റേറ്റിംഗില്‍ മുന്നില്‍ കുടുംബവിളക്ക് തന്നെ; ഫിറോസ് സജ്‌ന പുറത്താകലും ബിഗ് ബോസിനെ സഹായിച്ചില്ല

സംഭവ ബഹുലമായ കാര്യങ്ങളായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പോയ വാരം അരങ്ങേറിയത്. നിയമ ലംഘനം നടത്തിയതിന്റെ ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരായ ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയത് അടക്കം അപ്രതീക്ഷിതമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. എന്നാല്‍ ഈ വമ്പന്‍ ട്വിസ്റ്റുകള്‍ക്കു പോലും പ്രേക്ഷകരെ ബിഗ് ബോസിന് മുന്നില്‍ പിടിച്ചിരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുതിയ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ഇപ്പോഴും ആദ്യ അഞ്ചില്‍ പരമ്പരകള്‍ തമ്മിലുള്ള മത്സരം തന്നെയാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വന്ന ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം സീരിയലുകളാണ് മുന്നിട്ടു നില്‍ക്കുന്നത്. ശക്തമായ മത്സരം തന്നെ ഇവര്‍ക്കിടയിലുണ്ട്. പട്ടികയില്‍ ചില പരമ്പരകള്‍ മുന്നോട്ട് വന്നപ്പോള്‍ ചില പരമ്പരകള്‍ പിന്നോട്ട് പോകുന്നതും കണ്ടു. അതേസമയം ആദ്യ അഞ്ചില്‍ ഇടം നേടാന്‍ സാധിക്കാതെ തുടരുകയാണ് മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം സീസണ്‍.

ഒന്നാമത് കുടുംബവിളക്ക്

പട്ടികയില്‍ ഈ ആഴ്ചയും ഒന്നാമതുള്ളത് കുടുംബവിളക്കാണ്. കഴിഞ്ഞ ആഴ്ച നടന്ന വേദികയും സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹമാണ് കുടുംബ വിളക്കിനെ ഒന്നാമത് എത്തിച്ചത്. ആ സ്ഥാനം നിലനിര്‍ത്താന്‍ ഈ ആഴ്ചയും കുടുംബവിളക്കിന് സാധിച്ചിട്ടുണ്ട്. ശീതള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയാണ് പരമ്പര ഇപ്പോള്‍. തീര്‍ത്തും വ്യത്യസ്തമായ പാതയിലൂടെയാണ് കുടുംബ വിളക്ക് നീങ്ങുന്നത്.

പിന്നാലെ തന്നെ സാന്ത്വനം

കുടുംബവിളക്കുമായി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന പരമ്പരയാണ് സാന്ത്വനം. എന്നാല്‍ ഈ ആഴ്ചയും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാന്ത്വനത്തിന് സാധിച്ചില്ല. അതേസമയം യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ രസകരമായി മാറിയിട്ടുണ്ട്. അഞ്ജുവിനെ വണ്ടിയോടിക്കാന്‍ ശിവന്‍ പഠിപ്പിക്കുന്നതാണ് ഇപ്പോള്‍ പ്രധാന ഇതിവൃത്തം. ഈ രസകരമായ രംഗങ്ങള്‍ സാന്ത്വനത്തെ വരും ദിവസങ്ങളില്‍ മുന്നോട്ട് കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുതിച്ച് കൂടെവിടെ

കുടുംബ വിളക്കിനും സാന്ത്വനത്തിനും പിന്നാലെ മൗനരാഗമാണ് മൂന്നാം സ്ഥാനത്തുള്ളത്. പോയ ആഴ്ചയും മൗനരാഗം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. വമ്പന്‍ ട്വ്വിസ്റ്റുകളിലൂടെയാണ് മൗനരാഗം കടന്നു പോകുന്നത്. വിക്രമിന്റെ ചതി സോണിയയുടെ അമ്മ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇനിയെന്താണ് സംഭവിക്കുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. പോയ വാരം ആദ്യ അഞ്ചിലുണ്ടായിരുന്ന പാടാത്ത പൈങ്കിളി ഈ ആഴ്ച പിന്നോട്ട് പോയിട്ടുണ്ട്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
പാടാത്ത പെെങ്കിളി പിന്നോട്

നാലും അഞ്ചും സ്ഥാനത്തുള്ളത് കൂടെവിടെയും അമ്മ അറിയാതെയുമാണ്. കൂടെവിടെയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. സൂര്യയ്‌ക്കെതിരെയുള്ള തെറ്റിദ്ധാരണയുമായി കഴിയുന്ന ഋഷിയും അദ്ദേഹത്തെ തിരുത്താന്‍ സൂര്യ നടത്തുന്ന ശ്രമങ്ങളിലേക്കുമാണ് കൂടെവിടെ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം സച്ചിയുടെ എല്ലാ തന്ത്രങ്ങളേയും നിലംപരിശാക്കുകയാണ് അമ്മയറിയാതെയില്‍ അലീന. അതാണ് പരമ്പരയെ ടോപ്പ് ഫൈവില്‍ നിലനിര്‍ത്തുന്നത്.

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X