ഞാനാരേയും മതം മാറ്റിയിട്ടില്ല, ലവ് ജിഹാദുമില്ല, സുഹാന ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം!
വീണ്ടും ചർച്ചയായി ബഷീർ ബഷിയുടെ പഴയ വീഡിയോ
പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ബഷീര്‍ ബഷിയുടെ ജീവിതത്തെക്കുറിച്ച് മലയാളികള്‍ക്ക് ഇന്ന് നന്നായി അറിയാം. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഈ കുടുംബം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബഷിയുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ തന്റെ ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കിയത്.
ബഷീറും കുടുംബവും കുടുംബത്തിലേക്ക് വന്ന പുതിയ അംഗത്തെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ്. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷിയുടെ ജീവിതത്തെക്കുറിച്ച് മലയാളികള്‍ അറിയുന്നത്. പിന്നാലെ താരം കുടുംബസമേതം സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയായിരുന്നു. ഇന്ന് ആര്‍ക്കും യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത കുടുംബമാണ് ബഷീറിന്റേത്.

ഇതിനിടെ ഇപ്പോഴിതാ സുഹാനയെക്കുറിച്ചുള്ള ബഷീറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ആ്ദ്യ ഭാര്യയെക്കുറിച്ച് മുമ്പൊരിക്കല്‍ ബഷീര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. സുഹാന മതം മാറിയതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന വീഡിയോയില്‍ ബഷീര്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സുഹാനയെ താന്‍ മതം മാറ്റിയിട്ടില്ലെന്നാണ് ബഷീര്‍ പറയുന്നത്. ഞാന്‍ സുഹാനയെ മതം മാറ്റി എന്നുള്ള രീതിയില്‍ ആണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പങ്കിടുന്നതെന്നാണ് ബഷീര്‍ പറയുന്നത്. മതതീവ്രവാദികള്‍ ആണ് അങ്ങനെ സംസാരിക്കുന്നത്. ലവ് ജിഹാദ് ആണ്, മതം മാറ്റിയതാണ് എന്നൊക്കെ ആയിരുന്നു ചിലര്‍ പറയുന്നതെന്നും എന്നാല്‍ അങ്ങനെ ഒന്നുമല്ലെന്നു താരം വ്യക്തമാക്കുന്നു.
സുഹാനക്ക് ഞാന്‍ പ്രേമിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ ഇസ്ലാം മതത്തിന്റെ ട്രഡീഷനില്‍ വളരെ താത്പര്യമുണ്ടായിരുന്നുവെന്നാണ് ബഷീര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇസ്‌ളാം മതത്തെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അവള്‍ക്ക് അറിയാമായിരുന്നു. അങ്ങനെ സുഹാന സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്‌ളാം മതം സ്വീകരിക്കുന്നതെന്നാണ് ബഷീര്‍ പറയുന്നത്.
സുഹാന ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനിച്ചത്. ജോസ്വിന്‍ സോണി എന്നായിരുന്നു പേര്. പിന്നീട് ബഷീറിനെ വിവാഹം കഴിച്ചതോടെ പേര് മാറ്റുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഇസ്ലാം മതത്തോടുളള തന്റെ ഇഷ്ടത്തെക്കുറിച്ച് സുഹാനയും മുന്് സംസാരിച്ചിട്ടുണ്ട്. എന്റെ വീടിന് അടുത്ത് ഒരു മുസ്ലീം കുടുബമുണ്ടായിരുന്നു. അവിടെ പെരുന്നാളിനും നോമ്പിനുമൊക്കെ ഞാന്‍ പോവാറുമുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള പ്രണയം അല്ലെ അങ്ങനെ പ്രേമിക്കുന്ന സമയത്ത് ബഷിയിലൂടെയായാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നുമായിരുന്നു ഒരിക്കല്‍ സുഹാന പറഞ്ഞത്.

സുഹാനയുടെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തുന്നത്. സുഹാനയ്ക്കും മഷൂറയ്ക്കും ഇടയിലെ സൗഹൃദവും എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തങ്ങള്‍ തമ്മില്‍ വഴക്കിടാറില്ലെന്നാണ് ഇരുവരും പറയുന്നത്. ഒന്നും മനസ്സില്‍ വെച്ച് പെരുമാറുന്ന പ്രകൃതക്കാരല്ല. എല്ലാ കാര്യങ്ങളും ഓപ്പണായി പറയാറുണ്ട് എന്നാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹാന മുമ്പ് പറഞ്ഞത്. അങ്ങനെയുള്ള ഇവരെ തമ്മില്‍ തല്ലിക്കാനാണ് ചിലര്‍ നോക്കുന്നതെന്നായിരുന്നു ഒരിക്കല്‍ ബഷീര്‍ ആരോപിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലായിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. ബിഗ് ബോസ് വീട്ടില്‍ എഴുപതോളം ദിവസം ബഷീറിന് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒന്നിലധികം ചാനലുകളുമായി സജീവമാണ് ബഷീറും കുടുംബവും. മഷൂറയുടെ ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മഷൂറ കുഞ്ഞിന് ജന്മം നല്‍കിയത്. മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications