twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബത്തിന്റെ കടങ്ങളൊക്കെ ഏറ്റെടുക്കാം, കല്യാണം കഴിക്കണം; ബീന ആന്റണിയുടെ വീട്ടിലത്തിയ മാന്യന്‍

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. 1991 മുതല്‍ അഭിനയ രംഗത്തുണ്ട് ബീന. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം സിനിമയിലും സീരിയലുകളിലും നിറഞ്ഞു നില്‍ക്കുകയാണ് ബീന ആന്റണി. ഇപ്പോഴിതാ സീരിയലുകളുടെ നിലവാരത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് ബീന ആന്റണി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്.

    സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

    സീരിയലുകളില്‍ സെന്‍സര്‍ ചെയ്യാന്‍ എന്താണുള്ളത്? സീരിയലില്‍ ഞങ്ങള്‍ പട്ടി, തെണ്ടി പോലുള്ള വാക്കുകള്‍ പറയാറില്ല. ഒരു കഥാപാത്രം പോലും എക്‌സ്‌പോസ് ചെയ്യുന്നത് കാണാനാകില്ല. ഇന്റിമേറ്റ് രംഗം ഒന്നു പോലുമില്ല. കുടുംബ പ്രേക്ഷകര്‍ക്ക് പറ്റാത്തതായി ഒന്നും തന്നെ ചിത്രീകരിക്കാറില്ല. ഒരു പരമ്പരയെ സെന്‍സര്‍ ചെയ്യുക എന്നത് പ്രാക്ടിക്കലി അസാധ്യമാണെന്നാണ് തോന്നുന്നത്. നമ്മുടെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്, അവര്‍ സീരിയലുകള്‍ കണ്ട് സ്വധീനിക്കപ്പെടുമെന്ന് തോന്നുന്നില്ല. ബീന പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

    Beena Antony

    സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന പ്രസ്താവനയെക്കുറിച്ചും ബീന പ്രതികരിക്കുകയുണ്ടായി. അത്തരമൊരു പ്രസ്താവന കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടാകും. നല്ല സീരിയലുകള്‍ ജൂറിയുടെ അടുത്ത് എത്താത്തതാണ്. മിക്ക ചാനലുകളും സീരിയലുകള്‍ അയക്കാറില്ല. ഇന്ന് റിയലിസ്റ്റിക് ആയ അവതരണമോ മറ്റോ ഇല്ലെന്ന് ഞാന്‍ സമ്മതിച്ച് തരാം പക്ഷെ അതിനര്‍ത്ഥം ഒന്നിനും കൊള്ളില്ലെന്നല്ല. ടിആര്‍പി റേറ്റിംഗ് മത്സരത്തില്‍ ചാനലുകള്‍ പോലും നല്ല കഥകളെ പിന്തുണയ്ക്കില്ല. ആത്മാവുള്ള കഥകളുമായി വന്നാല്‍ പോലും അത് സ്വീകരിക്കപ്പെടണമെന്നില്ല. എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്, ഓരോ ചാനലും അത്തരം റിയലിസ്റ്റിക് പരമ്പരകള്‍ക്കായി ഒരു സമയം മാറ്റി വെക്കണമെന്നാണ്. സീരിയലുകളെ വെര്‍ത്ത് ലെസ് എന്ന് കരുതുന്നവര്‍ക്ക് കാണാനായി എന്നായിരുന്നു ബീന പറഞ്ഞത്.

    അഭിനേത്രിയാവുക തന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ലെന്ന് ബീന പറയുന്നു. അഭിനയത്രി എന്ന പരമ്പരയില്‍ ഞാന്‍ രാജലക്ഷ്മി എന്ന നടിയെയാണ് അവതരിപ്പിച്ചത്. അന്നത്തെ മിക്ക നടിമാരുടേയും കഥ തന്നെയായിരുന്നു അതില്‍ പറഞ്ഞത്. നമ്മുടെ കുടുംബം എത്രമാത്രം പുരോഗമന ചിന്തയുള്ളവരാണെങ്കിലും സമൂഹം ഓ നിന്റെ മകള്‍ നടിയാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. പക്ഷെ എനിക്കൊപ്പം നിന്നൊരു കുടുംബം ഉണ്ടായിരുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. പക്ഷെ എന്റെ അച്ഛന്‍ ചിലപ്പോഴൊക്കെ പരമ്പരാഗത ചിന്താഗതിക്കാരനായിരുന്നു. എന്റെ ഒരു വര്‍ക്കിന് ഒരു നാഷണല്‍ അവാര്‍ഡ്് നോമിനേഷന്‍ കിട്ടിയിരുന്നു. ഡല്‍ഹിയിലേക്ക് പോകണമായിരുന്നു. പക്ഷെ അച്ഛന്‍ പോകാന്‍ അനുവദിച്ചില്ല. അതിനാല്‍ ഞങ്ങള്‍ക്ക് അവാര്‍ഡും ലഭിച്ചില്ല. പക്ഷെ മൂന്ന് തവണ അടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കിട്ടിയെന്നാണ് ബീന പറയുന്നത്.

    അഭിഷേകിനെ പോലൊരു പാറയെ കല്യാണം കഴിക്കും മുമ്പ് ഐശ്വര്യ മരത്തെ കെട്ടി; കളിയാക്കലിന് അഭിഷേകിന്റെ മറുപടിഅഭിഷേകിനെ പോലൊരു പാറയെ കല്യാണം കഴിക്കും മുമ്പ് ഐശ്വര്യ മരത്തെ കെട്ടി; കളിയാക്കലിന് അഭിഷേകിന്റെ മറുപടി

    Recommended Video

    തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

    പിന്നാലെ തനിക്ക് വിവാഹ ആലോചനയുമായി ഒരാള്‍ വന്ന അനുഭവവും ബീന പങ്കുവച്ചു. എന്റെ കരിയറിലെ ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നായിരുന്നു അത്. ഞാന്‍ തപസ്യ എന്ന പരമ്പരയില്‍ അഭിനയിക്കുകയായിരുന്നു. അനിത എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ദരിദ്ര കുടുംബത്തില്‍ നിന്നും സമ്പന്നനായ ഒരാളെ വിവാഹം കഴിക്കുകയാണ് അനിത. ഒരുദിവസം നല്ല തിളങ്ങുന്ന കുര്‍ത്തയൊക്കെ ഇട്ട് ഒരു മാന്യന്‍ എന്റെ വീട്ടിലേക്ക് വന്നു. വിവാഹാലോചനയുമായാണ് വരവ്. എന്റെ കുടുംബത്തെ കണ്ടു. ഞങ്ങളുടെ സകല സാമ്പത്തിക ബാധ്യതയും ഏറ്റെടക്കാം എന്ന് പറഞ്ഞു. എന്റെ അച്ഛന് ദേഷ്യം വന്നു. അയാളുടെ മുഖത്തടിക്കാന്‍ ഓങ്ങി. എന്നാല്‍ പിന്നീട് ്അതൊരു സീരിയല്‍ ആണെന്നും ഞാന്‍ അനിത അല്ലെന്നും അയാളെ പറഞ്ഞ് മനസിലാക്കിക്കുകയായിരുന്നു. എന്നായിരുന്നു ബീന പറഞ്ഞത്.

    Read more about: serial
    English summary
    Beena Antony About Serials And How A Man Came To Her Home With Marriage Proposal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X