ഇത് ഇനി വാങ്ങാതെ തരമില്ല, ഞങ്ങൾ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി; ഒന്നരക്കോടിയുടെ കാർ വാങ്ങാൻ ബഷീറും കുടുംബവും!

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇവർ. മോഡലും സംരഭകനുമൊക്കെയായ ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസിൽ വെച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കൂടുതൽ പേർ ബഷീറിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

പിന്നീട് ബിഗ് ബോസിൽ നിന്നിറങ്ങി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചതോടെ ബഷീറും ഭാര്യമാരും മക്കളുമെല്ലാം താരങ്ങളായി മാറുകയായിരുന്നു. ഇന്ന് ബഷീറിന്റെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ഫാമിലി വ്ലോ​ഗുകളും കൊച്ചു വെബ് സീരിസുകളുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ബഷീർ ആരാധകരിലേക്ക് എത്തിക്കുന്നത്. ഭാര്യമാരും വീട്ടിലെ ഓരോ വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്.

Basheer Bashi

സോഷ്യൽ മീഡിയയയിലൂടെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ നിമഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. കൂട്ടത്തിൽ ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറയാണ് വീഡിയോകൾ ചെയ്യുന്ന കാര്യത്തിൽ മുന്നിൽ. എന്നാൽ മകന്റെ ജനനശേഷം കുഞ്ഞിനെ നോക്കുന്ന തിരക്കിലും മറ്റുമായതിനാൽ ഇടയ്ക്ക് മാത്രമാണ് താരം വീഡിയോകളുമായി എത്താറുള്ളത്. വീഡിയോകൾ വൈകുംതോറും ആരാധകർ ചോദ്യങ്ങളുമായും എത്താറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മഷൂറ.

എല്ലാവരും ഒന്നിച്ച് പുറത്തുപോയതിന്റെ വിശേഷങ്ങളുമായാണ് മഷൂറ എത്തിയിരിക്കുന്നത്. വീഡിയോ എന്തുകൊണ്ട് തുടർച്ചയായി പോസ്റ്റ് ചെയ്യുന്നില്ല എന്ന ആരാധകരുടെ സംശയത്തിനുള്ള മറുപടിയും മഷൂറ വീഡിയോയിൽ പങ്കുവെച്ചിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങിനെ പോയതിനെ കുറിച്ചും ഒന്നിച്ച് സിനിമയ്ക്ക് പോയതിന്റെ വിശേഷങ്ങളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കാണിക്കുന്നത് ബിഎംഡബ്ള്യൂ എം4 കാറിന്റെ വിശേഷങ്ങൾ ആണ്.

ബിഎംഡബ്ള്യൂ എം4 കാറിന്റെ ഭംഗി ആസ്വദിക്കാൻ വേണ്ടിയാണു ഷോ റൂമിലേക്ക് എത്തിയതെന്നാണ് ബഷീർ പറയുന്നത്. എക്സൈറ്റ് അടിച്ചു ഭ്രാന്തായി കയറിയതാണ്. ഒരു രക്ഷയില്ല. ഇത് വാങ്ങാതെ തരമില്ല, നമ്മൾക്ക് ഇത് വാങ്ങണോ എന്ന് ബഷീർ ചോദിക്കുമ്പോൾ മകൻ സൈഗു വരെ ഡാഡാ ഇത് വാങ്ങിക്കണം എന്ന് പറയുന്നത് കാണാം. ഈ വണ്ടി എന്തായാലും വാങ്ങണം, മനസ്സ് വല്ലാതെ ആയി. ഞങ്ങൾ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി. എടുക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം എന്നൊക്കെ ബഷിയും കുടുംബവും വീഡിയോയിൽ പറയുന്നുണ്ട്.

Basheer Bashi

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഒരു കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ ഒന്നരക്കോടിയുടെ വണ്ടി വേണം എന്ന് എത്ര സിംപിളായിട്ടാണ് ഇവർ പറയുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. അധ്വാനിക്കുന്നതിന്റെ ഫലമാണ് ഇത്, പടച്ചവൻ ഇനിയും അനുഗ്രഹിക്കട്ടെ എന്നൊക്കെ ആശംസിച്ചുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ. ഉള്ളവന് ഉള്ളതിന്റെ ദുഃഖം, ഇല്ലാത്തവന് ഇല്ലാത്തതിന്റെയും എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

അതേസമയം ഒരു ബിഎംഡബ്ള്യൂ ഉൾപ്പെടെ ഒന്നിൽ കൂടുതൽ ലക്ഷ്വറി വാഹനങ്ങൾ ഇപ്പോൾ തന്നെ ബഷീറിന് സ്വന്തമായുണ്ട്. പിന്നാലെയാണ് ഒന്നരക്കോടിയുടെ വണ്ടി വാങ്ങാനുള്ള ആഗ്രഹം ബഷീർ പങ്കുവെച്ചിരിക്കുന്നത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X