എന്റെ ഭാര്യ എനിക്ക് അഭിമാനമാണ്; അവളെക്കുറിച്ച് നിങ്ങൾ പറഞ്ഞത് സത്യമാണ്; സുഹാനയെ കുറിച്ച് ബഷീർ ബഷി
ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരാർത്ഥിയായെത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ബഷീർ ബഷി. ബഷീർ ബാഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി എത്തിയത്. രണ്ടാം ഭാര്യ മഷൂറയിലൂടെ ബഷീറിന് ഒരു കുഞ്ഞ് കൂടി ജനിച്ചു. രണ്ടു ഭാര്യമാരിലായി മൂന്ന് മക്കളാണ് ബഷിക്ക് ഉള്ളത്.
എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ബഷീർ പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും ബഷീറും മാഷൂറയും സുഹാനയും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേരിൽ തുടങ്ങിയ യൂട്യൂബ് ചാനലും ഇൻസ്റ്റാഗ്രാം പേജുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിന്റെ യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ കിട്ടിയതും കുടുംബം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും ഗോൾഡൻ പ്ലേ ബട്ടൺ സ്വന്തമാക്കിയിരിക്കുകയാണ്.

കൂട്ടത്തിൽ അത്ര ആക്റ്റീവല്ലാത്ത വ്‌ളോഗറാണ് സുഹാന. അതുകൊണ്ട് തന്നെ വളരെ വൈകിയാണ് സുഹാന ഈ നേട്ടത്തിലേക്ക് എത്തുന്നത്. പ്ലേ ബട്ടൺ ലഭിച്ച വിവരം സുഹാന ഇൻസ്റ്റാഗ്രാമിലൂടെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. അന്ന് മുതൽ സുഹാനയുടെ ഗോൾഡൻ പ്ലേ ബട്ടൺ സെലിബ്രെഷൻ ഇല്ലേ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും.
കേക്ക് മുറിച്ച് സുഹാനയുടെ നേട്ടം ആഘോഷിച്ചിരിക്കുകയാണ് കുടുംബം. ഗോൾഡൻ പ്ലേ ബട്ടൺ മോഡലിൽ സെറ്റ് ചെയ്ത കേക്ക് മുറിച്ചായിരുന്നു ആഘോഷം. പത്തുലക്ഷം ആളുകളുടെ സ്നേഹമാണ് തനിക്ക് ലഭിച്ചത്. പ്രൗഡ് ഫീലാണ് തോന്നുന്നത്. നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നാണ് സന്തോഷം പങ്കിട്ട് സുഹാന പറഞ്ഞത്.
എനിക്ക് നിന്നെ കുറിച്ചോർത്ത് അഭിമാനമാണ് സോനു, എനിക്ക് മാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും അഭിമാനമാണ്. നിങ്ങളൊക്കെ പറഞ്ഞത് സത്യമാണ്. ചുരുങ്ങിയ വീഡിയോസ് ഇട്ടുകൊണ്ടാണ് സുഹാന ഈ നേട്ടം കൈവരിച്ചതെന്നാണ് ബഷീർ പറഞ്ഞത്. അവളെ കുറിച്ചോർത്തു അഭിമാനം എന്നായിരുന്നു മഷൂറയുടെ വാക്കുകൾ.
അവൾ അക്കാര്യത്തിൽ ഭാഗ്യവതിയാണ്. സുഹാനക്ക് ഡയമണ്ട് ബട്ടൺ കിട്ടട്ടെ എന്നും മഷൂറ ആശംസിച്ചു. എന്ത് കിട്ടിയാലും കിട്ടുന്നതിന്റെ പുറകിൽ എന്റെ പേര് ഉണ്ടാകുമല്ലോ അതാണ് ആശ്വാസമെന്നും, നമ്മുടെ പേരിൽ കിട്ടുന്ന മൂന്നാമത്തെ ഗോൾഡൻ പ്ലേ ബട്ടൺ ആണിതെന്നും ബഷി കൂട്ടിച്ചേർത്തു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.

അതേസമയം ഇവരുടെ കല്ലുമ്മക്കായ സീരീസ് തിരിച്ചുവരുന്നതിന്റെ ആവേശത്തിൽ കൂടെയാണ് ആരാധകർ. അടുത്തിടെ സുഹാനയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷം മുമ്പാണ് ആദ്യമായി ബഷീറിന്റെ സംവിധാനത്തിൽ കല്ലുമ്മക്കായ പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ സ്വീകാര്യത അന്ന് ലഭിച്ചതുകൊണ്ട് തന്നെയാണ് ഒരിടവേളയ്ക്ക് ശേഷം സീരിസിനെ വീണ്ടും തിരിച്ച് കൊണ്ടുവരാൻ ബഷീറും കുടുംബവും തീരുമാനിച്ചത്.
ഇത്തവണ നിർമ്മാണം മാത്രമാണ് ബഷീർ ചെയ്യുന്നത്. സംവിധാനം ഇന്ദ്രജിത് നായകനായ ആഹാ സിനിമ സംവിധാനം ചെയ്ത ബിപിൻ പോൾ സാമുവലാണ്. ഓണത്തോട് അനുബന്ധിച്ച് അടുത്ത ദിവസം തന്നെ ആദ്യത്തെ എപ്പിസോഡ് വരുമെന്നാണ് ബഷീർ അറിയിച്ചിരിക്കുന്നത്. സീരീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications