരണം!
- Lifestyle
കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- News
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, പൂർണ ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു
- Finance
പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്
ഞങ്ങളെ കളിയാക്കാന്‍ വിളിച്ചതാണോ? നിത്യ ദാസിനോട് കയര്‍ത്ത് ബാല; കാഴ്ചക്കാരിയായി എലിസബത്ത്!
ജനപ്രീയ നടനാണ് ബാല. തമിഴ് നാട്ടില്‍ നിന്നും വന്ന് മലയാള സിനിമയിലൊരു ഇടം നേടിയെടുത്ത താരം. നായകനായും വില്ലനായുമെല്ലാം ബാല കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ എന്നത് പോലെ തന്നെ ബാലയുടെ ഓഫ് സ്ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്. ഗായിക അമൃത സുരേഷുമായുണ്ടിയിരുന്ന വിവാഹവും വിവാഹ മോചനവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.
Also Read: വിജയ്ക്ക് മുമ്പ് തമന്നയുടെ മനം കവരാന്‍ ശ്രമിച്ചവര്‍! പിന്നാലെ നടന്നവരില്‍ വിരാട് കോലിയും?
ഈയ്യടുത്തായിരുന്നു ബാല രണ്ടാമതും വിവാഹം കഴിച്ചത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ജോഡിയാണ് ബാലയും എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബാലയും എലിസബത്തും. ഈയ്യടുത്ത് ബാല വലിയ വിവാദങ്ങളെ നേരിട്ടപ്പോള്‍ കൂടെ തന്നെ എലിസബത്തുമുണ്ടായിരുന്നു.

ഇപ്പോഴിതാ ബാലയും എലിസബത്തും ആദ്യമായൊരു ഷോയിലെത്തുകയാണ്. സീ കേരളത്തിലെ ഞാനും എന്റാളും എന്ന ഷോയിലാണ് ബാലയും എലിസബത്തും അതിഥികളായി എത്തുന്നത്. താരദമ്പതികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഞാനും എന്റാളും. ഈ പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിലാണ് ബാലയും എലിസബത്തും അതിഥികളായി എത്തുന്നത്. ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്.
Also Read: വിജയ്ക്ക് മുമ്പ് തമന്നയുടെ മനം കവരാന്‍ ശ്രമിച്ചവര്‍! പിന്നാലെ നടന്നവരില്‍ വിരാട് കോലിയും?

ബാലയും എലിസബത്തും വരുന്ന എപ്പിസോഡ് കളര്‍ഫുള്‍ ആയിരിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുണ്ട്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. വീഡിയോയില്‍ ബാലയും എലിസബത്തും ചേര്‍ന്നൊരു ഗെയിം കളിക്കുന്നുണ്ട്. എലിസബത്തിന്റെ പക്കലുള്ള കാര്‍ഡിലെ താരം ആരെന്ന് ആംഗ്യഭാഷയിലൂടെ ബാല അവതരിപ്പിക്കുന്നതും അത് കണ്ടുപിടിക്കാന്‍ എലിസബത്ത് ശ്രമിക്കുന്നതുമാണ് ഗെയിം.

വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി മുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദന് ആണെന്ന് അറിയിക്കാന്‍ ബാല ശ്രമിക്കുന്നത് ചിരിക്കുള്ള വകയായി മാറുകയാണ്. ഞങ്ങള്‍ ഒരു ബെല്‍റ്റ് ആണെന്നാണ് നല്കുന്ന ക്ലു. വൈറലായി മാറിയ നാന് ഉണ്ണിമുകുന്ദന്, അനൂപ് മേനോന്, പൃഥ്വിരാജ് ഞങ്ങളൊരു ബെല്‍റ്റ് എന്ന ഡയലോഗ് ഓര്‍മ്മപ്പെടുത്തുകയാണ് ബാല.
പിന്നാലെ വില്ലനാണോ എന്ന് ചോദിക്കുമ്പോള്‍ ബാലയ്ക്ക് പകരം കലാഭവന്‍ ഷാജോണ്‍ ഇടയില്‍ കയറി മറുപടി പറയുന്നുണ്ട്. ഈയ്യടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ടെന്നാണ് കലാഭവന്‍ ഷാജോണ്‍ പറയുന്നത്. പിന്നാലെ ബാലയോടും എലിസബത്തിനോടുമായി വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എന്താണെന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്.

എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്. പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നത് കാണാം. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണെന്നാണ് ബാല പറയുന്നത്. ഷോയിലെ വിധി കര്‍ത്താവില്‍ നിന്നുമുണ്ടായ ഈ പ്രതികരണത്തോട് ബാല എങ്ങനെ പ്രതികരിക്കുമെന്ന് ഞായറാഴ്ച കണ്ടറിയാം.

ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഉണ്ണി മുകുന്ദന് നായകനായ ചിത്രത്തിന്റെ നിര്‍മ്മാണവും അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച തനിക്ക് ഉള്‍പ്പടെ പലര്‍ക്കും ഉണ്ണി മുകുന്ദന് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തുകയായിരുന്നു. പക്ഷെ ബാലയുടെ ആരോപണങ്ങള്‍ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ സംവിധായകനും നിഷേധിക്കുകയായിരുന്നു.
ബാലയ്ക്ക് പ്രതിഫലം നല്‍കിയതിന്റെ രേഖകളും ഉണ്ണി മുകുന്ദന് പുറത്ത് വിട്ടിരുന്നു. പക്ഷെ ഉണ്ണി മുകുന്ദന് പറയുന്നത് നുണയാണെന്നായിരുന്നു ബാലയുടെ വാദം. ബാലയ്ക്ക് പിന്തുണയുമായി ഭാര്യ എലിസബത്തും എത്തിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് തന്റെ സിനിമയില്‍ അഭിനയിച്ചതെന്ന ഉണ്ണി മുകുന്ദന്റെ വാദവും ബാല നിഷേധിച്ചിരുന്നു.
-
'ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ! ഞാൻ ആരെയും പിന്നിൽനിന്ന് കുത്തില്ല, അടിക്കണമെങ്കിൽ അത് നേരിട്ട്': ബാല
-
ഞങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആരാണെന്നാണ് അറിയേണ്ടത്; സ്ത്രീയാണോ ചോദിക്കുന്നവരുണ്ടെന്ന് കൊറിയന്‍ മല്ലു
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ