മഷുവുമായിട്ട് എങ്ങനെയാണ് എന്നാണ് ചോദ്യങ്ങൾ; ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നല്ലേ; സുഹാന പറയുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുടുംബമാണ് ബഷീർ ബഷിയുടേത്. മോഡലും സംരഭകനുമൊക്കെയായ ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസിൽ വെച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കൂടുതൽ പേർ ബഷീറിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ബഷീറും ഭാര്യമാരും താരങ്ങളായി മാറുകയായിരുന്നു.

അഞ്ചിൽ അധികം യുട്യൂബ് ചാനലുകളാണ് ബഷീറിനും ഭാര്യമാർക്കും മക്കൾക്കുമായുള്ളത്. ഇതിലൂടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. സുഹാനയുമായുള്ള ആദ്യ വിവാഹം കഴിഞ്ഞ് രണ്ട് മക്കളായ ശേഷമാണ് മാം​ഗ്ലൂർ സ്വദേശിനിയായ മഷൂറയെ ബഷീർ വിവാ​ഹം ചെയ്യുന്നത്. അടുത്തിടെയാണ് മഷൂറയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നത്.

Basheer Bashi, Suhana Basheer

ആ​​ദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ തന്നെ ബഷീർ വീണ്ടും പ്രണയിച്ച് വിവാഹിതനായത് അന്ന് ബഷീറിന്റെ ആരാധകർക്കിടയിൽ വലിയ ചർച്ചയായ സംഭവമാണ്. സുഹാനയുടെ സമ്മതപ്രകാരമായിരുന്നു വിവാഹം. സുഹാനയെയും ബഷീർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് സുഹാനയും ബഷീറും വിവാ​​ഹിതരായത്. ക്രിസ്ത്യാനിയായിരുന്ന സുഹാന ബഷീറുമായുള്ള വിവാഹശേഷമാണ് മുസ്ലീമായതും സുഹാന എന്ന പേര് സ്വീകരിക്കുന്നതും.

അടുത്തിടെ മഷൂറയുടെ യൂട്യൂബ് ചാനലിലൂടെ ബഷീറും സുഹാനയും തങ്ങളുടെ പ്രണയത്തേക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിച്ചിരുന്നു. മഷൂറയുടെ വരവിനെക്കുറിച്ചും, ഒന്നിച്ചുള്ള താമസത്തെക്കുറിച്ചും സുഹാന സംസാരിക്കുകയുണ്ടായി. സുഹാനയുടെ ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബഷിയും മക്കളും മഷൂറയും മോനും അതാണ് എന്റെ ലോകമെന്നാണ് സുഹാന പറഞ്ഞത്.

ഞങ്ങളുടെ ബോണ്ട് ഒരു മനുഷ്യനും മനസിലാവില്ല. അത് അത്രത്തോളം ട്രൂ ആണ്. അതൊരു സ്പെഷ്യൽ ഫീലാണ്. ഞാനും മഷുവും എന്ന് പറയുമ്പോള്‍ ഇപ്പോഴും പലരും ചോദിക്കും എങ്ങനെ ആണെന്ന്. ഞങ്ങളും ചോദിക്കാറുണ്ട് ഇതേക്കുറിച്ച്. ആകെ ഒരു ജീവിതമേയുള്ളൂ, അത് നമുക്ക് ജീവിക്കാനുള്ളതാണ്. നമ്മളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക. അത്രയേ ഉളളൂ.

ഇവള്‍ ബഷിയുടെ സെക്കന്‍ഡ് വൈഫാണ്, അവള്‍ക്ക് അത് മേടിച്ച് കൊടുത്തു, ഇത് കൊടുത്തു. അങ്ങനെയല്ല ഞാന്‍ ചിന്തിക്കാറുള്ളത്. സോനൂ, ഇതെനിക്ക് മേടിച്ചു തന്നിട്ടുണ്ട്, ചെല്ല് പോയി ചോദിക്ക് എന്ന് മഷൂറ എന്നോട് പറയാറുണ്ടെന്ന് സുഹാന പറഞ്ഞു. രണ്ടാളും ചേര്‍ന്ന് എന്നെ ട്രാപ്പിലാക്കുന്ന പരിപാടിയാണല്ലോ എന്നായിരുന്നു ഇതുകേട്ട ബഷീറിന്റെ ചോദ്യം.

ഞങ്ങളൊന്നിച്ചാണ് എല്ലാം പ്ലാന്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ ഞങ്ങളോടൊപ്പം എല്ലാത്തിനും മകളും കൂടെയുണ്ടാവാറുണ്ട്. അവള്‍ വലുതായി. മഷുവിനോട് അവൾക്കൊരു പ്രത്യേക അറ്റാച്ച്മെന്റ് ഉണ്ട്. ഞാനൊരു ടെറര്‍ മംമ് ആണ്. സൈഗുവിന്റെയും സുനുവിന്റെയും കാര്യത്തില്‍ നല്ല സ്ട്രിക്ടാണ്. ഇപ്പോള്‍ മഷുവുമായാണ് എല്ലാ പ്ലാനിംഗും. ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നല്ലേ, ആ ഒരുമ ഇവിടെയുണ്ട്. മനസ് നന്നായാല്‍ ഒരു പ്രശ്‌നവും വരില്ല. ഒരു കണ്ണും ഇവിടെ ഏല്‍ക്കില്ലെന്നും സുഹാന പറഞ്ഞു.

Basheer Bashi, Suhana Basheer

ഹേറ്റേ്‌ഴ്‌സില്ലെങ്കില്‍ ജീവിക്കാനൊരു സുഖമുണ്ടാവില്ലെന്ന കമന്റാണ് അപ്പോൾ ബഷീറിൽ നിന്നും വന്നത്. അതൊന്നും താൻ മൈന്‍ഡ് ചെയ്യാറില്ലെന്ന് സുഹാന വ്യക്തമാക്കി. നിരവധി പേരാണ് വീഡിയോക്ക് താഴെ സുഹാനയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയത്.

ബഷീര്‍ ഈ നിലയില്‍ എത്തിയതിന് കാരണം സുഹാനയാണ്. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുണ്ടാവൂ. ഇനിയും ഒരുപാട് കാലം രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുപോവാനുള്ള ആരോഗ്യമുണ്ടാവട്ടെ. സുഹാനയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ് നിറഞ്ഞു, ഈ സന്തോഷം ജീവിതത്തില്‍ എന്നും ഉണ്ടാവട്ടെയെന്നായിരുന്നു എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകൾ.

2006 ലാണ് സുഹാനയും ബഷീറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഏകദേശം മൂന്ന് മൂന്നരവർഷം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. ബിഗ് ബോസിൽ എത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ബഷീറിന്റെയും മഷൂറയുടെയും വിവാഹം.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X