ജീവിതത്തില്‍ അടി തെറ്റിയത് എവിടെ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ബാല നല്‍കിയ മറുപടി
ബാലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ബാല എത്തിയപ്പോഴുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
തമിഴ് നാട്ടില്‍ നിന്നും വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. ഇന്ന് ബാലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. നായകനായും വില്ലനായും സഹനടനായുമെല്ലാം ബാല കയ്യടി നേടിയിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ താരമായി നിറഞ്ഞു നില്‍ക്കുകയാണ് ബാല.
ബാലയുടെ അഭിമുഖങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ പല ഡയലോഗുകളും പിന്നീട് ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. അതേസമയം തന്റെ ജീവിതത്തില്‍ ബാല ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും കരള്‍ മാറ്റി വെക്കേണ്ടി വരുമെന്നുമൊക്കെയായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്ര ഗുരുതരമല്ല അവസ്ഥയെന്നും ഉടനെ തന്നെ ബാല തിരികെ വരുമെന്നും ഭാര്യ എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നേരത്തെയും അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നും അതുപോലെ ഇത്തവണയും തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.
ഇതിനിടെ ഇപ്പോഴിതാ ബാലയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ബാല എത്തിയപ്പോഴുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുന്നയാളാണ് ബാല എന്ന് എംജി പറഞ്ഞപ്പോള്‍ അതൊക്കെ മുന്‍പ് എന്നായിരുന്നു ബാലയുടെ മറുപടി.

അതേസമയം, ജീവിതത്തില്‍ ബാലയ്ക്ക് എവിടെയാണ് അടി പറ്റിയതെന്നും ബാലയോട് എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യം നിങ്ങള്‍ തന്നെ എന്നോട് ചോദിക്കണം. എന്നേക്കാളും നന്നായിട്ട് ഇതിന്റെ ഉത്തരം നിങ്ങള്‍ക്കറിയാമെന്ന് ബാല പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ഈ വീഡിയോയാണ് ചര്‍ച്ചയായി മാറുന്നത്.
അതേസമയം ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന വാര്‍ത്ത വലിയ തോതില്‍ ആരാധകരില്‍ ഭീതിപടര്‍ത്തിയിരുന്നു. ബാലയുടെ സുഹൃത്തും വ്്‌ളോഗറുമായ സൂരജ് പാലാക്കാരനാണ് താരം ഇനി തിരികെ വരില്ലെന്ന് ഉറപ്പില്ലെന്ന് വീഡിയോയിലൂടെ പറഞ്ഞത്. ഇതോടെ താരത്തെ കാണാനായി സുഹൃത്തുക്കളും മറ്റും ആശുപത്രിയലേക്ക് ഓടിയെത്തുകയായിരുന്നു. മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ കാണാനെത്തിയിരുന്നു.
എന്നാല്‍ പിന്നീട് താന്‍ അങ്ങനെ മനപ്പൂര്‍വ്വം പറഞ്ഞതാണെന്നും ബാലയുടെ അവസ്ഥ ഗുരുതരമല്ലെന്നും സൂരജ് പാലാക്കാരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബാലയ്ക്ക് മകളെ കാണാന്‍ വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു സൂരജിന്റെ വിശദീകരണം. മകളെ അമൃത ബാലയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. അതിനാല്‍ ബാലയ്ക്ക് മകളെ കാണാന്‍ അവസരം സൃഷ്ടിക്കാനായിരുന്നു താന്‍ താരത്തിന്റെ അസുഖ വിവരം പെരുപ്പിച്ച് കാണിച്ചതെന്നായിരുന്നു സൂരജ് പറഞ്ഞത്.
ബാലയെ കാണാനായി ആശുപത്രിയില്‍ നടന്‍ ഉണ്ണി മുകുന്ദനുമെത്തിയിരുന്നു. നേരത്തെ ഉണ്ണിയും ബാലയും തമ്മില്‍ പിണങ്ങിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചതിന് നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചിരുന്നു. എന്നാല്‍ ബാലയ്ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു.
ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. എന്നാല്‍ ബാലയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തി. ഐസിയുവില്‍ കയറി ബാലയെ കാണുകയും ചെയ്തിരുന്നു. ബാല ഇപ്പോഴും ചികിത്സയിലാണ്. താരം അധികം വെെകാതെ തന്നെ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആശുപത്രിയിലുള്ള ബാലയെ കാണാന്‍ സഹോദരനും സംവിധായകനുമായ ശിവയും എത്തിയിരുന്നു.


Click it and Unblock the Notifications