ഒന്നും പഴയത് പോലെയല്ല! ഇടയ്ക്ക് ഡിപ്രഷൻ പോലെയൊക്കെ തോന്നും; മകന്റെ വരവോടെയുണ്ടായ മാറ്റങ്ങളെ കുറിച്ച് മഷൂറ!
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്തവരാണ് ബഷീർ ബഷിയും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബിലെ സജീവ താരങ്ങളാണ്. ബഷീറിന്റെ നാല് മാസം പ്രായമായ കുഞ്ഞിന്റെ പേരിൽ പോലും യൂട്യൂബ് ചാനലുണ്ട്. ചാനൽ തുടങ്ങി ദിവസങ്ങൾക്ക് ഉള്ളിൽ കുഞ്ഞിന്റെ ചാനലിന് യൂട്യൂബിൽ നിന്നുള്ള സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു. അത്രമാത്രം ആരാധകരാണ് ബാഷിയ്ക്കും കുടുംബത്തിനും ഉള്ളത്.
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് ജനിച്ചത്. എബ്രാൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ബഷീറിന്റെ മൂന്നാമത്തെ കുട്ടിയാണ് ഇത്. ആദ്യ ഭാര്യ സുഹാനയിൽ രണ്ടു മക്കളുണ്ട്. കുഞ്ഞിന്റെ വരവൊക്കെ എല്ലാവരും ചേർന്ന് ആഘോഷമാക്കിയിരുന്നു. ഗർഭിണി ആയത് മുതൽ മഷൂറ ആയിരുന്നു ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നത്. വീട്ടിലെ സജീവ വ്ലോഗറും മഷൂറ തന്നെ ആയിരുന്നു.

എന്നാൽ മകൻ വന്നതോടെ കൂടുതൽ സമയം അവന്റെ കാര്യങ്ങൾ നോക്കി കഴിയാനാണ് മഷൂറയ്ക്ക് താല്പര്യം. മകന് വേണ്ടി തന്റെ പല സന്തോഷങ്ങളും വേണ്ടെന്ന് വെച്ചിരിക്കുകയാണ് മഷൂറ. മറ്റാരെയും ഏൽപ്പിക്കാതെ മഷൂറ തന്നെയാണ് കുഞ്ഞിനെ പരിപാലിക്കുന്നതും എല്ലാ കാര്യങ്ങളും നോക്കുന്നതും. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രമാണ് മഷൂറ വീഡിയോയുമായി എത്താറുള്ളത്. ഇപ്പോഴിതാ, അമ്മയായ ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഷൂറ.
എബ്രു വന്നതോടെ മുഴുവന്‍ ശ്രദ്ധയും അവനിലാണെന്ന് മഷൂറ പറയുന്നു. പഴയത് പോലെ വീഡിയോ എടുക്കാനൊന്നും ഇപ്പോള്‍ പറ്റുന്നില്ല. പ്രഥമ പരിഗണന എബ്രുവിന്റെ കാര്യങ്ങള്‍ക്കാണ്. എപ്പോഴും അവന്റെ കൂടെത്തന്നെയാണ് ഞാന്‍. പഴയത് പോലെ ആക്ടീവായി വീഡിയോ എടുക്കണമെന്നൊക്കെ വിചാരിക്കാറുണ്ട്. ഇപ്പോള്‍ അതിന് കഴിയുന്നില്ല. എപ്പോഴും ആക്റ്റീവായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍ എന്നും മഷൂറ പറയുന്നു.
ഒന്നും ചെയ്യാതിരിക്കുമ്പോൾ എന്തോ ഡിപ്രഷൻ പോലെ തോന്നും. അങ്ങനെ ഇരുന്നപ്പോഴാണ് വീഡിയോ എടുക്കാമെന്ന് കരുതിയത്. നിങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല ആശ്വസം തോന്നുന്നുണ്ടെന്നും മഷൂറ വ്യക്തമാക്കി. സൈഗുവിന്റെ പിറന്നാളിന് മുന്നോടിയായി ഉമ്മ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും മഷൂറ വീഡിയോയിൽ പങ്കുവെച്ചു.
അതിരാവിലെ ഉമ്മയെ പിക് ചെയ്യാന്‍ പോവുന്നതും, വിശ്രമം കഴിഞ്ഞ് സ്‌പെഷല്‍ വിഭവങ്ങള്‍ ഉമ്മ ഒരുക്കുന്നതുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ഇതുപോലെ ഇടയ്ക്കിടയ്ക്ക് കൃത്യമായി വീഡിയോ ഇടണം. നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ സന്തോഷമാണ് ഞങ്ങള്‍ക്കെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

നേരത്തെ പെരുന്നാൾ ദിനത്തിലും മഷൂറ വീഡിയോയുമായി എത്തിയിരുന്നു. പെരുന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളും ഒപ്പം തന്നെ കുഞ്ഞ് ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചുമാണ് മഷൂറ പങ്കുവച്ചത്. സുനു എബ്രുവുമായി വീഴാൻ പോയെന്നും അത് കണ്ട് താൻ പേടിച്ചു പോയി എന്നൊക്കെയാണ് മഷൂറ വീഡിയോയിൽ പറഞ്ഞത്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി ബഷീർ എത്തിയത് മുതലാണ് ബഷീർ ബഷിയും കുടുംബവും പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഷൂറയെ വിവാഹം ചെയ്ത് അധികമാകുന്നതിന് മുൻപാണ് ബഷീർ ഷോയിലെത്തിയത്. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും രണ്ടുപേരും ഒരേ വീട്ടിൽ തന്നെയാണെന്നുമുള്ള ബഷിയുടെ വെളിപ്പെടുത്തൽ പലരെയും ഞെട്ടിച്ചു. തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ ബഷീറിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇവരുടെ പരസ്‌പര സ്നേഹമൊക്കെ കണ്ട് വിമർശിച്ചവർ പോലും ആരാധകരായി മാറുകയായിരുന്നു.


Click it and Unblock the Notifications











