For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞു, അത് എന്നെന്നേക്കുമാണ്'; വിവാഹവാർഷിക ദിനത്തിൽ സുഹാനയോട് ബഷി

  |

  സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. സൈബർ ഇടത്തിൽ വലിയ രീതിയിൽ പരിഹാസങ്ങളും ഇവർക്ക് കേൾക്കേണ്ടി വന്നിട്ടുണ്. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ബഷീർ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ താരം ചർച്ചയാവാൻ തുടങ്ങിയത്.

  സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം ഇവർ മറികടന്നത് പരസ്‌പരമുള്ള സ്നേഹം ആരാധകർക്ക് മുന്നിൽ പ്രകടമാക്കി കൊണ്ടാണ്.

  Also Read: സാരിയാണേൽ കുഴപ്പമില്ല, അല്ലാതെ ഇത്തിരി വയർ കണ്ടാൽ പ്രശ്‌നമാണ്; അവരെ തിരുത്താൻ പറ്റില്ലെന്ന് നിരഞ്ജും ഭാര്യയും

  ഇന്ന് ഒരുപാട് പേരുടെ ഇഷ്‍ട താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീറിന്റെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സാണ് മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.

  അടുത്തിടെയായി ബഷീറിന്റെ വീട്ടിൽ നിറയെ ആഘോഷങ്ങളാണ്. അതിൽ ഏറ്റവും വലുത് രണ്ടാമത്തെ ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നതാണ്. ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരങ്ങൾ പങ്കുവച്ചിരുന്നു. ഇന്നിതാ മറ്റൊരു ആഘോഷവും ആ വീട്ടിൽ നടക്കുകയാണ്.

  ബഷീറിന്റെയും സുഹാനയുടെയും വിവാഹ വാർഷികമാണ് ഇന്ന്. ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് ബഷീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആശംസ കുറിപ്പും ശ്രദ്ധനേടുകയാണ്. 'ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു, അത് എന്നെന്നേക്കുമാണ്,' ജസ്റ്റ് ദി വേ യൂ ആർ, ഹാപ്പി ആനിവേഴ്‌സറി മൈ ഡിയർ സോനു..' എന്നാണ് ബഷി കുറിച്ചത്.

  ലവ് യു ടു, ഹാപ്പി ആനിവേഴ്സറി ടു അസ് എന്ന് സുഹാനയും കമന്റ് ചെയ്തിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ഇവർ വിവാഹിതരായത്. അതിന് മുന്‍പ് ഇരുവരും ഒരുമിച്ച് നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോസ്‌വിന്‍ സോണിയാണ് പിന്നീട് സുഹാന ബഷീര്‍ ആയത്.

  Also Read: 'ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് ഫൈറ്റ് ആണ്! വീട്ടിൽ പറഞ്ഞപ്പോൾ പ്രാങ്ക് ആണെന്നാണ് കരുതിയത്'; നിരഞ്ജും നിരഞ്ജനയും

  ബഷീറുമായിട്ടുള്ള വിവാഹ ശേഷം മുസ്ലിം മതം സ്വീകരിച്ച് പേര് മാറ്റുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ മതം മാറാൻ തനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്നാണ് പിന്നീട് മതം മാറിയതിനെ കുറിച്ച് സുഹാന പറഞ്ഞത്. ആരുടെയും നിർബന്ധപ്രകാരമല്ല തന്റെ മത മാറ്റമെന്നും വ്യക്തമാക്കിയിരുന്നു.

  പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല വിവാഹ ശേഷമുള്ള ജീവിതമെന്ന് സുഹാന പറഞ്ഞിരുന്നു. പക്ഷേ പ്രണയിച്ച ആളുടെ തന്നെ ഭാര്യയാകാൻ കഴിഞ്ഞ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നും സുഹാന പറഞ്ഞിരുന്നു.

  അതേസമയം, നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. മേഡ് ഫോർ ഈച്ച് അദർ, ക്യൂട്ട് കപ്പിൾ, സൂപ്പർ ജോഡി എന്നിങ്ങനെയുള്ള നിരവധി കമന്റുകളും കാണാം. ആരാധകരുടെ ആശംസകൾ ബഷീർ സ്റ്റോറിയായും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനിവേഴ്സറി ഗിഫ്റ്റ് വാങ്ങാൻ സോനുവും മഷൂറയുമായി പോയ വിശേഷങ്ങൾ ഇവർ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു.

  Read more about: basheer bashi
  English summary
  Basheer Bashi Wish Suhana On Their Wedding Anniversay With A Lovely Post, Suhana's Comment Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X